twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കയർ കഴുത്തില്‍ വീഴുമ്പോള്‍ ജയിലര്‍ കരയുകയായിരുന്നു, മരത്തിൽ കാക്കകൾ പറന്നു, വെളിപ്പെടുത്തി മോഹൻലാൽ

    |

    മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. 1978 ൽ വെളളിത്തിരയിൽ എത്തിയ മോഹൻ ലാൽ വൃത്യസ്തമായ 350 ൽ പരം കഥാപാത്രങ്ങളിൽ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് ചിത്രങ്ങളിൽ തന്റേതായ സാന്നിധ്യമാറിയിച്ചിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലനിൽ നിന്ന് ബിഗ് ബ്രദറിലെ സച്ചിദാനന്ദനിലേയ്ക്കുളള ദൂരം ഒരു സിനിമ കഥയെ പോലെയാണ്.

    മോഹൻലാൽ ജീവൻ നൽകിയ പല കഥപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ്. കീരടവും, ദേവാസുരവും ഇരുവരുമൊക്കെ ഇന്നും സിനിമ ഗ്രൂപ്പുകളിൽ ചർച്ചയാകുന്നുണ്ട്. ഇപ്പോഴിത കരിയറിലെ മികച്ച ചിത്രങ്ങള്‍, കഥാപാത്രങ്ങള്‍, സംവിധായകര്‍ എന്നിവരെക്കുറിച്ചുള്ള ഓര്‍മകൽ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ദശാവതരം സെഷനിലൂടെ വെളിപ്പെടുത്തുകയാണ് താരം.

    ഇഷ്ടപ്പെട്ട ചിത്രങ്ങൾ

    മാധ്യമ പ്രവർത്തകൻ ശ്രീകാന്ത് കോട്ടക്കലുമായിട്ടുളള പ്രത്യേക അഭിമുഖത്തിലാണ് മോഹൻലാൽ തിരഞ്ഞെടുത്ത പത്ത് ചിത്രങ്ങളെ കുറിച്ച് വാചാലനയാത്. ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതാണെന്ന് ചോദിച്ചാൽ ഇനി വരാനിരിക്കുന്ന സിനിമയാണെന്ന് താൻ പറയുക എന്ന് മോഹൻലാൽ പറഞ്ഞു. തന്റെ കരിയറിലെ ആദ്യ ചിത്രങ്ങളിലൊന്നായ ടി.പി.ബാലഗോപാലന്‍ എംഎ എന്ന ചിത്രം കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണെന്നും താരം അഭിപ്രായപ്പെട്ടു..

    10  കഥപാത്രങ്ങൾ

    മോഹലാൽ എന്ന നടന്റെ വ്യത്യസ്ത മുഖങ്ങളാണ് ഈ ചിത്രങ്ങളിൽ പ്രേക്ഷകർ കണ്ടത്. മോഹൻലാലിന്റെ ദശാവതാരം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ചിത്രങ്ങളായിരുന്നു ചർച്ചയിൽ സ്ഥാനം പിടിച്ചത്. ടിപി ബാലഗോപാലൻ എംഎയിലെ ബാലഗോപാലൻ രാജാവിന്റെ മകനിലെ വിൻസന്റ് ഗോമസ് കിരീടത്തിലെ സേതുമാധവൻ, താഴ്വാരത്തിലെ ബാലൻ, കിലുക്കത്തിലെ ജോജി, സദയത്തിലെ സത്യാനന്ദൻ, സ്പടികത്തിലെ ആട് തോമ, ഇരുവരിലെ ആനന്ദൻ, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ, തന്മാത്രയിലെ രമേശൻ നായർ എന്നീ കഥാപാത്രങ്ങളായിരുന്നു ചർച്ചയായത് .എല്ലാ കഥാപാത്രങ്ങളും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും ലാലേട്ടൻ പറഞ്ഞു. സദയം വാനപ്രസ്ഥം എന്നീ ചിത്രങ്ങളെ കുറിച്ച് അദ്ദേഹം കൂടുതൽ വാചാലനായി.

     വെല്ലുവിളി ഉയർത്തിയ ചിത്രം

    ഒരു അഭിനേതാവിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ ചിത്രമായിരുന്നു വാനപ്രസ്ഥം.ഒളപ്പമണ്ണ മനയിലാണ് വാനപ്രസ്ഥം ഷൂട്ട് ചെയ്തത്. അവിടേക്ക് പിന്നീട് ഒരു സിനിമയുടെ ചിത്രീകരണവുമായി പോയി. അവിടെ കഥകളിയുടെ സ്ഥലമാണ്. ഷൂട്ടിങ് ആരംഭിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് അവിടെ പോയത്.ഞങ്ങളുടെ കൃഷ്ണന്‍ നായരാണെന്ന് പറഞ്ഞ് അതില്‍ ഒരു സ്ത്രീ ഓടിവന്ന് കെട്ടിപ്പിടിച്ചു എന്നിട്ട് പറഞ്ഞു കലാമണ്ഡലം കൃഷ്ണന്‍ നായര്‍ എന്ന വലിയ കലാകാരനുമായി തന്നെ ഉപമിക്കുകയായിരുന്നു.

    സദയത്തലെ  സത്യാനാഥൻ

    സദയത്തിലെ സത്യനാഥൻ എന്ന കഥാപാത്രത്തെ കുറിച്ചും താരം വാചലനായി. പതിമൂന്ന് വര്‍ഷം മുന്‍പ് ഒരു പ്രതിയെ തൂക്കിക്കൊല്ലാന്‍ ഉപയോഗിച്ച കയറായിരുന്നു ആ ചിത്രത്തിനായി ഉപയോഗിച്ചത്. ആ സീന്‍ ചെയ്യാനായി കയര്‍ എന്റെ കഴുത്തിലേക്ക് ഇടുമ്പോള്‍ അവിടെയുണ്ടായിരുന്ന ജയിലര്‍ കരയുകയായിരുന്നു.തൂക്കിലേറ്റാന്‍ ലിവര്‍ വലിക്കുമ്പോള്‍ വലിയൊരു ഇരുമ്പ് ഷീറ്റ് ഭിത്തിയിലടിക്കും. ആ സമയത്ത് അടുത്തുളള മരത്തിൽ ആയിരക്കണക്കിന് കാക്കകളാണ് പറക്കുന്നത്. വല്ലാത്തൊരു തേങ്ങലായിരുന്നു ആ കഥാപാത്രം ചെയ്യുമ്പോഴുണ്ടായിരുന്നത്- സത്യനാഥിനെ കുറിച്ച് ലാലേട്ടൻ ഓർമിച്ചു

    English summary
    40 years and 10 Characters, Mohanlal’s Dasavatharam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X