»   » മോഹന്‍ലാലിന്റെ ലക്കി നെയിം 'സണ്ണി', അഞ്ച് ഹിറ്റ് ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ ലക്കി നെയിം 'സണ്ണി', അഞ്ച് ഹിറ്റ് ചിത്രങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഫാസിലിന്റെ മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മനശാസ്ത്രഞ്ജന്‍ സണ്ണി ജോസഫ് ഇപ്പോഴും പ്രേക്ഷക മനസിലുണ്ട്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട ഒരു രസകരമായ സംഭവുമുണ്ട്. മണിച്ചിത്രത്താഴ് കൂടാതെ നാല് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ സണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

സണ്ണി എന്ന പേര് മോഹന്‍ലാലിന്റെ ലക്കി നെയിം കൂടിയായിരുന്നു. കാരണം മോഹന്‍ലാല്‍ സണ്ണി എന്ന പേരില്‍ അഭിനയിച്ച അഞ്ച് ചിത്രങ്ങളും ഹിറ്റായിട്ടുണ്ട്. ആ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. തുടര്‍ന്ന് കാണൂ...

മോഹന്‍ലാലിന്റെ ലക്കി നെയിം 'സണ്ണി', അഞ്ച് ഹിറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് കാണൂ..

ഫാസിലിന്റെ ഡോ.സണ്ണി ജോസഫ് ഇപ്പോഴും പ്രേക്ഷക മനസിലുണ്ട്. തമാശക്കാരനും എന്നാല്‍ ഒരു ബുദ്ധിമാനായ മനശാസ്ത്രഞ്ജന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സണ്ണിയുടെ വേഷം ചെയ്യാന്‍ മറ്റ് പല നടന്മാരെയും ക്ഷണിച്ചിട്ടുള്ളതായി ഫാസില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഒരു വേഷത്തില്‍ മോഹന്‍ലാല്‍ അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും പ്രേക്ഷകര്‍ക്ക് കഴിയില്ല. അത്രയും അസാധാരണമായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്റെ അഭിനയം.

മോഹന്‍ലാലിന്റെ ലക്കി നെയിം 'സണ്ണി', അഞ്ച് ഹിറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് കാണൂ..

മോഹന്‍ലാല്‍ അച്ഛായന്റെ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു വര്‍ണപ്പകിട്ട്. സിങ്കപ്പൂരില്‍ ബിസിനസ്സ് ചെയ്യുന്ന സണ്ണി പാലമറ്റം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

മോഹന്‍ലാലിന്റെ ലക്കി നെയിം 'സണ്ണി', അഞ്ച് ഹിറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് കാണൂ..

കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍, മുരളി, അമല,ശോഭന എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഉള്ളടക്കം. സണ്ണി ജോസഫ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

മോഹന്‍ലാലിന്റെ ലക്കി നെയിം 'സണ്ണി', അഞ്ച് ഹിറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് കാണൂ..

മലയാളം സിനിമയില്‍ പ്രേക്ഷകര്‍ എന്ന് സ്‌നേഹിക്കുന്ന കഥാപാത്രം. മോഹന്‍ലാലാണ് ചിത്രത്തില്‍ സണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

മോഹന്‍ലാലിന്റെ ലക്കി നെയിം 'സണ്ണി', അഞ്ച് ഹിറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് കാണൂ..

മോഹന്‍ലാല്‍ തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിലെ കഥാപാത്രമായിരുന്നു. ബാലു കിരിയത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. മമ്മൂട്ടിയും ചിത്രത്തില്‍ മുഖ്യ വേഷം അവതരിപ്പിച്ചിരുന്നു.

English summary
5 Films In Which Mohanlal Played The Character Named 'Sunny'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam