ദുല്‍ഖര്‍ സല്‍മാന്റെ വരനെ ആവശ്യമുണ്ട് കാണാന്‍ അഞ്ച് കാരണങ്ങള്‍
സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന വരനെ ആവശ്യമുണ്ട് റിലീസിങ്ങിനൊരുങ്ങുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി ഏഴിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്.
കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസിങ്ങിനൊരുങ്ങവേ വരനെ ആവശ്യമുണ്ട് കാണാനുളള അഞ്ച് കാരണങ്ങള്‍ അറിയാം. തുടര്‍ന്ന് വായിക്കൂ.

വമ്പന്‍ താരനിര
വമ്പന്‍ താരനിരയില്‍ അണിയിച്ചൊരുക്കിയ സിനിമയാണ് അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണിത്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ആദ്യമായി ജോഡികളായി എത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

അനൂപ് സത്യന്റെ സംവിധാനം
അനൂപ് സത്യന്റെ ആദ്യ സംവിധാന സംരഭമെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. സത്യന്‍ അന്തിക്കാട് സിനിമകള്‍ പോലെ കുടുംബ പശ്ചാത്തലത്തിലാണ് തന്റെ ആദ്യ സിനിമയും അനൂപ് ഒരുക്കിയിരിക്കുന്നത്. ബന്ധങ്ങള്‍ക്കും പ്രണയത്തിനും പ്രാധാന്യമുളള സിനിമയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രോമിസിങ് ട്രെയിലര്‍
വരനെ ആവശ്യമുണ്ട് ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേരത്തെ ലഭിച്ചിരുന്നത്. ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറാണെന്ന സൂചന നല്‍കികൊണ്ടാണ് ട്രെയിലര്‍ ഇറങ്ങിയത്. മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വരനെ ആവശ്യമുണ്ട് ട്രെയിലര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

അയ്യപ്പനും കോശിയ്ക്കും ഒപ്പം എത്തുന്നു
പൃഥ്വിരാജിന്റെ അയ്യപ്പനും കോശിയ്ക്കുമൊപ്പമാണ് അനൂപ് സത്യന്‍ ചിത്രം എത്തുന്നത്. രണ്ട് സിനിമകളും ഫെബ്രുവരി ഏഴിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയാണ് അയ്യപ്പനും കോശിയും. കുടുംബ പശ്ചാത്തലത്തിലുളള എന്റര്‍ടെയ്‌നറായി വരനെ ആവശ്യമുണ്ട് എത്തുന്നു. രണ്ടു ചിത്രങ്ങള്‍ക്കായും ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

കുടുംബ കഥ
കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമയാണ് വരനെ ആവശ്യമുണ്ട്. കുടുംബ കഥകള്‍ ഒരുപാട് മലയാളത്തില്‍ ഇറങ്ങിയെങ്കിലും അതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ചിത്രം കൂടിയാകും ഇത്. സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ് തന്നെയാണ് സിനിമയില്‍ മുഖ്യ ആകര്‍ഷണമാവുക.


Click it and Unblock the Notifications