For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഒരു 'കോളിളക്കം' സൃഷ്ടിച്ച് വിടപറഞ്ഞ ജയന്‍

  By Aswathi
  |

  മലയാളത്തിന്റെ ആദ്യത്തെ ആക്ഷന്‍ ഹീറോ എന്ന പദവി എക്കാലത്തും പ്രിയപ്പെട്ട ജയന് മാത്രം സ്വന്തം. ഒരു നവംബര്‍ 16 കൂടെ വന്നു നില്‍ക്കുമ്പോള്‍, സാഹസികതയിലൂടെ നായക സങ്കല്‍പത്തിന്റെ വ്യാകരണം തിരുത്തിയെഴുതിയ ജയന്‍ അകന്ന് പോയിട്ട് 34 വര്‍ഷം പിന്നിടുന്നു. ഒരു വില്ലന്‍ പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുണ്ടെങ്കില്‍ അത് ജയനിലൂടെ മാത്രമാണ്. പൗരഷത്തിന്റെ പൂര്‍ണതയായി മലയാളി മനസ്സില്‍ ഇന്നും ജയന്‍ നിറഞ്ഞു നില്‍ക്കുന്നു.

  മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷവും ഇന്നത്തെ തലമുറയില്‍ പെട്ട കുട്ടികള്‍ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതിനു കാരണം മിമിക്രിക്കാരുടെ വികൃതാനുകരണം മാത്രമല്ല, മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് ജയന്‍ വാര്‍ത്തെടുത്ത സ്‌റ്റൈല്‍ ഇന്നും പ്രിയങ്കരമായതു കൊണ്ടു കൂടിയാണ്. മലയാളത്തിന്റേതായ ഒരു 'സ്‌റ്റൈല്‍ മന്നനെനെ'യാണ് ആ ഹെലികോപ്റ്റര്‍ ദുരന്തം കവര്‍ന്നെടുത്തത്.

  jayan

  1980 നവംബര്‍ 16ന് തമിഴ്‌നാട്ടിലെ ഷോളവാരത്ത് വച്ച് കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അത് സംഭവിച്ചത്. സംവിധായകന്‍ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടില്‍ സംതൃപ്തനായിരുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകള്‍ എടുത്തിരുന്നു. എന്നാല്‍ തന്റെ പ്രകടനത്തില്‍ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാന്‍ സംവിധായകനെ നിര്‍ബന്ധിച്ചത് എന്ന് കോളിളക്കത്തിന്റെ നിര്‍മാതാവ് പറയുന്നു. റീടേക്കില്‍ ഹെലിക്കോപ്റ്റ്ര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

  1939 ജൂലൈ 25ന് കൊല്ലം തേവള്ളിയില്‍ മാധവവിലാസം വീട്ടില്‍ മാധവന്‍പിള്ളയുടെയും ഓലയില്‍ ഭാരതിയമ്മയുടെയും മകനായാണ് കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ ജനിച്ചത്. 15 വര്‍ഷം ഇന്ത്യന്‍ നേവിയില്‍ സേവനമനുഷ്ടിച്ച ജയന്‍ ചീഫ് പെറ്റി ഓഫീസര്‍ പദവി രാജി വെച്ചാണ് 1974ല്‍ 'ശാപമോക്ഷം' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നത്. ചെറിയ വില്ലന്‍ വേഷങ്ങളില്‍ നിന്നു പ്രധാന വില്ലന്‍ വേഷങ്ങളിലേക്കും ഉപനായക വേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളര്‍ച്ച പെട്ടന്നായിരുന്നു.

  ഹരിഹരന്‍ സംവിധാനം ചെയ്ത 'ശരപഞ്ജര'മാണ് ജയന് നായക പദവി നല്‍കിയത്. കുതിരയെ എണ്ണയിട്ടു തടവുന്ന ജയന്റെ ശരീരഭംഗി കണ്ട് കൊതിച്ചത് ഷീലയുടെ കഥാപാത്രം മാത്രമായിരുന്നില്ല, കേരളത്തിലെ ഒരു തലമുറ തന്നെയായിരുന്നു. അത് ഒരു പുതിയ താരോദയത്തിനു തുടക്കം കുറിച്ചു. ഐ വി ശശി സംവിധാനം ചെയ്ത 'അങ്ങാടി' ജയനെ ജനകീയ നടനാക്കിത്തീര്‍ത്തു. തമിഴില്‍ സ്വന്തമായ ഒരു ശൈലിയുമായി രജനീകാന്ത് ശ്രദ്ധേയനായി വരുന്ന കാലം കൂടിയായിരുന്നു അത്.

  1974 മുതല്‍ 80 വരെ ആറ് വര്‍ഷങ്ങള്‍കൊണ്ട് ഒരു തമിഴ് ചിത്രമുള്‍പ്പെടെ 116 ചിത്രങ്ങളില്‍ ജയന്‍ വേഷമിട്ടു. ശാപമോക്ഷം മുതല്‍ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും ആയിരുന്നു. സാഹസികത നിറഞ്ഞ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെയാണ് ജയന്‍ മലയാളത്തില്‍ സ്വന്തമായൊരു സിംഹാസനം തീര്‍ത്തത്. അതിരു കടന്ന സാഹസികത തന്നെയാണ് ഒടുവില്‍ ആ ജീവന്‍ കവര്‍ന്നതും. പ്രേക്ഷകരില്‍ ഒരു കോളിളക്കം സൃഷ്ടിച്ച് മറയും വരെ, ഇന്നും ജയിക്കാനിയ ജനിച്ച ജയന്‍!

  English summary
  Noted Malayalam film actor Jayan(25 July 1939 – 16 November 1980) was today remembered on his 34th death anniversary.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more