»   » കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൃഥ്വി നേടിയ ഏറ്റവും വലിയ വിജയ ചിത്രങ്ങള്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൃഥ്വി നേടിയ ഏറ്റവും വലിയ വിജയ ചിത്രങ്ങള്‍

By: Rohini
Subscribe to Filmibeat Malayalam

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പൃഥ്വിരാജ് ഇപ്പോള്‍ വളരെ പക്വതയില്‍ എത്തിയിരിയ്ക്കുന്നു. ത്രില്ലടിപ്പിയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കലാമൂല്യമുള്ള സിനിമകളും തിരഞ്ഞെടുത്ത് ചെയ്യുന്ന പൃഥ്വി ഇനി സംവിധാന രംഗത്തേക്ക് ഇറങ്ങുകയാണ്.

സൂപ്പര്‍താരങ്ങള്‍ 28ല്‍ പെണ്ണുകെട്ടി, ദുല്‍ഖര്‍ 25ല്‍, നിവിന്‍ 26ല്‍, ഫഹദ് 32ല്‍; വിവാഹപ്രായം ഇതോ?

അതിന് മുമ്പ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൃഥ്വി നേടിയ അഞ്ച് ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങളേതൊക്കെയാണെന്ന് നോക്കാം. കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ പൃഥ്വി ഈ ചിത്രങ്ങളുടെ വിജയം നേടിയത്. നോക്കാം

എന്ന് നിന്റെ മൊ്തീന്‍

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രമാണ് ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍. 2015 ല്‍ റിലീസ് ചെയ്ത ചിത്രം 50 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമാണ് മൊയ്തീന്‍

അമര്‍ അക്ബര്‍ അന്തോണി

എന്ന് നിന്റെ മൊയ്തീന് പിന്നാളെ റിലീസ് ചെയ്ത ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിയ്‌ക്കൊപ്പം ഇന്ദ്രജിത്തും ജയസൂര്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം 40 കോടിയ്ക്ക് മുകളില്‍ ഗ്രോസ് കലക്ഷന്‍ നേടി.

അനാര്‍ക്കലി

2015 ല്‍ പൃഥ്വി ഹാട്രിക് വിജയം നേടിയത് അനാര്‍ക്കലിയുടെ വിജയത്തിനൊപ്പമാണ്. ശാന്തനു എന്ന പ്രണയ കാമുകനായി പൃഥ്വി എത്തിയ ചിത്രവും മികച്ച ഗ്രോസ് കലക്ഷന്‍ നേടി.

പാവാട

2016 ല്‍ പൃഥ്വിയുടേതായി ഏറ്റവും ആദ്യം റിലീസ് ചെയ്ത ചിത്രമാണ് പാവാട. മദ്യപാനിയായ പാമ്പ് ജോയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്. ചിത്രം 18 കോടി ഗ്രോസ് കലക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍

ഊഴം

ഏറ്റവും ഒടുവിലായി പൃഥ്വിയുടേതായി തിയേറ്ററിലെത്തിയ ചിത്രമാണ് ഊഴം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഓണാഘോഷത്തിന്റെ ഭാഗമായിട്ടാണ് തിയേറ്ററിലെത്തിയത്. 15 കോടി രൂപ ചിത്രം ഗ്രോസ് കലക്ഷന്‍ നേടുകയും പൃഥ്വിയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു.

പൃഥ്വിയുടെ ഫോട്ടോസിനായി

English summary
Prithviraj movies have made a huge impact at the box office, in the past 5 years. Here, we list the biggest hits of Prithviraj from the last 5 years.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam