»   » പ്രേക്ഷകരെ ഞെട്ടിച്ച മലയാളത്തിലെ അഞ്ച് നടന്മാരുടെ മേക്കോവര്‍; കാണൂ

പ്രേക്ഷകരെ ഞെട്ടിച്ച മലയാളത്തിലെ അഞ്ച് നടന്മാരുടെ മേക്കോവര്‍; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

തീര്‍ച്ചയായും, സിനിമാഭിനയം എളുപ്പമുള്ള ജോലിയല്ല. സിനിമയെ ഒരു പ്രൊഫഷനായി കാണുന്നവര്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി പല മുന്നൊരുക്കങ്ങളും നടത്താറുണ്ട്. പ്രേക്ഷകരുമായി ഏറ്റവും പെട്ടന് ആശയവിനിമയം നടത്താന്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയുള്ള സാഹസങ്ങള്‍ക്കും തയ്യാറാണ്.

ലുക്കും മസിലും കഴിഞ്ഞിട്ടേ എന്തുമുള്ളൂ; 64കാരനായ മമ്മൂട്ടി മുതല്‍ 28കാരനായ ഉണ്ണി മുകുന്ദന്‍ വരെ

മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ യുവതാരം ടൊവിനോ തോമസ് വരെ ഇത്തരത്തില്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി പ്രേക്ഷകരെ ഞെട്ടിയ്ക്കുന്ന മേക്കോവര്‍ നടത്തി വന്നിട്ടുണ്ട്. പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ അത്തരം അഞ്ച് മേക്കോവറുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

മൃഗയയില്‍ മമ്മൂട്ടി

ഒരുപാട് സിനിമകളില്‍ മമ്മൂട്ടി കഥാപാത്രങ്ങള്‍ക്ക് അനിയോജ്യമായ ഗെറ്റപ്പുകള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മൃഗയ എന്ന ചിത്രത്തിലെ വാറുണ്ണി എന്ന കഥാപാത്രമാണ്. ശരീരഭാഷകൊണ്ടും മുഖഛായകൊണ്ടും മമ്മൂട്ടി പൂര്‍ണമായും മറ്റൊരാളായി മാറി

ദിലീപിന്റെ കൂനന്‍

മലയാളത്തിന്റെ ചാന്ത് പൊട്ട്, മായാമോഹിനി, പച്ചക്കുതിര അങ്ങനെ ഒത്തിരി പേരുകള്‍ കഥാപാത്രങ്ങളിലൂടെ ദിലീപ് നേടിയെടുത്തിട്ടുണ്ട്. അതില്‍ അല്പം വ്യസ്തവും പ്രയാസമായിത്തോന്നിയതും കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ കൂനന്‍ വേഷമാണ്. ഇരട്ടവേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ അഭിനയിച്ചത്. ഉന്തിയ, വിടവു വന്ന പല്ലുകളും, കൂന് വന്ന് വളഞ്ഞുപോയ ശരീരവും.. ദിലീപ് ശരിയ്ക്കും മറ്റാരോ ആയി തോന്നിയ ചിത്രമാണ് കുഞ്ഞിക്കൂനന്‍

ഹീറോയ്ക്ക് വേണ്ടി പൃഥ്വിരാജ്

കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന നടനാണ് പൃഥ്വിരാജും. ഹീറോ എന്ന ചിത്രത്തിന് വേണ്ടി ശാരീരികമായി പൃഥ്വി ഒരു വലിയ മേക്കോവര്‍ നടത്തി. ബോളിവുഡ് നടന്മാരോട് മല്ലിടുന്ന തരത്തിലുള്ള സിക്‌സ്പാക്ക് ബോഡി കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തു.

ജയസൂര്യ അപ്പോത്തിക്കരിയില്‍

പ്രേക്ഷകരെ ശരിയ്ക്കും ഞെട്ടിച്ച മേക്കോവറാണ് ജയസൂര്യ അപ്പോത്തിക്കരി എന്ന ചിത്രത്തിന് വേണ്ടി നടത്തിയത്. ഓരോ സിനിമയ്ക്ക് വേണ്ടിയും ജയസൂര്യ നല്‍കുന്ന അര്‍പ്പണബോധം ശരിയ്ക്കും മാതൃകാപരമാണ്. അപ്പോത്തിക്കരി എന്ന ചിത്രത്തിന് വേണ്ടി 15 കിലോ ശരീരഭാരം കുറച്ചെടുത്തു നടന്‍.

ടൊവിനോ തോമസ്

എന്ന് നിന്റെ മൊയ്തീന് ശേഷം ഹിറ്റായ ടൊവിനോ തോമസും മേക്കോവര്‍ നടത്തുന്ന യുവതാരങ്ങളില്‍ മുന്നിലാണ്. ഗോധ എന്ന പുതിയ ചിത്രത്തിന് വേണ്ടി ടൊവിനോ മസില് പെരുപ്പിച്ചപ്പോള്‍ ഞെട്ടിയത് ആരാധകര്‍ മാത്രമല്ല, സിനിമാ ലോകം തന്നെയാണ്. പല താരങ്ങളും നടനെ പ്രശംസിച്ച് രംഗത്തെത്തി.

English summary
How far would actors go to look perfect as a particular character? Well, we have seen Bollywood, Kollywood and Tollywood actors putting in months of training and preparations, to look convincing as a particular character in a film. Actors of Malayalam film industry are not far behind. There are many such lead actors in Malayalam, who have impressed us with their makeovers and transformations for films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam