»   » മമ്മൂട്ടി മമ്മൂട്ടിയായി എത്തിയ അഞ്ച് ചിത്രങ്ങള്‍

മമ്മൂട്ടി മമ്മൂട്ടിയായി എത്തിയ അഞ്ച് ചിത്രങ്ങള്‍

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടി മമ്മൂട്ടിയായി തന്നെ എത്തിയ ചിത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രമാണ്. ആദ്യമായിട്ടായിരിക്കും ഒരു സൂപ്പര്‍താരം അത്തരത്തില്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.

മമ്മൂട്ടി മാത്രമല്ല മോഹന്‍ലാലും സുരേഷ് ഗോപിയും ജയറാമും ദിലീപുമൊക്കെ താരങ്ങളായി തന്നെ സിനിമയില്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടി മമ്മൂട്ടിയായി വന്ന അഞ്ച് ചിത്രങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ഇവിടെ പറയുന്നത്.

മമ്മൂട്ടി മമ്മൂട്ടിയായി എത്തിയ അഞ്ച് ചിത്രങ്ങള്‍

ഈ ചിത്രത്തെ കുറിച്ച് തന്നെ ആദ്യ പറയണം. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ എത്തി ഒരു മുഴുനീള റോള്‍ ചെയ്ത ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച ചിത്രങ്ങളില്‍, ഏറ്റവും മികച്ച കോമ്പിനേഷന്‍ രംഗങ്ങള്‍ കണ്ടതും ഈ ചിത്രത്തിലാണ്

മമ്മൂട്ടി മമ്മൂട്ടിയായി എത്തിയ അഞ്ച് ചിത്രങ്ങള്‍

മമ്മൂട്ടി ഒരു സ്റ്റാര്‍ ആകുന്നതിന് മുമ്പ് റിലീസ് ചെയ്ത ചിത്രമാണ്. 1982 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ബാലചന്ദ്ര മേനോനാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഒന്ന് രണ്ട് സീനുകളില്‍ മമ്മൂട്ടി മമ്മൂട്ടിയായി വന്ന് പോകുകയായിരുന്നു

മമ്മൂട്ടി മമ്മൂട്ടിയായി എത്തിയ അഞ്ച് ചിത്രങ്ങള്‍

മമ്മൂട്ടി ആരാധകനായ കുഞ്ഞപ്പന്റെ കഥയാണ് വണ്‍വെ ടിക്കറ്റ് എന്ന ചിത്രം. പൃഥ്വിരാജാണ് കുഞ്ഞപ്പനായി എത്തുന്നത്. ക്ലൈമാക്‌സില്‍ രണ്ട് മൂന്ന് രംഗങ്ങളില്‍ മമ്മൂട്ടി ചിത്രത്തിലെത്തുന്നു

മമ്മൂട്ടി മമ്മൂട്ടിയായി എത്തിയ അഞ്ച് ചിത്രങ്ങള്‍

ഒരു അതിഥി വേഷത്തിലാണ് മമ്മൂട്ടി മമ്മൂട്ടിയായി ബെസ്റ്റ് ഓഫ് ലക്കിലെത്തുന്നത്. ആസിഫ് അലി, കൈലാഷ്, പ്രഭു, റിമ കല്ലിങ്കല്‍, ഉര്‍വശി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ കഥ പറയുന്നത് മമ്മൂട്ടിയാണ്.

മമ്മൂട്ടി മമ്മൂട്ടിയായി എത്തിയ അഞ്ച് ചിത്രങ്ങള്‍

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് കടല്‍ കടന്നൊരു മാത്തുക്കുട്ടി. എന്നാല്‍ ഒരു രംഗത്ത് മാത്തുക്കുട്ടി എന്ന മമ്മൂട്ടിയ്ക്ക്, യഥാര്‍ത്ഥ മമ്മൂട്ടിയെ അഭിമുഖീകരിക്കേണ്ടിയും വരുന്നുണ്ട്. മോഹന്‍ലാലും ദിലീപും ചിത്രത്തില്‍ അതിഥിതാരങ്ങളായി എത്തി.

English summary
Take a look at the 5 films in which Mammootty appeared as himself.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam