18ാം വയസില്‍ കല്യാണം! എന്റെ ഹൃദയത്തിന്റെ ഉടമ! 36ാം വിവാഹ വാര്‍ഷികത്തില്‍ സുരേഷ് ഗോപി

അഭിമുഖങ്ങളിലെല്ലാം ഭാര്യയെക്കുറിച്ച് വാചാലനാവാറുണ്ട് സുരേഷ് ഗോപി. ഗായിക കൂടിയായ രാധിക വിവാഹ ശേഷം മക്കളുടെ കാര്യങ്ങളും, വീടുനോട്ടവുമൊക്കെയായി തിരക്കിലായിരുന്നു. അടുത്തിടെയായിരുന്നു വീണ്ടും പാടിത്തുടങ്ങിയത്. 18ാമത്തെ വയസിലായിരുന്നു രാധിക സുരേഷ് ഗോപിയുടെ ജീവിതത്തിലേക്ക് എത്തുന്നത്. അച്ഛനും അമ്മയും ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. എന്റെ സ്വഭാവത്തിലെ ദേഷ്യം രാധികയ്ക്ക് ഇഷ്ടമില്ല. മക്കളുടെ കാര്യങ്ങള്‍ എന്തെങ്കിലും പറയാന്‍ വൈകിയാല്‍ എന്താണ് പറയാതിരുന്നത് എന്ന് ചോദിക്കുമ്പോള്‍ പേടിച്ചിട്ടാണെന്നായിരിക്കും മറുപടി.

എന്റെ സ്വഭാവം ഇങ്ങനെയാണ്. ഞാനല്ല തെറ്റുകാരന്‍. നിങ്ങളെന്തിനാണ് പേടിക്കുന്നത്. നിങ്ങളുടെ സ്വഭാവത്തില്‍ എന്തിനാണ് പേടി എന്ന നാച്ചര്‍ വരുന്നത്. പേടിക്കുന്ന ആറ്റിറ്റിയൂഡിലേക്ക് അവരെ നമ്മള്‍ വളര്‍ത്തരുതെന്ന് പറയും. നമ്മുടെ ദേഷ്യം നമ്മള്‍ വേണ്ടെന്ന് വെക്കണം എന്നേ രാധിക പറയൂ. അതും വളരെ സോഫ്റ്റായിട്ടേ പറയുള്ളൂയെന്നായിരുന്നു ഇടയ്‌ക്കൊരു അഭിമുഖത്തില്‍ അദ്ദേഹം രാധികയെക്കുറിച്ച് പറഞ്ഞത്. ശോഭനയുമായുള്ള സ്‌ക്രീന്‍ കെമിസ്ട്രി രാധികയക്ക് ഇഷ്ടമാണ്. നിങ്ങള്‍ ശരിക്കും ഭാര്യ ഭര്‍ത്താക്കന്‍മാരാണെന്ന് തോന്നും എന്ന് പറയാറുണ്ട്. റൊമാന്റിക് രംഗങ്ങള്‍ കാണാന്‍ അത്ര താല്‍പര്യമില്ല അവര്‍ക്ക് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Suresh Gopi wedding anniversary
Photo Credit: Suresh Gopi / Facebook

ഒരു റെക്കോര്‍ഡിംഗിനിടയിലായിരുന്നു സുരേഷ് ഗോപിയെ ആദ്യം കണ്ടത്. സായംസന്ധ്യയെന്ന ചിത്രമായിരുന്നു ആദ്യം കണ്ട സിനിമ. അച്ഛന്‍ മരിച്ച് ആറുമാസം കഴിയുന്ന സമയത്തായിരുന്നു വിവാഹാലോചന വന്നത്. അപ്പച്ചിയുടെ വീട്ടില്‍ വെച്ചായിരുന്നു പെണ്ണുകാണല്‍. കല്യാണി രാഗത്തില്‍ ഒരു കീര്‍ത്തനം ആവാം എന്നായിരുന്നു എംഎസ് തൃപ്പൂണിത്തുറ പറഞ്ഞത്. അന്നത്തെ ആ പാട്ട് എന്റെ മനസില്‍ ഇപ്പോഴിമുണ്ട്. രാധികയെന്ന ഗായികയെ ഞാന്‍ ഓര്‍ക്കുന്നത് അങ്ങനെയാണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിവാഹ ജീവിതം 36 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ആ സന്തോഷമായിരുന്നു അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. എന്നും എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക്. ഹാപ്പി 36 എന്നായിരുന്നു ഫോട്ടോയുടെ ക്യാപ്ഷന്‍. സെലിബ്രിറ്റികളടക്കം നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്.

കൊച്ചുമകള്‍ക്ക് അധികം പ്രായമില്ലെന്ന് പറഞ്ഞ് അമ്മൂമ്മ ആദ്യം വിവാഹത്തിന് എതിര്‍പ്പ് അറിയിച്ചിരുന്നു. പിന്നെയെങ്ങനെയോ ദൈവനിയോഗം പോലെ രാധിക എന്റെ ജീവിതത്തിലേക്കെത്തിയെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. വീട്ടിലുണ്ടെങ്കില്‍ രാധിക തന്നെ ഭക്ഷണം എടുത്ത് തരണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. ചില സമയത്ത് പുള്ളിക്കാരി വാരിത്തരാറുണ്ട്. എന്റെ ഇഷ്ടങ്ങളെല്ലാം പറയാതെ തന്നെ മനസിലാക്കി, അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണ് രാധിക.

രാധിക വന്നതോടെ നല്ല കാര്യങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. മക്കളുടെ കാര്യങ്ങളെല്ലാം നോക്കിയത് രാധിക തന്നെയാണ്. അവര്‍ എല്ലാ കാര്യങ്ങളും ആദ്യം പറയുന്നത് രാധികയോടാണ്. അമ്മയെ ബെസ്റ്റ് ഫ്രണ്ടായാണ് അവരെല്ലാം കാണുന്നത്. അവരുടെ കാര്യങ്ങളെല്ലാം എന്നെയും രാധിക അറിയിക്കാറുണ്ട്. ഇടക്കാലത്ത് രാധികയ്ക്ക് കാലിന് പരിക്ക് പറ്റിയിരുന്നു. അതിനാല്‍ എവിടെ പോവുമ്പോഴും ആ കൈ മുറുകെ പിടിച്ചാണ് സുരേഷ് ഗോപി കൊണ്ടുനടക്കാറുള്ളത്. എത്ര തിരക്കാണെങ്കിലും കൈവിടാതെ കൂടെത്തന്നെ കൂട്ടും സുരേഷ് ഗോപി. രാധികയെ ചേര്‍ത്തുപിടിച്ച് നടന്നുപോവുന്ന സുരേഷ് ഗോപികയുടെ വീഡിയോ അടുത്തിടെയും വൈറലായിരുന്നു.

More from Filmibeat

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X