twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലും സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ച സിനിമ! ആ ഹിറ്റ് ചിത്രം പിറന്നിട്ട് 32 വര്‍ഷമായി!

    |

    Recommended Video

    ഇരുപതാം നൂറ്റാണ്ട് ആ ഹിറ്റ് ചിത്രം പിറന്നിട്ട് 32 വര്‍ഷമായി

    മോഹന്‍ലാലിന്റെ കരിയറിലെ തന്നെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് ഇരുപതാം നൂറ്റാണ്ട്. 1987 മെയ് 14നായിരുന്നു സിനിമ റിലീസ് ചെയ്തത്. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം മണിയായിരുന്നു ചിത്രം നിര്‍മ്മിച്ചത്. കെ മധുവായിരുന്നു സിനിമ സംവിധാനം ചെയ്തത്. ഈ സിനിമയിലെ ഡയലോഗുകള്‍ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സാഗര്‍ ഏലിയാസ് ജാക്കിയായാണ് മോഹന്‍ലാല്‍ എത്തിയത്. ശേഖരന്‍കുട്ടിയായി സുരേഷ് ഗോപിയും വേഷമിട്ടു. ശ്രീനാഥ്, ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, മാമുക്കോയ, അംബിക, ഉര്‍വശി, കവിയൂര്‍ പൊന്നമ്മ, ഉര്‍വശി, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

    മമ്മൂട്ടിയാണ് മലയാളത്തിലെ താരം! തമിഴിലും തെലുങ്കിലുമോ? താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് അറിയുമോ? മമ്മൂട്ടിയാണ് മലയാളത്തിലെ താരം! തമിഴിലും തെലുങ്കിലുമോ? താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് അറിയുമോ?

    സാഗര്‍ ഏലിയാസ് ജാക്കി എന്ന് പറഞ്ഞ് സ്റ്റൈലിഷായി നടന്നുനീങ്ങിയ മോഹന്‍ലാലിനെ കണ്ടപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. പതിവ് നായകസങ്കല്‍പ്പങ്ങളില്‍ നിന്നുള്ള മാറ്റം കൂടിയായിരുന്നു ഈ ചിത്രത്തിലൂടെ സംഭവിച്ചത്. സാഗര്‍ എന്ന അധോലോക നായകനെ കണ്ട പ്രേക്ഷകര്‍ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ജാക്കി വീണ്ടും അവതരിച്ചപ്പോഴും പ്രേക്ഷകര്‍ അവര്‍ക്കൊപ്പമായിരുന്നു. ഈ കൂട്ടുകെട്ടില്‍ നിന്നുള്ള അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

    Irupathaam Noottandu

    ഏത് തരത്തിലുള്ള കഥാപാത്രത്തേയും അങ്ങേയറ്റം മനോഹരമാക്കുന്ന മോഹന്‍ലാലില്‍ സാഗര്‍ ഏലിയാസ് ജാക്കിയും ഭദ്രമായിരുന്നു. ആ വരവും ആ സംഭാഷണവുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലൂസിഫറെത്തിയപ്പോഴും ജാക്കിയെ വെച്ചായിരുന്നു ആരാധകര്‍ താരതമ്യപ്പെടുത്തിയത്. ഈ സിനിമയിലെ ഡയലോഗും ഇടയ്ക്ക് ആവര്‍ത്തിച്ചിരുന്നു.

    English summary
    32 years of Irupatham Noottandu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X