മോഹന്‍ലാല്‍ പുറത്ത് വിട്ട സര്‍പ്രൈസ്! പൃഥ്വിരാജിന്റെ മാസ് ചിത്രം അനൗണ്‍സ് ചെയ്തിട്ട് ഇന്ന് 3 വര്‍ഷം
പൃഥ്വിരാജ് സുകുമാരന്‍ സംവിധായകന്‍ ആവാന്‍ അനൗണ്‍സ് ചെയ്തിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. 2016 സെപ്റ്റംബര്‍ പതിനാറിന് നടന്‍ മോഹന്‍ലാല്‍ ആയിരുന്നു ഫേസ്ബുക്ക് പേജിലൂടെ ലൂസിഫര്‍ പ്രഖ്യാപിക്കുന്നത്. ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തി വമ്പന്‍ വിജയം നേടിയതിന് ശേഷം ഈ പോസ്റ്റ് വലിയ ജനശ്രദ്ധ നേടിയിരിക്കുകയാണ്.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍
ഇതാ എന്റെ ലക്ഷക്കണക്കിന് പ്രേക്ഷകരോട് എന്റെ അടുത്ത പ്രൊജക്ടിനെ കുറിച്ചുള്ള വാര്‍ത്ത ഞാന്‍ പുറത്ത് വിടുകയാണ്. വലിയ മുതല്‍ മുടക്കിലൊരുക്കുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഇത് മാത്രമല്ല ആദ്യമായി മലയാള സിനിമയിലെ രണ്ട് പ്രതിഭാസങ്ങള്‍ ക്യാമറയ്ക്ക് പിന്നിലുണ്ടാവും. അവരുടെ കഴിവുകളാണ് മറ്റൊരു പ്രത്യേക.

എന്റെ പ്രിയപ്പെട്ട സുകുമാരന്റെ മകന്‍ പൃഥ്വിരാജ് സംവിധാനത്തിലേക്ക് അരങ്ങേറ്റം നടത്തുമ്പോള്‍ ഗോപിയേട്ടന്റെ മകന്‍ മുരളി ഗോപി കഥയും തിരക്കഥയും ഒരുക്കുന്നു. ഈ സിനിമയുടെ പേര് ലൂസിഫര്‍ എന്നാണെന്നുമായിരുന്നു മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ പറഞ്ഞത്. സിഗററ്റ് വലിച്ച് കൊണ്ട് നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു താരം പങ്കുവെച്ചത്. അതിനാല്‍ തന്നെ പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം അദ്ദേഹം പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഈ കൂട്ടുകെട്ടിലൊരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് വേണ്ടി പ്രേക്ഷകര്‍ കാത്തിരുന്നത് രണ്ടര വര്‍ഷത്തോളമായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് അവസാന ആഴ്ച തിയറ്ററുകളിലേക്ക് എത്തിയ ലൂസിഫര്‍ ഇരുന്നൂറ് കോടിയോളം കളക്ഷന്‍ വാരിക്കൂട്ടി മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയായിരുന്നു. ഇതേ കൂട്ടുകെട്ടില്‍ എമ്പുരാന്‍ എന്ന പേരില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം വരും.


Click it and Unblock the Notifications











