»   » യൂത്തിനെ ആകര്‍ഷിച്ച ദുല്‍ഖറിന്റെ അഞ്ച് കിടിലന്‍ ലുക്കുകള്‍

യൂത്തിനെ ആകര്‍ഷിച്ച ദുല്‍ഖറിന്റെ അഞ്ച് കിടിലന്‍ ലുക്കുകള്‍

By: Rohini
Subscribe to Filmibeat Malayalam

സ്‌റ്റൈലിന്റെ കാര്യത്തില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. പുതിയ ഫാഷന്‍ ട്രെന്റുകള്‍ പരീക്ഷിയ്ക്കുന്ന കാര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിയെ വെല്ലും.

ഓട്ടോയുടെ പരസ്യത്തില്‍ സ്റ്റൈലന്‍ ലുക്കിലാണ് ദുല്‍ഖര്‍ എത്താറുള്ളത്. പൊതു ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും ദുല്‍ഖറിന്റെ വസ്ത്രധാരണ രീതികള്‍ ആകര്‍ഷണമാണ്.

പൊതു ചടങ്ങുകളും പരസ്യ ചിത്രങ്ങളും അവിടെ നില്‍ക്കട്ടെ. സിനിമകളിലും ദുല്‍ഖര്‍ കഥാപാത്രം ആവശ്യപ്പെടുന്ന ലുക്ക് നിലനിര്‍ത്തിക്കൊണ്ട് തന്നെ സ്റ്റൈലായി വരാറുണ്ട്. അത്തരം അഞ്ച് ലുക്കുകളിതാ...

യൂത്തിനെ ആകര്‍ഷിച്ച ദുല്‍ഖറിന്റെ അഞ്ച് കിടിലന്‍ ലുക്കുകള്‍

ഒടുവില്‍ റിലീസ് ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ നിന്ന് തുടങ്ങാം. മങ്കാത്തയില്‍ അജിത്ത് സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലില്‍ വന്നത് പ്രായത്തിന് യോജിച്ചതാണെന്ന് കരുതാം. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍ ആ ഗെറ്റപ്പിലെത്തുമ്പോള്‍ അത് വ്യത്യസ്തമാണ്. പോരാത്തതിന് ആ കൂളിങ് ഗ്ലാസും കലിപ്പ് ലുക്കും കട്ടി മീശയും

യൂത്തിനെ ആകര്‍ഷിച്ച ദുല്‍ഖറിന്റെ അഞ്ച് കിടിലന്‍ ലുക്കുകള്‍

സമീപകാലത്ത് കേരളക്കരയില്‍ തരംഗമായ സ്റ്റൈലാണ് ചാര്‍ലി. നീട്ടി വളര്‍ത്തിയ താടിയിലും മുടിയിലും ആദ്യമായിട്ടാണ് ദുല്‍ഖറിനെ കാണുന്നത്. സിനിമ ആവശ്യപ്പെടുന്നത് പോലെ തന്നെയുള്ള കളര്‍ഫുള്‍ ലുക്കായിരുന്നു.

യൂത്തിനെ ആകര്‍ഷിച്ച ദുല്‍ഖറിന്റെ അഞ്ച് കിടിലന്‍ ലുക്കുകള്‍

അല്പം കട്ടിയുള്ള മീശ വച്ചിട്ടാണ് ദുല്‍ഖര്‍ വിക്രമാദിത്യനില്‍ എത്തിയത്. അതുവരെ ദുല്‍ഖര്‍ പരിചയപ്പെടുത്തിയ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഒരേ സമയം ചെറുപ്പത്തിന്റെ വാശിയും നിഷ്‌കളങ്കതയും കൊണ്ടുവരാന്‍ ദുല്‍ഖറിന്റെ ഈ ഗെറ്റപ്പിന് സാധിച്ചു.

യൂത്തിനെ ആകര്‍ഷിച്ച ദുല്‍ഖറിന്റെ അഞ്ച് കിടിലന്‍ ലുക്കുകള്‍

സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ ലക്ഷ്യമില്ലാതെ ഓടുന്ന യുവതലമുറയെ പ്രതിനിധീകരിച്ചുകൊണ്ടാണ് ദുല്‍ഖര്‍ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെത്തിയത്. തറിക്കുന്ന നോട്ടവും നിഷ്‌കളങ്കമായ ചിരിയുമാണ് ചിത്രത്തില്‍ ദുല്‍ഖറിനെ ആകര്‍ഷിച്ചത്. കഴുത്തിലെ മാലയും കുറ്റിത്താടിയും മീശയുമൊക്കെയായി, ചിത്രത്തില്‍ നിവിന്‍ പോളി പറയുന്നത് പോലെ ഒരു ന്യൂജനറേഷന്‍ നാടോടി ലുക്ക്

യൂത്തിനെ ആകര്‍ഷിച്ച ദുല്‍ഖറിന്റെ അഞ്ച് കിടിലന്‍ ലുക്കുകള്‍

സ്വിറ്റ്‌സര്‍ലാന്റില്‍ പഠിച്ച ഒരു മലയാളി ചെറുപ്പക്കാരന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ഉസ്താദ് ഹോട്ടലില്‍ എത്തുന്നത്. ലുക്കിലൂടെ കഥാമാത്രത്തെയും കഥാപാത്രത്തിന്റെ സ്വഭാവത്തെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിയ്ക്കാന്‍ ദുല്‍ഖറിന് സാധിച്ചു.

English summary
5 Looks of Dulquer Salmaan which proves he is a fashion icon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam