»   » നായകനൊപ്പം സ്‌ക്രീനില്‍ നായകനേക്കാള്‍ കൂടുതല്‍ തിളങ്ങിയ താരം, അഞ്ച് ചിത്രങ്ങളില്‍

നായകനൊപ്പം സ്‌ക്രീനില്‍ നായകനേക്കാള്‍ കൂടുതല്‍ തിളങ്ങിയ താരം, അഞ്ച് ചിത്രങ്ങളില്‍

By: Sanviya
Subscribe to Filmibeat Malayalam

നായകനായും വില്ലനായും ഹാസ്യ നടനായും സ്‌ക്രീനില്‍ തിളങ്ങിയ താരം. നായകനായാണ് തുടക്കമെങ്കിലും ഹാസ്യ നടനായപ്പോഴാണ് ബിജു മേനോന്‍ എന്ന നടനെ മലയാളികള്‍ ഇത്രയേറെ സ്‌നേഹിക്കാന്‍ തുടങ്ങിയത്.

ഇപ്പോള്‍ സിനിമയില്‍ നായകന്റെ കൂടെ സഹനടനായി എത്തിയാലും ബിജു മേനോന്‍ എന്ന നടന്റെ എന്‍ട്രി പ്രേക്ഷകര്‍ കൈയ്യടിച്ച് സ്വീകരിക്കും. അങ്ങനെ അഞ്ച് ചിത്രങ്ങളാണ് നായകനൊപ്പം സഹനടനായി എത്തി ബിജു മേനോന്‍ നായകനേക്കാള്‍ തിളങ്ങിയത്. കാണൂ...

നായകനൊപ്പം സ്‌ക്രീനില്‍ നായകനേക്കാള്‍ കൂടുതല്‍ തിളങ്ങിയ താരം, അഞ്ച് ചിത്രങ്ങളില്‍

സംവിധായകന്‍ ബേസില്‍ ജോസഫിന്റെ ആദ്യ ചിത്രമാണ് കുഞ്ഞിരാമയണം. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ അതിഥി വേഷത്തില്‍ എത്തിയ ബിജു മേനോന്‍ ചിത്രത്തില്‍ നായകന്മാരേക്കാള്‍ കൂടുതല്‍ തിളങ്ങി.

നായകനൊപ്പം സ്‌ക്രീനില്‍ നായകനേക്കാള്‍ കൂടുതല്‍ തിളങ്ങിയ താരം, അഞ്ച് ചിത്രങ്ങളില്‍

സച്ചിയുടെ സംവിധാനത്തിലെ അനാര്‍ക്കലിയില്‍ പൃഥ്വിരാജായിരുന്നു നായകന്‍. എന്നാല്‍ ബിജു മേനോന്‍ അവതരിപ്പിച്ച സക്കറിയ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലുക്കിലും അഭിനയത്തിലുമെല്ലാം വ്യത്യസ്തനായിരുന്നു.

നായകനൊപ്പം സ്‌ക്രീനില്‍ നായകനേക്കാള്‍ കൂടുതല്‍ തിളങ്ങിയ താരം, അഞ്ച് ചിത്രങ്ങളില്‍

ഓര്‍ഡനറിയിലെ ഡ്രൈവര്‍ സുഖുവിനെ പ്രേക്ഷകര്‍ പെട്ടന്ന് മറക്കില്ല. ലുക്കിലും സ്ലാങിലും നായകനെ കടത്തിവെട്ടുന്നതായിരുന്നു ബിജു മേനോന്റെ വേഷം.

നായകനൊപ്പം സ്‌ക്രീനില്‍ നായകനേക്കാള്‍ കൂടുതല്‍ തിളങ്ങിയ താരം, അഞ്ച് ചിത്രങ്ങളില്‍

വൈശാഖിന്റെ സംവിധാനത്തിലെ സീനിയേഴ്‌സ് എന്ന ചിത്രത്തില്‍ ഫിലിപ്പ് ഇടിക്കുള എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിച്ചത്. ജയറാം, കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയനൊപ്പം അഭിനയിച്ചതില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ചിത്രത്തില്‍ ബിജു മേനോന്റേത്.

നായകനൊപ്പം സ്‌ക്രീനില്‍ നായകനേക്കാള്‍ കൂടുതല്‍ തിളങ്ങിയ താരം, അഞ്ച് ചിത്രങ്ങളില്‍

ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാടില്‍ ദിലീപായിരുന്നു നായകന്‍. ചിത്രത്തിലെ നായകനെ കടത്തി വെട്ടിയ പ്രകടനമായിരുന്നു ബിജു മേനോന്റേത്.

English summary
We all love to watch Biju Menon on-screen. The spontaneity and the energy that he exudes while performing is genuinely a treat to watch. This is what that makes him a truly versatile actor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam