twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹാഷ് ടാഗ് കണ്ടുപിടിച്ച മോഹന്‍ലാല്‍! പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഹിറ്റായിരുന്നു ചിത്രം!

    |

    മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ മലയാളികള്‍ ഒരിക്കലും മറക്കാത്ത സിനിമകളില്‍ ഒന്നാണ് ചിത്രം. മലയാള സിനിമയുടെ തന്നെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റായിരുന്നു ചിത്രം. മോഹന്‍ലാലും രഞ്ജിനിയും തകര്‍ത്തഭിനയിച്ച സിനിമ ഒരു ക്രിസ്തുമസ് കാലത്തായിരുന്നു റിലീസ് ചെയ്തത്. അക്കാലത്ത് കോടികള്‍ വാരിക്കൂട്ടിയ സിനിമയായിരുന്നു ചിത്രം. പ്രേക്ഷകരെ കരയിപ്പിക്കുന്ന ക്ലൈമാക്‌സായിരുന്നു ശ്രദ്ധേയം.

    എഴുത്തുകാരനും നോവലിസ്റ്റുമായ എന്‍എസ് മാധവന്‍ ട്വിറ്ററിലൂടെ ചിത്രത്തെ കുറിച്ച് പറഞ്ഞൊരു കാര്യം വൈറലായി കൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ ഹാഷ് ടാഗ് കണ്ടുപിടിച്ചിട്ട് പത്തൊന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയെന്നായിരുന്നു ട്വീറ്റ്. ചിത്രം റിലീസിനെത്തിയ ദിവസമാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ചിത്രം റിലീസിനെത്തിയിട്ട് ഇത് 31-ാം വര്‍ഷമാണ്. 1988 ഡിസംബര്‍ 26 നായിരുന്നു ചിത്രം റിലീസ് ചെയ്തത്.

    31-years-ago-lalettan

    തെലുങ്കിലെ 'ചിത്രം' എന്ന സിനിമയാണ് മാര്‍ച്ച് 25 ന് 19 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഐഎംഡിബി യില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം മലയാളത്തിലെ ചിത്രമാണെന്ന് കരുതിയാണെന്ന് പറഞ്ഞ് തനിക്ക് തെറ്റ് പറ്റിയ കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം മോഹന്‍ലാലിന്റെ ഹാഷ് ടാഗിനെ കുറിച്ചുള്ള കാര്യങ്ങള്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. മോഹന്‍ലാല്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നത് പോലെയുള്‌ള മുദ്ര കാണിക്കുന്ന ഫോട്ടോ ആയിരുന്നു അദ്ദേഹം പങ്കുവെച്ചത്.

    1988 ലെ സകല റെക്കോര്‍ഡുകളും തിരുത്തി കുറിച്ച സിനിമയായിരുന്നു ചിത്രം. 18 സെന്ററുകളില്‍ റിലീസ് ചെയ്ത ചിത്രം 365 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചിരുന്നു. ഗ്രോസ് കളക്ഷനായി നാല് കോടിയിലേറെ രൂപ സ്വന്തമാക്കുകയും ചെയ്തിരുന്നു. ശ്രീനിവാസനായിരുന്നു ചിത്രത്തിന് കഥ ഒരുക്കിയത്. പ്രിയദര്‍ശന്‍ തിരക്കഥയും എഴുതി.

    English summary
    31 years ago Lalettan invented hashtags, saying NS Madhavan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X