»   » സ്‌പോര്‍ട്‌സ് പ്രമേയമാക്കി ഒരുക്കിയ മലയാള സിനിമകള്‍!!

സ്‌പോര്‍ട്‌സ് പ്രമേയമാക്കി ഒരുക്കിയ മലയാള സിനിമകള്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍, അനൂപ് മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ചിത്രം സ്‌പോര്‍ട്‌സിനെ ആസ്പദമാക്കിയായിരുന്നു. ജൂലൈ ആറിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്.

മുമ്പും മലയാള സിനിമയില്‍ സ്‌പോര്‍ട്‌സ് പ്രമേയമാക്കി ഒരുക്കിയ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. മികച്ച പ്രതികരണങ്ങള്‍ നേടിയ ചിത്രങ്ങളാണ് അവയെല്ലാം. കാണൂ മലയാള സിനിമയില്‍ സ്‌പോര്‍ട്‌സ് പ്രമേയമാക്കി ഒരുക്കി വിജയം കൊയ്ത ചിത്രങ്ങള്‍.


സ്‌പോര്‍ട്‌സ് പ്രമേയമാക്കി ഒരുക്കിയ മലയാള സിനിമകള്‍!!

നിവിന്‍ പോളി ആരാധകര്‍ എക്കാലത്തും ഓര്‍മ്മിക്കുന്ന ചിത്രമാണ് 1983. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്തത്. 1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് ജയവും രമേശന്‍ എന്ന നാട്ടിന്‍പുറത്തുകാരന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശവുമാണ് ചിത്രം. നിവിന്‍ പോളി, അനൂപ് മേനോന്‍,നിക്കി ഗല്‍റാണി, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാള സിനിമയിലെ സ്‌പോട്‌സ് ഡ്രാമാ ഫിലിം എന്നാണ് ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്.


സ്‌പോര്‍ട്‌സ് പ്രമേയമാക്കി ഒരുക്കിയ മലയാള സിനിമകള്‍!!

2007ല്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍. സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഫുഡ്‌ബോളിനെ ആസ്പദമാക്കിയായിരുന്നു. രഞ്ജിത്ത് മേനോന്‍, അക്ഷ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


സ്‌പോര്‍ട്‌സ് പ്രമേയമാക്കി ഒരുക്കിയ മലയാള സിനിമകള്‍!!

ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ടൂര്‍ണമെന്റ്. ക്രിക്കറ്റിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം.


സ്‌പോര്‍ട്‌സ് പ്രമേയമാക്കി ഒരുക്കിയ മലയാള സിനിമകള്‍!!

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് സ്പീഡ് ട്രാക്ക്. മധുവാര്യര്‍, സലിം കുമാര്‍,ഗജാല എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


English summary
5 Malayalam Films Which Had A Sport As The Central Theme!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam