»   » മോശം പ്രതികരണം, റിലീസിന് ശേഷം ക്ലൈമാക്‌സ് മാറ്റിയ സൂപ്പര്‍സ്റ്റാറുകളുടെ അഞ്ച് ചിത്രങ്ങള്‍

മോശം പ്രതികരണം, റിലീസിന് ശേഷം ക്ലൈമാക്‌സ് മാറ്റിയ സൂപ്പര്‍സ്റ്റാറുകളുടെ അഞ്ച് ചിത്രങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമകളുടെ ക്ലൈമാക്‌സിന് പിന്നില്‍ ഒരു കഥയുണ്ടാകും. അങ്ങനെ ഒത്തിരി കഥകള്‍ നമ്മള്‍ കേട്ടിട്ടുമുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിന്റെ ക്ലൈമാക്‌സിന് പിന്നിലും ഒരു ഗംഭീര കഥയുണ്ട്. ക്ലൈമാക്‌സ് എങ്ങനെ വേണമെന്ന സംവിധായകന്റെ ആശയകുഴപ്പത്തില്‍ നായകന്‍ സുരേഷ് ഗോപിയായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ് പറഞ്ഞ് കൊടുത്തത്. ഈ രഹസ്യം സംവിധായകന്‍ ഫാസില്‍ തന്നെ പിന്നീട് വെളിപ്പെടുത്തുകെയും ചെയ്തിരുന്നു.

Read Also: സച്ചിയും ജെനിഫറും ഒന്നിക്കുന്നില്ല; ഗ്രാമഫോണിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഇതാണ്

മണിച്ചത്രത്താഴിന്റെ ക്ലൈമാക്‌സ് മാറ്റിയത് ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പാണ്. എന്നാല്‍ മലയാള സിനിമയില്‍ തിയേറ്ററില്‍ എത്തിയിട്ട് ക്ലൈമാക്‌സ് മാറ്റിയ ചിത്രങ്ങളുണ്ട്. പ്രേക്ഷകരുടെ മോശം പ്രതികരണത്തെ തുടര്‍ന്നാണ് ഈ ചിത്രങ്ങള്‍ക്ക് രണ്ട് ക്ലൈമാക്‌സ് ചിത്രീകരിക്കേണ്ടി വന്നത്. തിയേറ്ററില്‍ എത്തിയിട്ട് ക്ലൈമാക്‌സ് വീണ്ടും ചിത്രീകരിക്കേണ്ടി വന്ന മലയാള ചിത്രങ്ങള്‍. തുടര്‍ന്ന് വായിക്കൂ....

മോശം പ്രതികരണം, റിലീസിന് ശേഷം ക്ലൈമാക്‌സ് മാറ്റിയ സൂപ്പര്‍സ്റ്റാറുകളുടെ അഞ്ച് ചിത്രങ്ങള്‍

കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗ്രാമഫോണ്‍. ദിലീപ്, മീരജാസ്മിന്‍, നവ്യ നായര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി വീണ്ടും റിലീസ് ചെയ്യുകയായിരുന്നു. പ്രേക്ഷകരില്‍ നിന്ന് ലഭിച്ച മോശമായ പ്രതികരണമായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ് വീണ്ടും മാറ്റാന്‍ കാരണമെന്ന് പറയുന്നു.

മോശം പ്രതികരണം, റിലീസിന് ശേഷം ക്ലൈമാക്‌സ് മാറ്റിയ സൂപ്പര്‍സ്റ്റാറുകളുടെ അഞ്ച് ചിത്രങ്ങള്‍

ലോഹിതദാസ് സംവിധാനം ചെയ്ത് ദിലീപും കാവ്യ മാധവനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ചക്കരമുത്ത്. ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥപാത്രം നഷ്ടപ്പെടുന്നതും തുടര്‍ന്ന് കാവ്യയുടെ കഥാപാത്രം മാനസിക രോഗിയാകുന്നതുമായിരുന്നു ക്ലൈമാക്‌സ്. എന്നാല്‍ പ്രേക്ഷകരുടെ മോശം പ്രതികരണത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റുകയായിരുന്നു.

മോശം പ്രതികരണം, റിലീസിന് ശേഷം ക്ലൈമാക്‌സ് മാറ്റിയ സൂപ്പര്‍സ്റ്റാറുകളുടെ അഞ്ച് ചിത്രങ്ങള്‍

ഷാഫി സംവിധാനം ചെയ്ത ലോലിപോപ്പിനും ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പ്രേക്ഷകരുടെ മോശം പ്രതികരണത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തി.

മോശം പ്രതികരണം, റിലീസിന് ശേഷം ക്ലൈമാക്‌സ് മാറ്റിയ സൂപ്പര്‍സ്റ്റാറുകളുടെ അഞ്ച് ചിത്രങ്ങള്‍

റിലീസിന് ശേഷം നെഗറ്റീവ് റിവ്യൂവിസ് പ്രചരിച്ചതിനെ തുടര്‍ന്ന് മോഹന്‍ലാലിന്റെ റെഡ് വൈനിന്റെ ക്ലൈമാക്‌സിലും മാറ്റം വരുത്തി.

മോശം പ്രതികരണം, റിലീസിന് ശേഷം ക്ലൈമാക്‌സ് മാറ്റിയ സൂപ്പര്‍സ്റ്റാറുകളുടെ അഞ്ച് ചിത്രങ്ങള്‍

ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഹരികൃഷണന്‍സ്. ആരാധകരുടെ മോശം പ്രതികരണത്തെ തുടര്‍ന്ന് ചിത്രത്തിന് രണ്ട് ക്ലൈമാക്‌സ് വയ്‌ക്കേണ്ടി വന്നു.

English summary
5 Malayalam Films Which Changed Their Climax Post-release!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam