ചുംബനരംഗം കാവ്യ ഒഴിവാക്കണമായിരുന്നു

വീഡിയോയായും പോസ്റ്ററായും ആ രംഗം പ്രേക്ഷകരുടെ മുന്നിലെത്തിയപ്പോള്‍ കുടുംബപ്രേക്ഷകരും സ്ത്രീകളും അരോചകമെന്ന് വിധിയെഴുതി. ചിത്രം കാണാന്‍ അവര്‍ വിമുഖത കാണിക്കുകയും ചെയ്തു.
ചുരുക്കത്തില്‍ ഈ രംഗം കൂടുതല്‍ കാണികളെ ആകര്‍ഷിയ്ക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഈ കാവ്യ-ദിലീപ് രംഗം ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റി നേടിക്കൊടുക്കുകയാണ് ചെയ്തത്. ഇതിന്റെ ചുവടു പിടിച്ചുണ്ടായ കാവ്യ-ദിലീപ് ഗോസിപ്പുകളും ചിത്രത്തിന് ദോഷം ചെയ്തു.
ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ മാര്‍ക്കറ്റ് ഉയര്‍ത്താനായി മനപൂര്‍വ്വം ഗോസിപ്പുകള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ മലയാളി പ്രേക്ഷക സമൂഹം കുറച്ചുകൂടി യാഥാസ്ഥിതികരാണ്.
അതു കൊണ്ട് തന്നെ ഗോസിപ്പ് ഉയര്‍ത്തി വിട്ട് ചിത്രം വിജയിപ്പിയ്ക്കാനുള്ള തന്ത്രം ഇവിടെ വിലപ്പോയില്ല. എന്നാല്‍ വെള്ളരി പ്രാവിന്റെ ചങ്ങാതിയില്‍ നിന്ന് കാവ്യയും ദിലീപും ചിലത് പഠിയ്ക്കാനുണ്ട്.
അടുത്ത പേജില്‍


Click it and Unblock the Notifications