For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാമാങ്കത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍!മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം തന്നെ

  |

  മലയാള സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന മാമാങ്കം റിലീസിനൊരുങ്ങുകയാണ്. നവംബര്‍ 21 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. റിലീസിന് മുന്നോടിയായി പ്രമോഷന്‍ പരിപാടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന് മുന്നോടിയായി അടുത്തിടെ ഓഡിയോ ലോഞ്ച് ചടങ്ങും നടത്തിയിരുന്നു. ഓരോ ദിവസം കഴിയും തോറും മാമാങ്കത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.

  തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ പറഞ്ഞിട്ടുള്ളതിനാല്‍ മാമാങ്കം ഒരു വിസ്മയമായിരിക്കും. ഇതിനകം സിനിമയുടെ കഥ എന്താണെന്നും മറ്റുള്ള കാര്യങ്ങളും ഏകദേശം പ്രേക്ഷകര്‍ക്ക് അറിയാമെങ്കിലും മാമാങ്കത്തെ കുറിച്ചുള്ള രസകരമായ ചില സവിശേഷ കാര്യങ്ങള്‍ കൂടിയുണ്ട്.

  ഇതിഹാസത്തെയും ചരിത്രത്തെയും ആസ്പദമാക്കി ഒരുക്കിയ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും മുടക്ക് മുതല്‍ ആവശ്യമായി വന്ന സിനിമയാണ് മാമാങ്കം. അമ്പത് കോടിയോളം രൂപയായിരുന്നു സിനിമയ്ക്ക് നിര്‍മാണ തുകയായി വേണ്ടി വന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മാണം. മാമാങ്കം തിയറ്ററുകളിലെത്തുന്നതോടെ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി മാറും. പിന്നാലെ മോഹന്‍ലാലിന്റെ മരക്കാര്‍ വരുന്നുണ്ടെങ്കിലും മമ്മൂട്ടി റെക്കോര്‍ഡ് തിരുത്തും.

  വലിയ മുതല്‍ മുടക്കിലൊരുക്കുന്ന സിനിമയ്ക്ക് അതുപോലെ തന്നെയുള്ള റിലീസ് ആണ് തീരുമാനിച്ചിരിക്കുന്നതും. നവംബര്‍ 21 ന് തിയറ്ററുകളിലേക്ക് എത്തുന്ന മാമാങ്കം ലോകം മൊത്തം ഒന്നിച്ചായിരിക്കും റിലീസ് ചെയ്യുക. ആഗോളതലത്തില്‍ റിലീസിനുള്ള തയ്യാറെടുപ്പുകളെല്ലാം ഏകദേശം പൂര്‍ത്തിയായെന്നാണ് അറിയുന്നത്. മലയാളത്തില്‍ നിര്‍മ്മിച്ച സിനിമ മറ്റ് മൂന്ന് ഭാഷകളില്‍ കൂടി റിലീസ് ചെയ്യുമെന്നുള്ളതാണ് മറ്റൊരു കാര്യം. തമിഴ്, തെലുങ്ക് ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായി ഒരേ സമയത്തായിരിക്കും മാമാങ്കം റിലീസ് ചെയ്യുന്നത്.

  കേരള ചരിത്രത്തിലെ വലിയൊരു നാഴിക കല്ലായിരുന്ന മാമാങ്കം ആസ്പദമാക്കി ഒരുക്കുന്ന് സിനിമയാണിത്. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കത്തില്‍ കോഴിക്കോട്ടെ സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളുടെ കഥയാണ് പറയുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ നടന്നിരുന്ന മാമാങ്കമേളയുടെ പുനരാവിഷ്‌കാരമായിരിക്കും ബിഗ് സ്‌ക്രീനില്‍ കാണാന്‍ പോവുന്നത്. യുദ്ധവും കലാപങ്ങളും വലിയ ഘടകമായി വരുന്ന സിനിമയില്‍ കളരിയടക്കമുള്ള ആയോധന കലയാണ് ഏറ്റവും വലിയ പ്രത്യേകത. ചെറിയ കുട്ടികള്‍ മുതല്‍ ആയോധനകലില്‍ പ്രാവീണ്യം നേടിയാണ് അഭിനയിച്ചിരിക്കുന്നത്.

  പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഴശ്ശിരാജ പോലൊരു ചരിത്ര നായകനെ അവതരിപ്പിച്ച മമ്മൂട്ടിയുടെ മറ്റൊരു അവതാരമാണ് മാമാങ്കത്തിലുണ്ടാവുക. 2009 ലായിരുന്നു കേരള വര്‍മ്മ പഴശ്ശിരാജയുടെ ജീവിതകഥയെ ആസ്പദമാക്കി സിനിമ പിറന്നത്. അന്ന് മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി അത് മാറിയിരുന്നു. വലിയ മുതല്‍ മുടക്കും ബോക്‌സോഫീസ് കളക്ഷന്‍ സ്വന്തമാക്കിയതുമായിരുന്നു. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സമാനമായൊരു ചരിത്ര നായകനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയ്ക്ക് അവസരം ലഭിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

  മാമാങ്കത്തിന്റെ ക്ലൈമാക് ചിത്രീകരിച്ചതാണ് മറ്റൊരു പ്രത്യേകത. സിനിമയിലെ മര്‍മ്മ പ്രധാനമായ യുദ്ധ രംഗം ചിത്രീകരിക്കുന്നതിന് വേണ്ടി മാത്രം ഇരുപത് ഏക്കറോളം സ്ഥലത്ത് സെറ്റ് ഇടുകയായിരുന്നു. നെട്ടൂരില്‍ നൂറ് കണക്കിന് ആളുകള്‍ ചേര്‍ന്നാണ് പടുകൂറ്റന്‍ മാമാങ്ക ചന്തയും നിലപാട് തറയും പടനിലവും ഉള്‍പ്പെട്ട സെറ്റ് പടുത്തുയര്‍ത്തിയത്. പത്ത് കോടി രൂപയാണ് ഇതിന് മാത്രം വേണ്ടി വന്നതെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്. രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ആണ് ഈ രംഗത്തില്‍ മാത്രം അഭിനയിക്കാന്‍ എത്തിയിരുന്നത്.

  മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത റിലീസുമായി മമ്മൂക്ക

  മമ്മൂട്ടി ഒന്നിലധികം റോളില്‍ എത്തുന്നുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. സ്‌ത്രൈണതയുള്ള കഥാപാത്രമടക്കം ഇതിലുണ്ട്. ഇത് കൂടാതെ വലിയൊരു താരനിരയാണ് മാമാങ്കത്തില്‍ അണിനിരക്കുന്നത്. ബോളിവുഡ് നടി പ്രാചി ദേശായിയാണ് നായിക. തമിഴ് നടന്‍ അരവിന്ദ് സ്വാമി, സുദേവ് നായര്‍, നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍, അനുശ്രീ, കനിഹ, മാളവിക മേനോന്‍, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും.

  അനീഷ് ജി മേനോന്‍ അച്ഛനായി! കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രവുമായി താരദമ്പതികള്‍, ഫോട്ടോസ് കാണാം

  English summary
  5 Interesting Facts Of About Mammootty Stared mamangam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X