»   » കേരളത്തിന് പുറത്തും ഇവര്‍ മരണ മാസാണ്; അന്യനാട്ടിലും സൂപ്പര്‍താരങ്ങളായ മലയാളത്തിലെ പ്രിയതാരങ്ങള്‍

കേരളത്തിന് പുറത്തും ഇവര്‍ മരണ മാസാണ്; അന്യനാട്ടിലും സൂപ്പര്‍താരങ്ങളായ മലയാളത്തിലെ പ്രിയതാരങ്ങള്‍

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് കേരളത്തിന് പുറത്തും നല്ല സ്വീകരണം ലഭിക്കാറുണ്ട്. സിനിമയ്ക്ക് മാത്രമല്ല, സിനിമയില്‍ അഭിനയിച്ച താരങ്ങള്‍ക്കും. ഇപ്പോള്‍ മലയാളത്തിലെ താരങ്ങള്‍ക്ക് അന്യഭാഷാ ചിത്രങ്ങളില്‍ നല്ല ഡിമാന്റുള്ള സമയം കൂടെയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൃഥ്വി നേടിയ ഏറ്റവും വലിയ വിജയ ചിത്രങ്ങള്‍

ജനത ഗാരേജ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ കാത്തിരിയ്ക്കുകയാണ് തെലുങ്ക് സിനിമാ പ്രേമികള്‍. പ്രേമത്തിന് ശേഷം ഒരു നിവിന്‍ പോളി തരംഗവും അന്യനാടുകളിലുണ്ട്. നോക്കാം അന്യനാട്ടിലും മരണമാസായ മലയാളത്തിലെ പ്രിയതാരങ്ങള്‍ ആരൊക്കെയാണെന്ന്,

മമ്മൂട്ടി

1990 കള്‍ മുതല്‍ തന്നെ മലയാളത്തിന് പുറത്തും ആരാദകരെ സമ്പാദിച്ച താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ ഒരു സിബിഐ ഡയറിക്കുറിപ്പ്, സാമ്രാജ്യം തുടങ്ങിയ ചിത്രങ്ങളുടെ മൊഴിമാറ്റത്തിന് അത്രയേറെ സ്വീകാര്യതയാണ് തമിഴ് നാട്ടില്‍ ലഭിച്ചത്

മോഹന്‍ലാല്‍

മോഹന്‍ലാലിനും തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലുമെല്ലാം ആരാധകരുണ്ട്. തമിഴ്‌നാട്ടില്‍ മോഹന്‍ലാലിനെ മറ്റൊരു ഇന്റസ്ട്രിയിലെ സൂപ്പര്‍സ്റ്റാര്‍ ആയിട്ടല്ല കാണുന്നത്. ജനത ഗാരേജ് എന്ന ചിത്രത്തിന് ശേഷം തെലുങ്ക് പ്രേക്ഷകരും മോഹന്‍ലാലിന്റെ അഭിനയത്തില്‍ മയങ്ങിയിരിയ്ക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍

വായ് മൂടി പേസുവോം (സംസാര ആരോഗ്യത്തിന് ഹാനീകരം) എന്ന ദ്വിഭാഷ ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരുന്നു ഓ കാതല്‍ കണ്മണി. മണിരത്‌നം സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ തമിഴിലും തെലുങ്കിലും സ്റ്റാറായി. ബോളിവുഡില്‍ ചില സെലിബ്രിറ്റികള്‍ പോലും താരപുത്രന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തി.

നിവിന്‍ പോളി

പ്രേമം എന്ന ചിത്രമാണ് നിവിന്‍ പോളിയുടെ രാശി. മലയാളത്തില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ തമിഴിലുള്ളത് നിവിന്‍ പോളിയ്ക്കാണെന്ന് നിസംശയം പറയാം. പ്രേമം എന്ന ചിത്രം തമിഴ്‌നാട്ടില്‍ 250 ദിവസത്തില്‍ കൂടുതല്‍ ഓടിയത് അതിന് തെളിവാണ്. ഇപ്പോള്‍ തമിഴകത്ത് കാലുറപ്പിയ്ക്കുകയാണ് നിവിന്‍

പൃഥ്വിരാജ്

പൃഥ്വിരാജിന്റെ അഭിനയത്തിലെ കഴിവും സൗന്ദര്യവുമാണ് അന്യനാട്ടില്‍ നടനെ സൂപ്പര്‍സ്റ്റാര്‍ ആക്കുന്നത്. മൊഴി എന്ന തമിഴ് ചിത്രത്തിന് ശേഷം പൃഥ്വി തമിഴ് നാട്ടില്‍ ഹിറ്റായി. അയ്യ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എത്തിയ പൃഥ്വി ഇപ്പോള്‍ അടുത്ത ചിത്രത്തിന് തയ്യാറെടുക്കുകയാണ്.

English summary
Mollywood has few such actors who enjoy a huge fan base in other states as well. Take a look at the Malayalam Actors whose popularity transcends boundaries.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam