4 നായികമാര്‍! പൃഥ്വിയും ഷാജോണും ഒന്നിച്ചെത്തുന്ന കൊലമാസ്! അഡാറ് ചിത്രമായി ബ്രദേഴ്‌സ് ഡേ വരുന്നു!

നടന്‍ പൃഥ്വിരാജ് നിര്‍മ്മിച്ച സിനിമ കഴിഞ്ഞ മാസം റിലീസ് ചെയ്തു. പൃഥ്വി സംവിധായകനായ ചിത്രം ഈ മാസം അവസാനം തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്. ഇനി പൃഥ്വി നായകനാവുന്ന സിനിമയെ കുറിച്ചുള്ള വിശേഷങ്ങളാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം വരെ ലൂസിഫറില്‍ കലാഭവന്‍ ഷാജോണ്‍ അഭിനയിച്ചപ്പോള്‍ പൃഥ്വിരാജ് ആയിരുന്നു ആക്ഷനും കട്ടും പറഞ്ഞ് കൊടുത്തത്.

ഇന്നലെ മുതല്‍ പൃഥ്വിരാജ് അഭിനയിക്കുമ്പോള്‍ കലാഭവന്‍ ഷാജോണ്‍ ആക്ഷനും കട്ടും പറയും. ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. ഈ ചിത്രത്തില്‍ പൃഥ്വിരാജ് മിന്നിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

 കലാഭവന്‍ ഷാജോണിന്റെ സംവിധാനം

കലാഭവന്‍ ഷാജോണിന്റെ സംവിധാനം

വില്ലന്‍, സഹനടന്‍, കോമഡി താരം തുടങ്ങി മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് കലാഭവന്‍ ഷാജോണ്‍. മലയാളത്തിന് പുറമേ തമിഴിലും മറ്റുമായി തെന്നിന്ത്യന്‍ സിനിമാലോകത്ത് അറിയപ്പെടുന്ന നിലയിലേക്ക് ഷാജോണ്‍ എത്തിയിരിക്കുകയാണ്. തമിഴില്‍ നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രം 2.0 യിലും ഷാജോണ്‍ അഭിനയിച്ചിരുന്നു. കൈനിറയെ സിനിമകളുമായി തിരക്കില്‍ നില്‍ക്കുകയാണെങ്കിലും സംവിധാനത്തിലേക്ക് കൂടി അരങ്ങേറ്റം നടത്താനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.

ബ്രദേഴ്‌സ് ഡേ

ബ്രദേഴ്‌സ് ഡേ

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. ബ്രദേഴ്‌സ് ഡേ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. മാര്‍ച്ച് ഒന്‍പതിന് പൂജ ചടങ്ങുകള്‍ കഴിഞ്ഞ് ബ്രദേഴ്‌സ് ഡേ യുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കുന്ന ബ്രദേഴ്‌സ് ഡേ ഒരു മുഴുനീള ഫണ്‍ മൂവിയായിരിക്കുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഏറെ കാലത്തിന് ശേഷമാണ് പൃഥ്വി ഇത്തരമൊരു സിനിമയുടെ ഭാഗമാവുന്നത്. ഇതോടെ ആരാധകരും പ്രതീക്ഷയിലാണ്.

 പൃഥ്വിയ്ക്ക് നാല് നായികമാര്‍

പൃഥ്വിയ്ക്ക് നാല് നായികമാര്‍

ബ്രദേഴ്‌സ് ഡേയെ കുറിച്ചുള്ള മറ്റൊരു പ്രധാനപ്പെട്ട കാര്യം ചിത്രത്തില്‍ പൃഥ്വിരാജിന് നാല് നായികമാരുണ്ടെന്നുള്ളത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തിലെ ആ നാല് നായികമാര്‍. മിയയ്‌ക്കൊപ്പം നേരത്തെ പൃഥ്വിരാജ് അഭിനയിച്ചിരുന്നു. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിയുടെയോ മറ്റ് താരങ്ങളുടെയോ കഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലെങ്കിലും ഷൂട്ടിംഗ് ആരംഭിച്ചതോടെ കൂടുതല്‍ കാര്യങ്ങള്‍ ഉടന്‍ തന്നെ പുറത്ത് വരാന്‍ സാധ്യതയുണ്ട്.

സിനിമയെ കുറിച്ച് പൃഥ്വി നേരത്തെ പറഞ്ഞത്..

സിനിമയെ കുറിച്ച് പൃഥ്വി നേരത്തെ പറഞ്ഞത്..

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതെ നമ്മുടെ കലാഭവന്‍ ഷാജോണ്‍) എന്നെ കാണാനെത്തി. അദ്ദേഹം തന്നെ എഴുതിയ ഒരു സ്‌ക്രിപ്റ്റ് എന്നെ വായിച്ചു കേള്‍പ്പിച്ചു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതോടൊപ്പം ആരെ കൊണ്ട് സംവിധാനം ചെയ്യിപ്പിക്കണം എന്ന് അഭിപ്രായവും ചോദിച്ചു. പക്ഷേ ഷാജോണ്‍ ചേട്ടന്റെ തിരക്കഥയുടെ മികവും അദ്ദേഹം അത് വിവരിച്ച രീതിയും കണ്ടപ്പോള്‍ സ്വാഭാവികമായും ആ തിരക്കഥ സംവിധാനം ചെയ്യാന്‍ അനുയോജ്യനായ ഒരേ ഒരാള്‍ അദ്ദേഹം തന്നെയാണെന്ന് എനിക്ക് തോന്നി' എന്നുമായിരുന്നു ഫേസ്്ബുക്കിലൂടെ ബ്രദേഴ്‌സ് ഡേ യെ കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞത്.

 ലൂസിഫറിന് ശേഷം...

ലൂസിഫറിന് ശേഷം...

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തിയതിന് ശേഷമായിരിക്കും ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വി ജോയിന്‍ ചെയ്യുന്നത്. ലൂസിഫറില്‍ മോഹന്‍ലാല്‍ നായകനാവുമ്പോള്‍ മറ്റൊരു പ്രധാനപ്പെട്ട വേഷത്തില്‍ ഷാജോണും അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ വലംകൈയായി നില്‍ക്കുന്നൊരു കഥാപാത്രമാണിത്. സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജ് തന്നെ ഞെട്ടിച്ചെന്നായിരുന്നു അടുത്തിടെ ലൂസിഫറിനെ കുറിച്ച് പറയുന്നതിനിടെ ഷാജോണ്‍ പറഞ്ഞത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ലൂസിഫര്‍ മാര്‍ച്ച് 28 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X