ഹീറോയിസം കാണിക്കാന്‍ ടൊവിനോയ്ക്കും ആസിഫ് അലിയ്ക്കും നായകനാവണമെന്നില്ല! അതിഥി വേഷം മതി!

എന്ന് നിന്റെ മൊയ്തീനിലെ അപ്പുവേട്ടനും മായാനദിയിലെ മാത്തനുമെല്ലാം യുവതാരം ടൊവിനോയുടെ കരിയര്‍ ബെസ്റ്റുകളായിരുന്നു. ഓരോ സിനിമകള്‍ കഴിയുംതോറും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍. നായകനായി അഭിനയിക്കുന്ന സിനിമകള്‍ ഹിറ്റാവുന്നതോടെ കൈനിറയെ അവസരങ്ങളായിരുന്നു താരത്തെ തേടി എത്തിയത്. അതിനൊപ്പം സഹതാരമായും അതിഥി വേഷങ്ങളിലുമെല്ലാം ടൊവിനോ അഭിനയിക്കുകയാണ്.

ഈ വര്‍ഷം ടൊവിനോ നായകനായി അഭിനയിച്ച സിനിമകളൊന്നും റിലീസ് ചെയ്തിട്ടില്ലെങ്കിലും റിലീസിനെത്തിയ മൂന്ന് സിനിമകളില്‍ താരമുണ്ട്. ഈ മൂന്ന് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായി എന്നുള്ളതാണ് വസ്തുത. ടൊവിനോ മാത്രമല്ല നടന്‍ ആസിഫ് അലിയുടെ കാര്യവും ഇതുപോലെ തന്നെയാണ്. ഇരുവരും ഒന്നിച്ചെത്തിയ സിനിമകളാണ് ഇതൊക്കെയെന്നുള്ളതാണ് രസകരമായ കാര്യം. ഹീറോയിസം കാണിക്കാന്‍ നായകനാവേണ്ട എന്ന് തെളിയിച്ചിരിക്കുകയാണ് താരങ്ങള്‍.

 ടൊവിനോ മാസ് ആക്കിയ വേഷം

ടൊവിനോ മാസ് ആക്കിയ വേഷം

ടൊവിനോയുടെ നായക കഥാപാത്രത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നതെങ്കിലും മാസ് കാണിക്കാന്‍ അതൊന്നും വേണ്ടെന്നാണ് ടൊവിനോ കാണിച്ച് തന്നത്. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ലൂസിഫറില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടിയിരിക്കുകാണ് ടൊവിനോ. ചിത്രത്തിലെ പികെ രാംദാസ് എന്ന രാഷ്ട്രീയക്കാരന്റെ മകന്‍ രതിന്‍ രാംദാസ് എന്ന വേഷത്തിലാണ് ടൊവിനോ എത്തുന്നത്. തുടക്കത്തില്‍ വില്ലന്മാര്‍ക്കൊപ്പമെത്തുന്ന രതിന്‍ ക്ലൈമാക്‌സില്‍ എല്ലാവരെയും ഞെട്ടിക്കും. ടൊവിനോയുടെ പ്രകടനവും ഏറ്റവുമധികം പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരിക്കുകയാണ്.

 ഉയരെയിലെ വിശാല്‍

ഉയരെയിലെ വിശാല്‍

പാര്‍വ്വതി തിരുവോത്ത് നായികയായി അഭിനയിച്ച ഉയരെ യിലും ടൊവിനോ അഭിനയിച്ചിരുന്നു. ആസിഫ് അലിയാണ് മറ്റൊരു നായകനെങ്കിലും ടൊവിനോ അതിശയിപ്പിച്ച് കളഞ്ഞു. വിശാല്‍ രാജശേഖരന്‍ എന്ന പേരിലെത്തിയ കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. പാര്‍വ്വതിയുടെ കഥാപാത്രത്തിന് വലിയ പിന്തുണ കൊടുക്കുന്ന വേഷമായിരുന്നിത്. ഉയരെയ്ക്ക് പിന്നാലെ വൈറസ് എന്ന ചിത്രത്തിലാണ് ടൊവിനോ അഭിനയിച്ചത്. നിപ്പയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ കോഴിക്കോട് കളക്ടറാിട്ടായിരുന്നു ടൊവിനോ പ്രത്യക്ഷപ്പെട്ടത്. ഇവ രണ്ടും നല്ല പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.

 ഒപ്പം ആസിഫ് അലിയും

ഒപ്പം ആസിഫ് അലിയും

ടൊവിനോ മാത്രമല്ല ആസിഫ് അലിയും ഇത്തവണ ഞെട്ടിച്ചിരിക്കുകയാണ്. ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയും നായിക നായകന്മാരായിട്ടെത്തിയ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രമായിരുന്നു ആസിഫിന്റേതായി ഈ വര്‍ഷം ആദ്യമെത്തിയ ചിത്രം. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കിയ സിനിമ നല്ല പ്രതികരണമായിരുന്നു നേടിയത്. ജനുവരിയില്‍ റിലീസ് ചെയ്ത ഈ ചിത്രമായിരുന്നു ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രം. തിയറ്ററുകളിലും ബോക്‌സോഫീസിലും മോശമില്ലാത്ത പ്രതികരണം നേടിയ വിജയ് സൂപ്പറും പൗര്‍ണമിയ്ക്കും ശേഷം ആസിഫ് അലിയും അതിഥി വേഷങ്ങളിലായിരുന്നു അഭിനയിച്ചത്.

 ഉയരെയിലെ ഗോവിന്ദ്

ഉയരെയിലെ ഗോവിന്ദ്

ഉയരെയിലെ നായകനായി ആദ്യം കാണിക്കുന്നത് ആസിഫ് അലിയുടെ കഥാപാത്രത്തെയാണ്. ഗോവിന്ദ് ബാലകൃഷ്ണന്‍ എന്ന ആസിഫിന്റെ കഥാപാത്രം വളരെയധികം ചര്‍ച്ചയായിരുന്നു. കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന ഗോവിന്ദ് ഒരു സൈക്കോ കഥാപാത്രമാണ്. ഗോവിന്ദിന്റെ പ്രകടനത്തിന് പ്രേക്ഷക പ്രശംസ ആസിഫിനും ലഭിച്ചിരുന്നു. ഈ സിനിമയില്‍ ആസിഫും ടൊവിനോയുമായിരുന്നു നായകന്മാര്‍. ശേഷം വൈറസിലും ഇരുവരും ഒന്നിച്ചു. ചിത്രത്തില്‍ വിഷ്ണു എന്ന കഥാപാത്രത്തെയായിരുന്നു ആസിഫ് അവതരിപ്പിച്ചത്. വമ്പന്‍ താരനിര അണിനിരന്ന സിനിമയാണെങ്കിലും ആസിഫിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

 വരാനിരിക്കുന്ന സിനിമകള്‍

വരാനിരിക്കുന്ന സിനിമകള്‍

തുടക്കം അതിഥി വേഷങ്ങളിലൂടെയായിരുന്നെങ്കില്‍ ടൊവിനോ നായകനായി അഭിനയിക്കുന്ന രണ്ട് സിനിമകള്‍ കൂടി ഈ മാസം റിലീസിനെത്തും. സലീം അഹമ്മദ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു ജൂണ്‍ 21 തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. അനു സിത്താരയാണ് ചിത്രത്തിലെ നായിക. ഈ ചിത്രത്തിന് പിന്നാലെ റിലീസ് തീരുമാനിച്ചിരിക്കുന്ന ടൊവിനോ ചിത്രമാണ് ലൂക്ക. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഹാന കൃഷ്ണയാണ് നായിക. ജുണ്‍ 28നാണ് ലൂക്കയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഒരു റോമാന്റിക് എന്റര്‍ടെയിനറായിട്ടാണ് ലൂക്ക ഒരുക്കുന്നതെന്നാണ് സൂചന. മൃദുല്‍ ജോര്‍ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവിനോ വേറിട്ട ഗെറ്റപ്പുകളില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X