»   »  പുതിയ പരീക്ഷണങ്ങളുമായി മലയാളത്തിലെ യുവ നടിമാര്‍ കൂട് മാറുന്നു; രക്ഷപ്പെടുമോ?

പുതിയ പരീക്ഷണങ്ങളുമായി മലയാളത്തിലെ യുവ നടിമാര്‍ കൂട് മാറുന്നു; രക്ഷപ്പെടുമോ?

Written By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഒന്ന് മിന്നുമ്പോള്‍ തന്നെ അന്യഭാഷ ചിത്രങ്ങളിലേക്ക് അവസരം തേടി പോകുന്നവരാണ് നായികമാര്‍. നയന്‍താരയും മീര ജാസ്മിനും ഭാവനയും ഗോപികയുമൊക്കെ അങ്ങനെ കഴിവ് തെളിയിച്ച നായികമാരാണ്. അവര്‍ക്ക് പിന്നാലെ ഇതാ മറ്റൊരു തലമുറ കൂടെ പോകാന്‍ ഒരുങ്ങി നില്‍ക്കുന്നു.

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍

പ്രേമത്തിലൂടെ ശ്രദ്ധേയായ അനുപമ പരമേശ്വരന്‍ ഇതിനോടകം തെലുങ്ക് സിനിമയില്‍ വിജയം നേടിക്കഴിഞ്ഞു. ഇപ്പോള്‍ തമിഴിലാണ് അഭിനയിക്കുന്നത്. നിവേദ തോമസും തെലുങ്കില്‍ തന്റെ കഴിവ് തെളിയിച്ചു. ഇനി തെലുങ്ക് സിനിമയിലേക്ക് ചേക്കേറുന്ന യുവ നായികമാരെ കാണാം

പുതിയ പരീക്ഷണങ്ങളുമായി മലയാളത്തിലെ യുവ നടിമാര്‍ കൂട് മാറുന്നു; രക്ഷപ്പെടുമോ?

മലയാളത്തില്‍ ജനപ്രിയ നായികയായി മാറിക്കഴിഞ്ഞ നമിത പ്രമോദ് ഇപ്പോള്‍ തെലുങ്കിലാണ് ശ്രദ്ധ കൊടുത്തിരിയ്ക്കുന്നത് രണ്ട് തെലുങ്ക് ചിത്രങ്ങളാണ് നമിതയുടേതായി റിലീസിന് തയ്യാറാകുന്നത്. കാതലോ രാജകുമാരി, ചുട്ടാല ഭായി എന്നീ ചിത്രങ്ങള്‍

പുതിയ പരീക്ഷണങ്ങളുമായി മലയാളത്തിലെ യുവ നടിമാര്‍ കൂട് മാറുന്നു; രക്ഷപ്പെടുമോ?

പ്രേമത്തിലൂടെ ശ്രദ്ധേയായ മഡോണ അതിന് ശേഷം ജനപ്രിയ നായകനൊപ്പം കിങ് ലയര്‍ എന്ന ചിത്രത്തിലഭിനയിച്ചു. തമിഴില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിച്ച കാതലും കടന്ത് പോകും എന്ന ചിത്രവും ശ്രദ്ധ നേടി. ഇപ്പോള്‍ പ്രേമത്തിന്റെ തെലുങ്ക് റീമേക്കിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ്. മലയാളത്തില്‍ ചെയ്ത അതേ വേഷമാണ് തെലുങ്കിലും ചെയ്യുന്നത്

പുതിയ പരീക്ഷണങ്ങളുമായി മലയാളത്തിലെ യുവ നടിമാര്‍ കൂട് മാറുന്നു; രക്ഷപ്പെടുമോ?

നായികയായി ഒരു സിനിമ മാത്രമേ മലയാളത്തില്‍ മഞ്ജിമ ചെയ്തുള്ളൂ. അപ്പോഴേക്കും അന്യഭാഷയില്‍ നിന്ന് അവസരം വന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ദ്വിഭാഷ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചത്. തമിഴില്‍ അച്ചം എന്‍പത് മടിമയെടാ എന്ന പേരിലും തെലുങ്കില്‍ സാഹസം സ്വാസക സകിപ്പോം എന്ന പേരിലും റിലീസ് ചെയ്യും

പുതിയ പരീക്ഷണങ്ങളുമായി മലയാളത്തിലെ യുവ നടിമാര്‍ കൂട് മാറുന്നു; രക്ഷപ്പെടുമോ?

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തിലെത്തിയ അനു ഇമ്മാനുവലും ഇപ്പോള്‍ തെലുങ്ക് ഇന്റസ്ട്രിയില്‍ തിരക്കിലാണ്. തെലുങ്കിലെ തിരക്കുകാരണം അമല്‍ നീരദ്- ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം പോലും അനു ഉപേക്ഷിച്ചു. ഓക്‌സിജന്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

പുതിയ പരീക്ഷണങ്ങളുമായി മലയാളത്തിലെ യുവ നടിമാര്‍ കൂട് മാറുന്നു; രക്ഷപ്പെടുമോ?

മലയാളത്തിന് പുറമെ ഇപ്പോള്‍ തെലുങ്ക് സിനിമയിലും സുപരിചിതയായിക്കഴിഞ്ഞു മിയ ജോര്‍ജ്ജ്. അടുത്ത ലക്ഷ്യം തെലുങ്ക് സിനിമയാണ്. സുനില്‍ നായകനായി എത്തുന്ന തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ മിയ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

English summary
After making a mark in Malayalam and Tamil film industries, some of our young talented actresses are all set for a debut in Tollywood. Here, we list some Malayalam actresses, who would make their debut in Tollywood soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam