»   » കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മമ്മൂട്ടി നേടിയ അഞ്ച് ബോക്‌സോഫീസ് ഹിറ്റ് ചിത്രങ്ങള്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മമ്മൂട്ടി നേടിയ അഞ്ച് ബോക്‌സോഫീസ് ഹിറ്റ് ചിത്രങ്ങള്‍

Posted By: Rohini
Subscribe to Filmibeat Malayalam

കസബയ്ക്ക് ശേഷം മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് മലയാളി പ്രേക്ഷകര്‍. അതിന് മുമ്പ് മെഗാസ്റ്റാറിന്റെ സമീപകാലത്തെ ഹിറ്റുകളെ കുറിച്ചൊന്ന് പരിശോധിക്കാം എന്ന് തോന്നി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മോഹന്‍ലാല്‍ നേടിയ അഞ്ച് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

ബോക്‌സോഫീസ് ഹിറ്റ് എന്നതിനപ്പുറം മുന്നറിയിപ്പ്, കുഞ്ഞനന്തന്റെ കട, പത്തേമാരി പോലുള്ള കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കാണ് മമ്മൂട്ടി പ്രാധാന്യം നല്‍കുന്നത്. നോക്കാം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മെഗാസ്റ്റാര്‍ നേടിയ ബോക്‌സോഫീസ് വിജയം ഏതൊക്കെയാണെന്ന്

ഇമ്മാനുവല്‍

തുടര്‍ച്ചയായുള്ള പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയ്ക്ക് ലഭിച്ച ഒരു ഹിറ്റായിരുന്നു 2013 ല്‍ റിലീസ് ചെയ്ത ഇമ്മാനുവല്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ നിന്ന് മാത്രം എട്ട് കോടി കലക്ഷന്‍ നേടി

രാജാധിരാജ

അജയ് വാസുദേവന്‍ സംവിധാനം ചെയ്ത മാസ് എന്റര്‍ടൈന്‍മെന്റാണ് രാജാധിരാജ. വീണ്ടുമൊരു അധോലോക നായകനായി മമ്മൂട്ടി വേഷമിട്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് ആവേശമായി. 2014 ല്‍ റിലീസ് ചെയ്ത ചിത്രം 10 കോടിക്കടുത്ത് കലക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ട്

കസബ

ബോക്‌സോഫീസില്‍ മികച്ച തുടക്കം കുറിച്ച ചിത്രമാണ് ഈ വര്‍ഷം റിലീസ് ചെയ്ത കസബ. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും കസബ 15 കോടി ഗ്രോസ് കലക്ഷന്‍ നേടി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലി എന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍ കസബ പൊട്ടിച്ചു.

പത്തേമാരി

2015 ല്‍ സലിം അഹമ്മദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ പത്തേമാരി നിരൂപക പ്രശംസയും സാമ്പത്തിക ലാഭവും നേടി. പതിനഞ്ച് കോടിക്കടുത്താണ് പത്തേമാരിയുടെ ഗ്രോസ് കലക്ഷന്‍

ഭാസ്‌കര്‍ ദ റാസ്‌ക്കല്‍

മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നോടിയ ചിത്രങ്ങളിലൊന്നാണ് ഭാസ്‌കര്‍ ദ റാസ്‌ക്കല്‍. സിദ്ധിക് - മമ്മൂട്ടി കോമ്പിനേഷനില്‍ വീണ്ടുമൊരു ചിത്രം എത്തിയപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് കുടുംബ പ്രേക്ഷകരെയാണ്. 25 കോടിക്കടുത്ത് ഗ്രോസ് കലക്ഷന്‍ ചിത്രം നേടി.

മമ്മുക്കയുടെ ഫോട്ടോസിനായി

English summary
Mammootty, is one such actor, who silences his critics with his movies. Whenever he was criticised for not giving box office hits, he came back strongly with some big hits. This year, so far, has been a good one for Mammootty, with Kasaba turning out to be a hit. Here, we list 5 biggest hits of Mammootty from the last 5 years. Take a look.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam