»   » മമ്മൂട്ടിയുടെ വൈറ്റിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത അഞ്ച് കാര്യങ്ങള്‍

മമ്മൂട്ടിയുടെ വൈറ്റിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത അഞ്ച് കാര്യങ്ങള്‍

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടി വീണ്ടും ചുള്ളന്‍ ലുക്കിലെത്തുന്ന ഉദയ് ആനന്ദിന്റെ വൈറ്റ് എന്ന ചിത്രത്തെ കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുമെല്ലാം പ്രതീക്ഷ ഇരട്ടിപ്പിച്ചു. ബോളിവുഡ് താരം ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ നായികയായെത്തുന്നത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഉദയ് ആനന്ദന്‍ തിരിച്ചുവരുന്ന ചിത്രമാണ് വൈറ്റ്. 2007 ല്‍ പ്രണയകാലം എന്ന ചിത്രം ഒരുക്കി കൊണ്ട് മലയാള സിനിമാ സംവിധാന രംഗത്തെത്തിയ ഉദയ് ഒടുവില്‍ ചെയ്തത് കേരള കഫെയിലെ മൃത്യുഞ്ജയം എന്ന ഹ്രസ്വ ചിത്രമാണ്.


വൈറ്റില്‍ മമ്മൂട്ടി മധ്യവയസ്‌കനായ പ്രകാശ് റോയി ആയിട്ടാണ് എത്തുന്നത്. പ്രകാശ് റോയിയും റോഷ്ണി മേനോനും തമ്മിലുള്ള പ്രണയമാണ് വൈറ്റ്. വൈറ്റ് എന്ന ചിത്രത്തെ കുറിച്ച് നിങ്ങളറിയാത്ത അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.


മമ്മൂട്ടിയുടെ വൈറ്റിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത അഞ്ച് കാര്യങ്ങള്‍

ചിത്രത്തിലെ നായികമാര്‍ക്കുള്ള അന്വേഷണമാണ് ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണ വൈറ്റില്‍ നായികയാകുന്നു എന്ന് കേട്ടു. എന്നാല്‍ പിന്നീടറിഞ്ഞു വിദ്യാ ബാലനെ സിനിമയ്ക്ക് വേണ്ടി പരിഗണിച്ചിട്ടുണ്ടെന്ന്. ഒടുവിലാണ് ഹുമ ഖുറേഷിയെ മമ്മൂട്ടിയുടെ നായികയായി ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയാണ് ഹുമയുടെ പേര് സംവിധായകനോട് നിര്‍ദ്ദേശിച്ചത്.


മമ്മൂട്ടിയുടെ വൈറ്റിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത അഞ്ച് കാര്യങ്ങള്‍

സംവിധായകന്‍ ഉദയ് ആനന്ദനൊപ്പം പ്രവീണ്‍ ബാലകൃഷ്ണനും നന്ദിനി വത്സനും ചേര്‍ന്നാണ് വൈറ്റിന് തിരക്കഥ എഴുതിയിരിക്കുന്നത്. തിരക്കഥയില്‍ അത്രയേറെ കൃത്യത മൂന്ന് പേരും നടത്തിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.


മമ്മൂട്ടിയുടെ വൈറ്റിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത അഞ്ച് കാര്യങ്ങള്‍

ഇറോസ് ഇന്റര്‍നാഷണല്‍ മലയാളവുമായി കൈ കോര്‍ക്കുന്ന മൂന്നാമത്തെ ചിത്രമാണ് വൈറ്റ്. നേരത്തെ മമ്മൂട്ടിയുടെ പത്തേമാരിയ്ക്കും (വിതരണം) ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടിയ്ക്കും (ജോയിന്റ് പ്രൊഡക്ഷന്‍) ഒപ്പം പ്രവൃത്തിച്ചിട്ടുണ്ട്


മമ്മൂട്ടിയുടെ വൈറ്റിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത അഞ്ച് കാര്യങ്ങള്‍

വൈറ്റ് ഒരു നവാഗത ഛായാഗ്രാഹകനെ കൂടെ പരിചയപ്പെടുന്നതുന്നു. ഇംഗ്ലീഷ് ഛായാഗ്രാഹകനായ അമര്‍ജിത്ത് സിംഗ്. അമര്‍ജിത്തിന്റെ ഛായാഗ്രാഹണ ഭംഗിയെല്ലാം ട്രെയിലറില്‍ കണ്ടതാണ്


മമ്മൂട്ടിയുടെ വൈറ്റിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത അഞ്ച് കാര്യങ്ങള്‍

ബോളിവുഡില്‍ നിന്നാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരക എത്തുന്നത്. ഹാപ്പി എന്റിങ് പോലുള്ള ചിത്രങ്ങളുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച കരിഷ്മ ആചാര്യയാണ് മമ്മൂട്ടിയെയും ഹുമയെയുമൊക്കെ ടിപ് ടോപ്പ് വസ്ത്രത്തില്‍ അണിയിച്ചൊരുക്കുന്നത്.


English summary
The trailer of Mammootty's upcoming film White has opened to a great response. The exciting trailer is filled with brilliant visuals and has raised the expectations of the viewers to an extent. As the film is gearing up for a release, here we present some interesting facts about White that you would want to know.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam