ക്ലാസ്‌മേറ്റ്‌സിന് ശേഷം അമര്‍ അക്ബര്‍ അന്തോണി, പ്രേക്ഷകര്‍ പ്രതീക്ഷിക്കാന്‍ അഞ്ച് കാരണങ്ങളിതാ

By Akhila

എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി രണ്ട് നല്ല ചിത്രങ്ങളിലൂടെയാണ് കഴിഞ്ഞ ആഴ്ചകള്‍ കടന്ന് പോയത്. ഒക്ടോബര്‍ 16 വെള്ളിയാഴ്ച രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത് അമര്‍ അക്ബര്‍ അന്തോണിയും ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയും.

നാദിര്‍ഷിയുടെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നമിത പ്രമോദ് നായിക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഇനിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയിലറും, ചിത്രത്തിലെ തകര്‍പ്പന്‍ ഗാനങ്ങളും ആരാധകര്‍ക്ക് പ്രതീക്ഷയാണ്. എന്നാല്‍ ഇതുമാത്രമല്ല അമര്‍ അക്ബര്‍ അന്തോണി. ചിത്രം കാണണമെന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങളിതാ. തുടര്‍ന്ന് വായിക്കുക.

 ക്ലാസ്മേറ്റ്‌സിന് ശേഷം

ക്ലാസ്‌മേറ്റ്‌സിന് ശേഷം അമര്‍ അക്ബര്‍ അന്തോണി, പ്രേക്ഷകര്‍ പ്രതീക്ഷിക്കാന്‍ അഞ്ച് കാരണങ്ങള്‍?

ക്ലാസ്മേറ്റ്സിലെ സുകു, പൈസ് ജോര്‍ജ്ജ്, സതീശന്‍ കഞ്ഞിക്കുഴി എന്നിവരെ പ്പെട്ടന്ന് ആരും മറക്കില്ല. കാരണം 2006ല്‍ ഒരു തരംഗം സൃഷ്ടിച്ച ലാല്‍ ജോസിന്റെ ക്യാമ്പസ് ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. ഇപ്പോഴിതാ ആ പഴയ സുകുവും പൈസ് ജോര്‍ജ്ജും, സതീശന്‍ കഞ്ഞിക്കുഴിയും വീണ്ടുമെത്തുകയാണ്. ബോക്‌സ് ഓഫീസില്‍ തരംഗമായ ക്ലാസ്‌മേറ്റ്‌സിന് ശേഷം മൂവരും വീണ്ടും ഒന്നിക്കുന്നത് പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

 നാദിര്‍ഷയുടെ ചിത്രം

ക്ലാസ്‌മേറ്റ്‌സിന് ശേഷം അമര്‍ അക്ബര്‍ അന്തോണി, പ്രേക്ഷകര്‍ പ്രതീക്ഷിക്കാന്‍ അഞ്ച് കാരണങ്ങള്‍?

അഭിനയത്തിലൂടെയും മിമിക്രിയിലൂടെയും ജനമനസ്സ് കീഴടക്കിയ ഒരു കലാകാരനാണ് നാദിര്‍ഷ. അതുക്കൊണ്ട് തന്നെ മലയാള സിനിമയ്ക്ക് ഒരു പുതു മുഹൂര്‍ത്തം കൂടി സമ്മാനിക്കുമെന്ന് തീര്‍ച്ച. അതുക്കൊണ്ട് തന്നെയാണ് നാദിര്‍ഷയുടെ ആദ്യ സംവിധാനത്തില്‍ പിറക്കുന്ന അമര്‍ അക്ബര്‍ അന്തോണിയെ പ്രതീക്ഷിക്കാനുള്ള മറ്റൊരു കാരണം.

ഒരു കോമഡി ത്രില്ലര്‍ ചിത്രം

ക്ലാസ്‌മേറ്റ്‌സിന് ശേഷം അമര്‍ അക്ബര്‍ അന്തോണി, പ്രേക്ഷകര്‍ പ്രതീക്ഷിക്കാന്‍ അഞ്ച് കാരണങ്ങള്‍?

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ വ്യക്തിപരമായി കോമഡി ത്രില്ലര്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഒരുമിച്ച് ഒരു കോമഡി ത്രില്ലറില്‍ എത്തുന്നതാണ് അമര്‍ അക്ബര്‍ അന്തോണി. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും പകരം വയ്ക്കാന്‍ മറ്റാരുമില്ലെന്നതും ശ്രദ്ധേയമാണ്.

 കിടിലന്‍ ഗാനങ്ങള്‍

ക്ലാസ്‌മേറ്റ്‌സിന് ശേഷം അമര്‍ അക്ബര്‍ അന്തോണി, പ്രേക്ഷകര്‍ പ്രതീക്ഷിക്കാന്‍ അഞ്ച് കാരണങ്ങള്‍?

കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ പുറത്തിറങ്ങിയത്. നാഷ്ണല്‍ അവാര്‍ഡ് ജേതാവായ ബിജിപാലാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സംവിധായകന്‍ നാദിര്‍ഷാണ് ഗാന രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രേമം എന്നാല്‍ എന്താണു പെണ്ണേ.. എന്ന് തുടങ്ങുന്ന ഗാനം പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഗാനം ഇതിനോടകം ആരാധകരുടെ പ്രിയപ്പെട്ടതായി കഴിഞ്ഞു.

ട്രെയിലര്‍, ടീസര്‍

ക്ലാസ്‌മേറ്റ്‌സിന് ശേഷം അമര്‍ അക്ബര്‍ അന്തോണി, പ്രേക്ഷകര്‍ പ്രതീക്ഷിക്കാന്‍ അഞ്ച് കാരണങ്ങള്‍?

ചിത്രത്തിന്റെ ട്രെയിലര്‍, ടീസര്‍ എന്നിവ പ്രേക്ഷകര്‍ക്ക് ആകാംക്ഷയുളവാക്കുന്നതാണ്. ഒക്ടോബര്‍ 5ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ രണ്ട് ദിവസം കൊണ്ട് 2 ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X