»   » ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റിനോട് ആര്‍ക്കും ആരാധന തോന്നും, ആ രഹസ്യം എന്താണെന്നോ?

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റിനോട് ആര്‍ക്കും ആരാധന തോന്നും, ആ രഹസ്യം എന്താണെന്നോ?

By: Sanviya
Subscribe to Filmibeat Malayalam

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ദങ്കലാണ് ബോളിവുഡില്‍ ആമീര്‍ ഖാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ദങ്കലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ആരാധകര്‍ ആകാംക്ഷയിലാണ്.

ബോളിവുഡ് മാത്രമല്ല, അന്യഭാഷക്കാരും ദങ്കലിന്റെ റിലീസിനായി കാത്തിരിക്കുന്നു എന്നതാണ് മറ്റൊരു സത്യം. ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റിനോടുള്ള കടുത്ത ആരാധന തന്നെയാണ് അന്യഭാഷക്കാരും ദങ്കലിന്റെ റിലീസിനായി കാത്തിരിക്കുന്നത്.

എന്തുക്കൊണ്ട് ആമീര്‍ ഖാനോട് ഇത്രയുമധികം ആരാധന, പിന്നിലെ രഹസ്യം ഇതൊക്കെയോ? തുടര്‍ന്ന് വായിക്കാം

ആമീര്‍ ഖാനോട് ആരാധന കൂടുന്നു

ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും ആമീര്‍ ഖാന് ആരാധകര്‍ കൂടി വരികയാണ്. ആമീര്‍ തിരഞ്ഞെടുക്കുന്ന സിനിമകളിലെ പ്രത്യേകതയാണ് അതില്‍ ഒന്ന്. മികച്ചതും വ്യത്യസ്തവുമായ ചിത്രങ്ങളാണ് ആമീര്‍ തിരഞ്ഞെടുക്കുന്നത്.

മറ്റ് നടന്മാരില്‍ നിന്ന് ആമീറിനെ വ്യത്യസ്തനാക്കുന്നത്

സിനിമയോടും കഥാപാത്രത്തോടും കാണിക്കുന്ന ആത്മാര്‍ത്ഥതയാണ് മറ്റ് നടന്മാരില്‍ നിന്ന് ആമീറിനെ വ്യത്യസ്തനാക്കുന്നത്.

ആരാധകര്‍ നിരാശപ്പെടണ്ട

ഓരോ ചിത്രത്തിലൂടെയും പുതുമയുമായാണ് ആമീര്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. എന്നാല്‍ ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഏറ്റവും മികച്ച പ്രതികരണത്തോടെയാണ് ബോക്‌സ് ഓഫീസില്‍ തിളങ്ങിയത്. അതുകൊണ്ട് തന്നെ റിലീസിന് മുമ്പെ ടിക്കറ്റ് ബുക്ക് ചെയ്താലും ആരാധകര്‍ക്ക് നിരാശപ്പെടേണ്ടതില്ല.

എന്ത് ത്യാഗവും ചെയ്യും

കഥാപാത്രം മികച്ചതാക്കാന്‍ എന്ത് ത്യാഗവും ചെയ്യാന്‍ ആമീര്‍ ഖാന്‍ തയാറാണ്. പുതിയ ചിത്രം ദങ്കലിന് വേണ്ടി ആമീര്‍ ഖാന്‍ ചെയ്ത കഠിനാധ്വാന വാര്‍ത്തകള്‍ പുറത്ത് വന്നതാണ്.

English summary
5 Reasons Why We Love Dangal Star Aamir Khan!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam