»   » മഞ്ജു വാര്യര്‍ - ദിലീപ് - കാവ്യ മാധവന്‍ ത്രികോണ പ്രണയത്തിലെ കൗതുകകരമായ സാമ്യങ്ങള്‍ നോക്കൂ

മഞ്ജു വാര്യര്‍ - ദിലീപ് - കാവ്യ മാധവന്‍ ത്രികോണ പ്രണയത്തിലെ കൗതുകകരമായ സാമ്യങ്ങള്‍ നോക്കൂ

By: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവന്‍ - ദിലീപ് വിവാഹമാണല്ലോ ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ ചൂടുപിടിച്ച ചര്‍ച്ച. വിഷയത്തില്‍ ഏറെ പേരും പിന്തുണയ്ക്കുന്നത് മഞ്ജു വാര്യരെയാണ്. ശരി തെറ്റുകള്‍ ആരുടെ ഭാഗത്താണെന്ന് മഞ്ജുവിനും ദിലീപിനും കാവ്യയ്ക്കും മാത്രമറിയാവുന്ന കാരങ്ങള്‍.

ഇന്ന് ദിലീപും കാവ്യയും, അന്നോ? മലയാളികള്‍ക്ക് പറഞ്ഞു തീരാത്ത താര വിവാഹങ്ങളായിരുന്നു ഇതും..

എന്നാല്‍ പാപ്പരാസികള്‍ തേടിപ്പിടിച്ച മറ്റു ചില കാര്യങ്ങളുണ്ട്. മഞ്ജു വാര്യര്‍ - ദിലീപ് - കാവ്യ മാധവന്‍ വിവാഹത്തിലെ ചില കൗതുകകരമായ സാമ്യതകള്‍. നോക്കാം എന്തൊക്കെയാണെന്ന്...

ആദ്യ നായകന്‍

കാവ്യയുടെയും മഞ്ജുവിന്റെയും ആദ്യ നായകന്‍ ദിലീപാണെന്ന ബന്ധവുമുണ്ട്. ദിലീപും മഞ്ജുവും ഒന്നിച്ച സല്ലാപവും ദിലീപും കാവ്യയും ഒന്നിച്ച ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രവും മികച്ച വിജയം നേടുകയും ചെയ്തു.

മാധവന്‍ എന്ന പേര്

കാവ്യയും ദിലീപും തകര്‍ത്തഭിനയിച്ച് ഗംഭീര വിജയമായ ചിത്രമാണ് മീശമാധവന്‍. മാധവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ചത്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവിന്റെയും ഇപ്പോഴത്തെ ഭാര്യ കാവ്യയുടെയും അച്ഛന്റെ പേര് മാധവന്‍ എന്നാണ്.

കന്നിരാശിക്കാര്‍

കാവ്യ മാധവന് 32 ഉം, മഞ്ജു വാര്യര്‍ക്ക് 38 ഉം വയസ്സാണ് പ്രായം. ഇരുവരും ജനിച്ചത് സെപ്റ്റംബര്‍ മാസത്തിലാണ്. സെപ്റ്റംബര്‍ 10 ന് ജനിച്ച മഞ്ജുവും സെപ്റ്റംബര്‍ 19 ന് ജനിച്ച കാവ്യയും കന്നിരാശിക്കാരാണ്.

അഞ്ചക്ഷരമുള്ള പേര്

കാവ്യ മാധവന്റെയും മഞ്ജു വാര്യരുടെയും പേരിലുമുണ്ട് ചെറിയ ചില സാമ്യങ്ങള്‍. മഞ്ജു (Manju) എന്നും കാവ്യ (Kavya) എന്നും ഇംഗ്ലീഷിലെഴുതിയാല്‍ അഞ്ച് അക്ഷരങ്ങളാണ്.

കലാതിലകം

സ്‌കൂള്‍ പഠന കാലത്ത് മഞ്ജു വാര്യരും കാവ്യ മാധവനും കലാതിലക പട്ടം അണിഞ്ഞിട്ടുണ്ട്. രണ്ട് പേരും നൃത്ത രംഗത്ത് തങ്ങളുടെ കഴിവ് തെളിയിച്ചവരാണ്.

വിവാഹത്തിലെ സ്വകാര്യത

വളരെ രഹസ്യമായിരുന്നു മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹം. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് വിവാഹത്തിന് സാക്ഷിയായത്. ദിലീപ് - കാവ്യ വിവാഹത്തിലും ഒരു സ്വകാര്യത ഉണ്ടായിരുന്നു. വിവാഹ ദിവസമാണ് പുറം ലോകം വിവരം അറിഞ്ഞത്.

ദിലീപ്-കാവ്യ കല്യാണ ഫോട്ടോസിനായി

English summary
5 Interesting facts about Dileep-Manju Warrier-Kavya Madhavan triangle
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam