»   » തിയേറ്ററില്‍ ആള് പോലും കയറാത്ത അവസ്ഥ, മാര്‍ക്കറ്റ് തിരിച്ചു പിടിച്ച് സിനിമയില്‍ മുന്നേറിയ താരങ്ങള്‍

തിയേറ്ററില്‍ ആള് പോലും കയറാത്ത അവസ്ഥ, മാര്‍ക്കറ്റ് തിരിച്ചു പിടിച്ച് സിനിമയില്‍ മുന്നേറിയ താരങ്ങള്‍

By: Sanviya
Subscribe to Filmibeat Malayalam

ഏറ്റവും കൂടുതല്‍ മത്സരമുള്ള മേഖലയാണ് സിനിമ. ഇടയ്ക്കിടെ അവനവന്റെ പെര്‍ഫോമന്‍സ് സ്വയം പരിശോധിച്ചും സൂഷമമായി പഠിച്ചും മുന്നോട്ട് പോയില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഫീല്‍ഡില്‍ നിന്ന് പുറത്ത് പോകാം. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ മുമ്പുണ്ടായിരുന്ന സ്ഥാനത്തേക്ക് വീണ്ടും എത്തുകയെന്നത് ഏറെ പ്രയാസകരമാണ്. അപ്പോഴേക്കും പുതുമുഖങ്ങള്‍ മേഖല കൈയ്യടക്കുകെയും ചെയ്യും.

എന്നാല്‍ തനിക്ക് പറ്റിയ തെറ്റ് തിരുത്തി മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയ നടന്മാരുണ്ട്. സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം അത്തരത്തിലുള്ള തിരിച്ചു വരവ് നടത്തിയിട്ടുണ്ട്. തിരക്കഥ, കഥാപാത്രം എന്നിവ ശ്രദ്ധിക്കാതെ തെരഞ്ഞടുക്കുമ്പോഴാണ് താരങ്ങള്‍ക്ക് തന്റെ കരിയറില്‍ വിള്ളലുണ്ടാകുന്നത്. കാണൂ.. മലയാള സിനിമയില്‍ നടന്മാരുടെ വമ്പന്‍ തിരിച്ചു വരവുകളുണ്ടാക്കിയ ചിത്രങ്ങള്‍..

തിയേറ്ററില്‍ ആള് പോലും കയറാത്ത അവസ്ഥ, മാര്‍ക്കറ്റ് തിരിച്ചു പിടിച്ച് സിനിമയില്‍ മുന്നേറിയ താരങ്ങള്‍

ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചായായി പരാജയങ്ങള്‍ നേരിട്ട സമയം. ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി എന്ന ചിത്രത്തിലൂടെ മമ്മൂട്ടി സിനിമയിലേക്ക് വമ്പന്‍ തിരിച്ചു വരവ് നടത്തി.1987ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

തിയേറ്ററില്‍ ആള് പോലും കയറാത്ത അവസ്ഥ, മാര്‍ക്കറ്റ് തിരിച്ചു പിടിച്ച് സിനിമയില്‍ മുന്നേറിയ താരങ്ങള്‍

ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി പരാജയം നേരിട്ടതോടെ സുരേഷ് ഗോപി ഇനി ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്നും തീരുമാനമെടുത്തു. അപ്പോഴാണ് രഞ്ജി പണിക്കര്‍ ഭരത് ചന്ദ്രന്‍ ഐപിഎസുമായി എത്തുന്നത്. ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ വന്‍വിജയമാക്കി.

തിയേറ്ററില്‍ ആള് പോലും കയറാത്ത അവസ്ഥ, മാര്‍ക്കറ്റ് തിരിച്ചു പിടിച്ച് സിനിമയില്‍ മുന്നേറിയ താരങ്ങള്‍

ജയറാമും തന്റെ കരിയറില്‍ പരാജയം നേരിട്ടുണ്ട്. ജയറാം നായകനായ ചിത്രങ്ങള്‍ റിലീസ് ചെയ്താല്‍ തിയേറ്ററുകളില്‍ ആളുണ്ടാകില്ലാത്ത അവസ്ഥ വരെ ഉണ്ടായി. എന്നാല്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിലൂടെ ജയറാം തന്റെ കരിയര്‍ തിരിച്ചു പിടിച്ചു.

തിയേറ്ററില്‍ ആള് പോലും കയറാത്ത അവസ്ഥ, മാര്‍ക്കറ്റ് തിരിച്ചു പിടിച്ച് സിനിമയില്‍ മുന്നേറിയ താരങ്ങള്‍

കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ നിന്ന് അകന്ന് നിന്നിരുന്നു. ബിസിനസിന് വേണ്ടിയായിരുന്നു ആ ബ്രേക്കെന്നും നടന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ഒരേ വേഷങ്ങള്‍ ചെയ്തതിലൂടെ നടന്‍ വലിയ പരാജയവും നേരിട്ടിരുന്നു. അതിന് ശേഷം ഗുലുമാല്‍, എല്‍സെമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ വ്യത്യസ്തമായ ഗെറ്റപ്പിലെത്തിയതിന് ശേഷമാണ് കുഞ്ചോക്കോ തന്റെ കരിയര്‍ തിരിച്ച് പിടിച്ചത്.

തിയേറ്ററില്‍ ആള് പോലും കയറാത്ത അവസ്ഥ, മാര്‍ക്കറ്റ് തിരിച്ചു പിടിച്ച് സിനിമയില്‍ മുന്നേറിയ താരങ്ങള്‍

കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസില്‍ അഭിനയരംഗത്ത് എത്തുന്നത്. ചിത്രം പരാജയമായതോടെ നടന്‍ സിനിമയിലേക്ക് തിരിച്ച് വരാന്‍ താമസമെടുത്തു. അതിന് ശേഷം തിരിച്ചു വന്ന് ചാപ്പാ കുരിശ്ശ്, കേരള കഫേ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 22 ഫീമേയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് വമ്പന്‍ തിരിച്ചു വരവ് നടത്തുകയായിരുന്നു.

English summary
5 Great Comebacks Made By Malayalam Actors!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam