ഗോസിപ്പ്: കാവ്യയും ദിലീപും അറിയേണ്ടത്

താരങ്ങളെ ചുറ്റി പറ്റി ഗോസിപ്പ് പരക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിനെ ആളിക്കത്തിയ്ക്കുന്ന രീതിയിലുള്ള പെരുമാറ്റം താരങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.
വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തില്‍ ദിലീപിന്റെ കവിളില്‍ കടിയ്ക്കുന്നതായുള്ള രംഗം ചെയ്യുമ്പോള്‍ തന്റെ ജോലിയുടെ ഭാഗമായ ഒരു കാര്യം ചെയ്തുവെന്നേ കാവ്യ ചിന്തിച്ചിട്ടുണ്ടാവൂ.
എന്നാല്‍ ആ സിനിമയില്‍ ഒഴിവാക്കാമായിരുന്ന ഒരു രംഗം ചെയ്തതിലൂടെ വീണ്ടും പുതിയ കഥകള്‍ മെനയാന്‍ അവസരമൊരുക്കുകയായിരുന്നു ദിലീപും കാവ്യയും. ആ രംഗം ചിത്രത്തിന്റെ പബ്ലിസിറ്റിയ്ക്കായി ഉപയോഗിച്ചത് വിപരീതഫലം ചെയ്യുകയും ചെയ്തു.
മികച്ച അഭിനയം കാഴ്ച വയ്ക്കുന്നതിനോടൊപ്പം തന്നെ ഗോസിപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റം തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകാതിരിയ്ക്കാനും ഇരുവരും ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ആദ്യ പേജില്‍
വെള്ളരിപ്രാവിനെ തകര്‍ത്തത് കാവ്യ-ദിലീപ് ഗോസിപ്പ്?


Click it and Unblock the Notifications











