നിവിന്‍ ക്യൂട്ട് കുട്ടനാണെന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍
ഇപ്പോള്‍ നിവിന്‍ പോളിയാണ് മലയാള സിനിമയുടെ തരംഗം, ഭാഗ്യം. യൂത്തിനിടയില്‍ ഏറ്റവും സ്വാധീനമുള്ള നടനായി മാറിക്കഴിഞ്ഞിരിക്കുന്നു നിവിന്‍ പോളി. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് മുതല്‍ പ്രേമം വരെയുള്ള സിനിമകള്‍ എടുത്തു നോക്കിയാല്‍ ഒരു സാധാരണക്കാരനെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുന്നുണ്ട്. നിവിന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പലപ്പോഴും നമുക്കൊക്കെ അറിയാവുന്ന ആരൊക്കെയോ ആയിരുന്നു. അത് തന്നെയാണ് നടന് ഇത്രയേറെ പിന്തുണ ലഭിക്കാനുള്ള ഒരു പ്രധാന കാരണം.
നായകനിലിന്‍ നിന്നും മാറി വില്ലന്‍ വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് രണ്ട് ചിത്രങ്ങളിലൂടെ നിവിന്‍ തെളിയിച്ചും കഴിഞ്ഞു. അതുകൊണ്ട് നിവിന്‍ എന്നും ഒരുപോലെയുള്ള വേഷങ്ങള്‍ മാത്രമാണ് ചെയ്യുന്നതെന്ന് പറയാന്‍ കഴിയില്ല. പ്രണയ ചിത്രങ്ങളില്‍ മാത്രമേ നിവിന്‍ വേഷമിട്ടുള്ളൂ എന്ന് പറയുമ്പോഴും, അത് വ്യത്യസ്തമായ പ്രണയ ചിത്രങ്ങളാണ്. എങ്ങനെ അവ വ്യത്യസ്തമാകുന്നു. ചെയ്ത കഥാപാത്രങ്ങളിലൂടെ, നിവിന്‍ എങ്ങനം മലയാളത്തിന്റെ ക്യൂട്ട് കുട്ടനാകുന്നു എന്ന് പറയാം, വായിക്കൂ...

നിവിന്‍ ക്യൂട്ട് കുട്ടനാണെന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍
തന്റെ അഭിനയത്തില്‍ ഭീകരമായതൊന്നും വരുത്താന്‍ നിവിന്‍ ശ്രമിക്കറില്ല. വളരെ സാധാരണമായാണ് ഡയലോഗുകളൊക്കെ പറയുന്നത്. നിഷ്‌കളങ്കാഭിനയം. അതുകൊണ്ടാണ് ബാംഗ്ലൂര്‍ ഡെയ്‌സിലെ കൃഷ്ണന്‍ പിപിയെ മലയാളികള്‍ ഇത്രയേറെ ഇഷ്ടപ്പെട്ടത്

നിവിന്‍ ക്യൂട്ട് കുട്ടനാണെന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍
ഓം ശാന്തി ഓശാന എന്ന ചിത്രത്തിലും ഹൈലൈറ്റ് പ്രണയമാണ്. അവിടെ പക്വതയുള്ള റൊമാന്റിക് ഹീറോ ആണ് നിവിന്‍. പ്രണയം നിഗൂഡവുമാണ് എന്ന് ഈ ചിത്രത്തില്‍ കാണാം. ഓശാന്തി ഓശാനയില്‍ ഒരു മരംച്ചുറ്റി പ്രേമവും പാട്ടുമില്ല. പക്ഷെ ആ പ്രണയം പ്രേക്ഷകര്‍ക്ക് നന്നായി അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

നിവിന്‍ ക്യൂട്ട് കുട്ടനാണെന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍
ജീന്‍സും ടൈറ്റ് ഷര്‍ട്ടും ജല്ലിട്ട് മിനുക്കിയ മുടിയുമൊക്കെയുള്ള ആണ്‍കുട്ടികളെയാണ് പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുക എന്ന മിഥാബോധത്തെ പൊളിച്ചെഴുതുകയാണ് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ വിനോദ്. എന്താണ് താനെന്ന നല്ല ബോധമുള്ള ചെറുപ്പക്കാരന്‍. സിംപിള്‍ മാന്‍, സിപിള്‍ ഹാര്‍ട്ട്. ഏതൊരു പെണ്ണും ഇഷ്ടപ്പെടുന്ന പ്രകൃതം

നിവിന്‍ ക്യൂട്ട് കുട്ടനാണെന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍
ഇനി ന്യൂ ജനറേഷന്‍കാരെ സംതൃപ്തിപ്പെടുത്തിയില്ലെന്നും വേണ്ട. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലെ ഉമേഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മരണമാസ്

നിവിന്‍ ക്യൂട്ട് കുട്ടനാണെന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍
ഒരു യഥാര്‍ത്ഥ പ്രണയത്തെയും നിവിന്‍ സ്‌ക്രീനില്‍ ഭംഗീയാക്കിയിട്ടുണ്ട്. 1893 ലെ രമേശന്‍ തന്റെ പ്രണയവും യഥാര്‍ത്ഥ്യവും മനസ്സിലാക്കിയ കഥാപാത്രമാണ്.


Click it and Unblock the Notifications