twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങള്‍ അറിഞ്ഞതും അറിയാത്തതുമായ മലയാള സിനിമയിലെ 46 വിവാഹ മോചനങ്ങള്‍... എന്തായിരുന്നു കാരണം?

    By Aswini
    |

    മഞ്ജു വാര്യരും ദിലീപും മാത്രമല്ല, പ്രിയദര്‍ശനും ലിസിയും മാത്രമല്ല മലയാള സിനിമാ - സീരിയല്‍ രംഗത്ത് വിവാഹ മോചിതരായ താരങ്ങള്‍ ഒട്ടനവധിയാണ്. വിവാഹവും, വിവാഹ മോചനവുമൊക്കെ സെലിബ്രിട്ടികള്‍ക്ക് പുത്തരിയല്ലാത്ത കാര്യമാണ്.

    എന്നാല്‍ ഇതൊക്കെ കേള്‍ക്കുമ്പോള്‍ സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് ഒരു ഞെട്ടല്‍ തന്നെയാണ്. ആ ഞെട്ടലിനെ ഒന്നുകൂടെ ഞെട്ടിക്കാന്‍ ഇവിടെയിതാ മലയാള സിനിമയില്‍ വിവാഹ മോചിതരായ 43 ജോഡികള്‍

    സുകന്യ- ശ്രീധരന്‍ രാജഗോപാല്‍

    സുകന്യ- ശ്രീധരന്‍ രാജഗോപാല്‍

    2002 ലാണ് സുഗന്യ ശ്രീധരന്‍ രാജഗോപാലിനെ വിവാഹം ചെയ്തത്. ഒരു വര്‍ഷത്തെ ആയുസേ ആ ദാമ്പത്യത്തിന് ഉണ്ടായിരുന്നുള്ളൂ. 2003 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോഴും സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന സുകന്യ വളരെ സെലക്ടീവാണ്

    ഗൗതമി - സന്ദീപ് ഭട്ട്

    ഗൗതമി - സന്ദീപ് ഭട്ട്

    ഹിസ് ഹൈനീസ് അബ്ദുള്ള അടക്കമുള്ള ചിത്രങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ ഗൗതമി 1998 ലാണ് സന്ദീപ് ഭട്ടിനെ വിവാഹം ചെയ്യുന്നത്. 1999 വേര്‍പിരിയുകയും ചെയ്തു. ഇപ്പോള്‍ ഉലകനായകന്‍ കമല്‍ ഹസനുമായി ലിവിങ് ടുഗെതര്‍ റിലേഷനിലാണ് താരം

    ശ്രീവിദ്യ- ജോര്‍ജ്ജ് തോമസ്

    ശ്രീവിദ്യ- ജോര്‍ജ്ജ് തോമസ്

    1976 ജോര്‍ജ്ജ് തോമസുമായി ശ്രീവിദ്യയുടെ വിവാഹം കഴിഞ്ഞിരുന്നു. 1980 ല്‍ ഈ ബന്ധം വേര്‍പിരിയുകയും ചെയ്തു. വീണ്ടും സിനിമയില്‍ സജീവമായ ശ്രീവിദ്യ പിന്നെയൊരു ബന്ധത്തിന് ശ്രമിച്ചിട്ടില്ല. പല ഗോസിപ്പുകളും അക്കാലത്ത് ഉണ്ടായിരുന്നു

    മോഹിനി

    മോഹിനി

    തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച്, നാടോടി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മോഹിനി 2004 ലാണ് ഭരത്തിനെ വിവാഹം ചെയ്തത്. കൃത്യം നാല് വര്‍ഷം കഴിഞ്ഞ് 2008 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

    മഞ്ജു വാര്യര്‍ -ദിലീപ്

    മഞ്ജു വാര്യര്‍ -ദിലീപ്

    മലയാളികള്‍ ഏറെ ഞെട്ടിയ വിവാഹവും വിവാഹ മോചനവുമാണ് മഞ്ജു - വാര്യര്‍ ദിലീപ് ബന്ധം. ഒരര്‍ത്ഥത്തില്‍ പറഞ്ഞു പറഞ്ഞ് വേര്‍പെടുത്തിയതാണെന്നും പറയാം. 1998 ലാണ് മഞ്ജുവും ദിലീപും പ്രണയിച്ച്, ഒളിച്ചോടി വിവാഹം ചെയ്തത്. 2014 ഇരുവരും വേര്‍പിരിഞ്ഞു

    ഉര്‍വശി മനോജ് -കെ ജയന്‍

    ഉര്‍വശി മനോജ് -കെ ജയന്‍

    ഉര്‍വശിയും മനോജ് കെ ജയനും പ്രണയിച്ച് വിവാഹിതരായവരാണ്. 2002 ല്‍ ആയിരുന്നു ആ വിവാഹം. 2008 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഇപ്പോള്‍ ഇരുവരും പുതിയ ജീവിത പങ്കാളികളെ കണ്ടെത്തിയിരിക്കുന്നു.

    സരിത - മുകേഷ്

    സരിത - മുകേഷ്

    ഇപ്പോഴും ഈ കേസ് ഒത്തു തീര്‍പ്പായിട്ടില്ലെന്നാണ് കേള്‍ക്കുന്നത്. 1988 ലാണ് സരിതയും മുകേഷും പ്രണയിച്ച് വിവാഹിതരായത്. 2007 മുതല്‍ വേര്‍പിരിഞ്ഞു താമസിക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം മുകേഷ് മേത്തില്‍ ദേവിക എന്ന നര്‍ത്തകിയെ വിവാഹം ചെയ്തു. സരിത രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം താമസിക്കുന്നു

    ലിസി പ്രിയദര്‍ശന്‍

    ലിസി പ്രിയദര്‍ശന്‍

    സിനിമാ കഥയെ വെല്ലുന്ന പ്രണയമായിരുന്നു സംവിധായകന്‍ ലിസിയും പ്രിയദര്‍ശനും തമ്മില്‍. എന്ത് പറഞ്ഞിട്ടെന്താ, പതിവ് സിനിമാ പ്രണയ വിവാഹ ബന്ധം പോലെ അവസാനിച്ചു. 1990 ല്‍ വിവാഹിതരായ ജോഡികള്‍ 2014 വേര്‍പിരിഞ്ഞു

    ജ്യോതിര്‍മയി

    ജ്യോതിര്‍മയി

    2004 ലാണ് ജ്യോതിര്‍മയി നിഷാന്ത് കുമാറിനെ വിവാഹം ചെയ്യുന്നത്. 2011 ല്‍ വേര്‍പിരിയുകയും ചെയ്തു. ഈ വര്‍ഷം ജ്യോതിര്‍മയിയും സംവിധായകന്‍ അമല്‍ നീരദുമായുള്ള വിവാഹം നടന്നു.

    നീന കുറുപ്പ് -ഷിനില്‍

    നീന കുറുപ്പ് -ഷിനില്‍

    സിനിമാ സീരിയല്‍ നടിയായ നീന കുറുപ്പ് 1996 ല്‍ ഷിനില്‍ എന്നയാളെ വിവാഹം ചെയ്തു. തൊട്ടടുത്ത വര്‍ഷം 1997 വേര്‍പിരിയുകയും ചെയ്തു

    നീന കുറുപ്പ് - കണ്ണന്‍

    നീന കുറുപ്പ് - കണ്ണന്‍

    1997 ല്‍ ഷിനില്‍ നിന്നും വിവാഹ മോചിതയായ നീന കുറുപ്പ് 1998 ല്‍ കണ്ണനെ വിവാഹം ചെയ്തു. 2001 ല്‍ ഈ ബന്ധം വേര്‍ പിരിയുകയും ചെയ്തു

     സിദ്ദാര്‍ത്ഥ്

    സിദ്ദാര്‍ത്ഥ്

    2008 ലാണ് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് അഞ്ജു എം ദാസിനെ വിവാഹം ചെയ്തത്. 2013 ഇരുവരും വേര്‍പിരിഞ്ഞു.

     മല്ലിക - ജഗതിശ്രീകുമാര്‍

    മല്ലിക - ജഗതിശ്രീകുമാര്‍

    1976 ല്‍ മല്ലികയും ജഗതിയും പ്രേമിച്ച് വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ 1979 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ജഗതിയുമായി വേര്‍പിരിഞ്ഞ ശേഷമാണ് മല്ലിക നടന്‍ സുകുമാരനെ വിവാഹം ചെയ്തത്

     കല ശ്രീകുമാര്‍ - ജഗതി ശ്രീകുമാര്‍

    കല ശ്രീകുമാര്‍ - ജഗതി ശ്രീകുമാര്‍

    മല്ലികയുമായി വേര്‍പിരിഞ്ഞ ജഗതി അതേ വര്‍ഷം, 1979 ല്‍ കല ശ്രീകുമാരിയെ വിവാഹം ചെയ്തു. 1984 ല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞു

    കല്‍പന -അനില്‍ കുമാര്‍

    കല്‍പന -അനില്‍ കുമാര്‍

    2012 കല്‍പന അനില്‍ കുമാറിനെ വിവാഹം ചെയ്തത്. എന്നാല്‍ ഈ ദാമ്പത്യത്തിനും ആയുസുണ്ടായിരുന്നില്ല

    മംമ്ത മോഹന്‍ദാസ്

    മംമ്ത മോഹന്‍ദാസ്

    2011 ലാണ് മംമ്ത മോഹന്‍ദാസ് പ്രജിത്ത് പത്‌നാഭനെ വിവാഹം ചെയ്തത്. 2012 വേര്‍പിരിയുകയും ചെയ്തു. മംമ്ത ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്.

    ഗണേഷ് കുമാര്‍

    ഗണേഷ് കുമാര്‍

    1994 ലാണ് ഗണേഷ് കുമാറും യാമിനി തങ്കച്ചിയും തമ്മിലുള്ള വിവാഹം നടന്നത്. രാഷ്ട്രീയം കലര്‍ന്ന ദാമ്പത്യം 2013 ല്‍ അവസാനിച്ചു

    കാവ്യമാധവന്‍ -നിഷാല്‍ ചന്ദ്ര

    കാവ്യമാധവന്‍ -നിഷാല്‍ ചന്ദ്ര

    മലയാള സിനിമാ ലോകം അതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ആര്‍ഭാടമായാണ് കാവ്യ മാധവന്റെയും നിഷാല്‍ ചന്ദ്രയുടെയും വിവാഹം കഴിഞ്ഞത്. 2009ലായിരുന്നു ആ വിവാഹം. എന്നാല്‍ 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു

    ലെന -അഭിലാഷ് കുമാര്‍

    ലെന -അഭിലാഷ് കുമാര്‍

    ലെനയുടെ വിവാഹവും വിവാഹ മോചനവുമൊന്നും അധികമാരും അറിഞ്ഞിട്ടില്ല. 2004 അഭിലാഷ് കുമാറുമായി ലെനയുടെ വിവാഹവും 2012 വിവാഹ മോചനവും നടന്നു. ഇപ്പോള്‍ സിനിമയില്‍ വളരെ സജീവമാണ് സീരിയല്‍ രംഗത്തുനിന്നും വന്ന ലെന

     രേവതി  സുരേഷ് ചന്ദ്രമേനോന്‍

    രേവതി സുരേഷ് ചന്ദ്രമേനോന്‍

    1986 ലാണ് രേവതിയും സംവിധായകന്‍ സുരേഷ് ചന്ദ്രയുമായുള്ള വിവാഹം നടന്നത്. 2013 പരസ്പര സമ്മതത്തോടെ ഇരുവരും വേര്‍പിരിഞ്ഞു

    ശാന്തികൃഷ്ണ - ശ്രീനാഥ്

    ശാന്തികൃഷ്ണ - ശ്രീനാഥ്

    1984 ല്‍ ശാന്തികൃഷ്ണയും നടന്‍ ശ്രീനാഥും തമ്മിലുള്ള വിവാഹം നടന്നു. 1995 ഇരുവരും വേര്‍പിരിഞ്ഞു. 1999 ല്‍ ശാന്തി രാജീവ് ഗാന്ധി ഗ്രൂപ്പ് ഡയരക്ടര്‍ എസ് ബാജോറിനെ വിവാഹം ചെയ്തു.

    രോഹിണി - രഘുവരന്‍

    രോഹിണി - രഘുവരന്‍

    1996 ലാണ് നടി രോഹിണിയും നടന്‍ രഘുവരന്‍ തമ്മിലുള്ള വിവാഹം നടന്നത്. 2004 ഇരുവരും വേര്‍പിരിഞ്ഞു.

    ജയഭാരതി -ഹരി പോത്തന്‍

    ജയഭാരതി -ഹരി പോത്തന്‍

    1973 ല്‍ ജയഭാരതി ഹരി പോത്തനെ വിവാഹം ചെയ്തു. 1974 വേര്‍പിരിഞ്ഞു

    ജയഭാരതി - സത്താര്‍

    ജയഭാരതി - സത്താര്‍

    1974 ല്‍ ഹരിി പോത്തനുമായി വേര്‍പിരിഞ്ഞ ശേഷം ജയഭാരതി 1979 ല്‍ സത്താറിനെ വിവാഹം ചെയ്തു. 1987 ല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞു

    മഞ്ജു പിള്ള - മുകുന്ദന്‍ മേനോന്‍

    മഞ്ജു പിള്ള - മുകുന്ദന്‍ മേനോന്‍

    സീരിയല്‍ - സിനിമാ താരങ്ങളായ മഞ്ജു പിള്ളയും മുകുന്ദന്‍ മേനോനും വിവാഹിതരായതും പിരിഞ്ഞതും അധികമാരു അറിയാത്ത സത്യമാണ്. വേര്‍പിരിഞ്ഞ ശേഷം മഞ്ജു പിള്ളയും മുകുന്ദനും വേറെ വേറെ വിവാഹം ചെയ്തു

    പ്രിയരാമന്‍ -രഞ്ജിത്ത്

    പ്രിയരാമന്‍ -രഞ്ജിത്ത്

    ഇതുമൊരു പ്രണയവിവാഹമാണ്. 1999 ലാണ് പ്രിയരാമനും രഞ്ജിത്തും വിവാഹം ചെയ്തത്. 2014 ല്‍ പിരിയുകയും ചെയ്തു.

    പ്രസന്ന കുമാരി - സായികുമാര്‍

    പ്രസന്ന കുമാരി - സായികുമാര്‍

    ഈ ബന്ധവും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. 1988 ലാണ് നാടകനടിയായ പ്രസന്ന കുമാരിയെ സായികുമാര്‍ വിവാഹം ചെയ്തത്. 2008 ഇരുവരും വേര്‍പിരിഞ്ഞു താമസിക്കാന്‍ തുടങ്ങി.

    രചന നാരായണന്‍കുട്ടി

    രചന നാരായണന്‍കുട്ടി

    രചന നാരായണന്‍ കുട്ടിയും വിവാഹിതയായ കാര്യവും വിവാഹ മോചിതയായ കാര്യവും അധികമാരും അറിഞ്ഞു കാണില്ല. അരുണ്‍ എന്നയാളുമായാണ് രചനയുടെ വിവാഹം നടന്നത്. ഇരുവരും പിന്നീട് വേര്‍പിരിയുകയും ചെയ്തു

     പ്രിയങ്ക നായര്‍ -ലോറന്‍സ് റാം

    പ്രിയങ്ക നായര്‍ -ലോറന്‍സ് റാം

    2002 ലാണ് പ്രിയങ്കയുടെയും തമിഴ് സംവിധായകന്‍ ലോറന്‍സ് റാമിന്റെയും വിവാഹം. എന്നാല്‍ ഈ വര്‍ഷം ഇരുവരും വേര്‍പിരിഞ്ഞു. ഭര്‍ത്താവ് തന്റെ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് പ്രിയങ്ക വിവാഹ മോചനം ആവശ്യപ്പെട്ടത്

     ഷീല

    ഷീല

    മലയാളത്തിന്റെ കറുത്തമ്മയുടെ ആദ്യവിവാഹം സേവിയറുമായിട്ടായിരുന്നു. ഈ ബന്ധം വേര്‍പിരിഞ്ഞപ്പോള്‍ രവിചന്ദ്രനുമായി വിവാഹം നടന്നു. ആ ബന്ധവും വിവാഹ മോചനത്തില്‍ അവസാനിച്ചു

    ഭാഗ്യലക്ഷ്മി

    ഭാഗ്യലക്ഷ്മി

    ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യ ലക്ഷ്മിയും കെ രമേഷ് കുമാര്‍ തമ്മിലുള്ള വിവാഹം 1985 ലായിരുന്നു. 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു

    സീനത്ത്  -കെടി മുഹമ്മദ്

    സീനത്ത് -കെടി മുഹമ്മദ്

    1977 ലാണ് സീനത്തും കെ ടി മുഹമ്മദും തമ്മിലുള്ള വിവാഹം നടന്നത്. 1993 വിവാഹ മോചനവും നടന്നു

    രാധിക -പ്രതാപ് പോത്തന്‍

    രാധിക -പ്രതാപ് പോത്തന്‍

    1985 ലാണ് രാധികയും പ്രതാപ് പോത്തനും തമ്മിലുള്ള പ്രണയ വിവാഹം നടന്നത്. എന്നാല്‍ ഒരു വര്‍ഷത്തെ ആയുസേ ആ ബന്ധത്തിനുണ്ടായിരുന്നുള്ളൂ. 1986 ല്‍ വേര്‍പിരിഞ്ഞു

     രാധിക - റിച്ചാര്‍ഡ് ഹാര്‍ഡി

    രാധിക - റിച്ചാര്‍ഡ് ഹാര്‍ഡി

    പ്രതാപ് പോത്തനുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനു ശേഷം 1990 ല്‍ രാധിക റിച്ചാര്‍ഡ് ഹാര്‍ഡിനെ വിവാഹം ചെയ്തു ആ വിവാഹ ബന്ധം നീണ്ടത് രണ്ട് വര്‍ഷം. 1992 ല്‍ അത് വിവാഹ മോചനത്തില്‍ അവസാനിച്ചു. ഇപ്പോള്‍ നടന്‍ ശരത്ത് കുമാറിന്റെ ഭാര്യയാണ് രാധിക

    പ്രതാപ് പോത്തന്‍

    പ്രതാപ് പോത്തന്‍

    രാധികയുമായി വിവാഹ മോചനമായ ശേഷം പ്രതാപ് പോത്തനും മറ്റൊരു വിവാഹം കഴിച്ചു. 1990 ലാണ് അമല സത്യാനന്ദുമായുള്ള വിവാഹം നടന്നത്. 2012 ല്‍ ആ ബന്ധവും വേര്‍പിരിഞ്ഞു

     അംബിക -ഷിനു ജോണ്‍

    അംബിക -ഷിനു ജോണ്‍

    1988 ലാണ് രാധികയും ഷിനു ജോണും തമ്മിലുള്ള വിവാഹം നടന്നത്. 1997 ല്‍ വേര്‍പിരിയുകയും ചെയ്തു

    അംബിക -രവികാന്ത്

    അംബിക -രവികാന്ത്

    ഷിനു ജോണുമായി വേര്‍പിരിഞ്ഞ ശേഷം അംബിക രവികാന്തിനെ വിവാഹം ചെയ്തു. 2000 മുതല്‍ 2003 വരെയായിരുന്നു ആ ബന്ധത്തിന്റെ ആയുസ്

    നന്ദിദാസ് -സൗമ്യ സെന്‍

    നന്ദിദാസ് -സൗമ്യ സെന്‍

    പുനരധിവാസം, കണ്ണകി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നന്ദിത ദാസും സൗമ്യ സെന്നുമായുള്ള വിവാഹം നടന്നത് 2002 ലാണ്. 2009 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. സുബോധ് മസ്‌കരയുടെ ഭാര്യയാണ് ഇപ്പോള്‍ നന്ദിത

     ലക്ഷ്മി -ഭാസ്‌കര്‍

    ലക്ഷ്മി -ഭാസ്‌കര്‍

    1969 ലാണ് ലക്ഷ്മിയും ഭാസ്‌കറുമായുള്ള വിവാഹം നടന്നത്. 1974 ല്‍ വേര്‍പിരിഞ്ഞു

     ലക്ഷ്മി -മോഹന്‍ ശര്‍മ

    ലക്ഷ്മി -മോഹന്‍ ശര്‍മ

    ഭാസ്‌കറുമായി വേര്‍പിരിഞ്ഞ ലക്ഷ്മി 1975 ല്‍ മോഹന്‍ ശര്‍മയെ വിവാഹം കഴിക്കുകയും 1980 ല്‍ വേര്‍പിരിയുകയും ചെയ്തു

    ലക്ഷ്മി -ആനന്ദ് നാഗ്

    ലക്ഷ്മി -ആനന്ദ് നാഗ്

    ലക്ഷ്മിയുടെ മൂന്നാം വിവാഹമാണ് ആനന്ദ് നാഗുമായി നടന്നത്. എന്നാല്‍ ആ ദാമ്പത്യത്തിനും നിലനില്‍പുണ്ടായില്ല

    ശങ്കര്‍ പണിക്കര്‍

    ശങ്കര്‍ പണിക്കര്‍

    മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും മുമ്പ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പദവി തൊട്ട ശങ്കറിന്റെയും തകര്‍ന്ന ദാമ്പത്യമാണ്. രൂപ രേഖയുമായുള്ള വിവാഹ ബന്ധം വിവാഹ മോചനത്തില്‍ അവസാനിച്ചു

    ഭാനുപ്രിയ

    ഭാനുപ്രിയ

    1998 ലാണ് ഭാനു പ്രിയയും ആദര്‍ശ് കൗശലും തമ്മിലുള്ള വിവാഹം നടന്നത്. 2005 ല്‍ വേര്‍പിരിയുകയും ചെയ്തു

    അമല പോള്‍ എല്‍ വിജയ്

    അമല പോള്‍ എല്‍ വിജയ്

    തമിഴ് സംവിധായകന്‍ എല്‍ എല്‍ വിജയ് യും നടി അമല പോളും പ്രണയിച്ച് വിവാഹം കഴിയ്ക്കുകയായിരുന്നു. രണ്ട് വര്‍ഷം പൂര്‍ത്തിയാവുമ്പോഴേക്കും ഇരുവരും തെറ്റിപ്പിരിഞ്ഞു.

    ദിവ്യ ഉണ്ണി

    ദിവ്യ ഉണ്ണി

    പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി തന്റെ വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞത്. വിവാഹ മോചനത്തിന്റെ കാരണമൊന്നും നടി വ്യക്തമാക്കിയിട്ടില്ല.

    ബാല - അമൃത

    ബാല - അമൃത

    ഗായിക അമൃതയും, നടന്‍ ബാലയും പ്രണയിച്ച് വിവാഹം കഴിയ്ക്കുകയായിരുന്നു. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിയുന്നതായി ബാലയും അമൃതയും അറിയിച്ചു.

    English summary
    43 divorced couples in Malayalam cinema industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X