»   » സമയമില്ല, റീമേക്ക് ചെയ്യില്ല, ഇഷ്ടമായില്ല.. സംവിധായകരുടെ മുഖത്ത് നോക്കി മമ്മൂട്ടി നിരസിച്ച സിനിമകള്‍

സമയമില്ല, റീമേക്ക് ചെയ്യില്ല, ഇഷ്ടമായില്ല.. സംവിധായകരുടെ മുഖത്ത് നോക്കി മമ്മൂട്ടി നിരസിച്ച സിനിമകള്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഓരോ അഭിനേതാക്കളെ മനസ്സില്‍ കണ്ട് എഴുത്തുകാര്‍ സൃഷ്ടിയ്ക്കുന്ന കഥാപാത്രങ്ങളുണ്ടാവും. എന്നാല്‍ എത്രതന്നെ എഴുത്തുകാര്‍ സങ്കല്‍പിച്ചാലും ആ കഥാപാത്രങ്ങള്‍ എത്തേണ്ട ആളുടെ അടുത്ത് മാത്രമേ എത്തുകയുള്ളൂ എന്നതിന് സിനിമയില്‍ ധാരാളം തെളിവുകളുണ്ട്.

തടി കുറച്ച് അധികം കൂടുതലാണെങ്കിലെന്താ, മോഹന്‍ലാലിന്റെ ഈ ലുക്കൊക്കെ കിടിലമല്ലേ.. നോക്കൂ..

സൂപ്പര്‍താരങ്ങള്‍ നിരസിച്ച പല സിനിമകളും വമ്പന്‍ വിജയമായ കാഴ്ചയും പ്രേക്ഷകര്‍ കണ്ടു. അത്തരത്തില്‍ മമ്മൂട്ടി നിരസിച്ച ചിത്രമാണ് മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയുമൊക്കെ സിനിമാ ജീവിതത്തിന്റെ റൂട്ട് മാറ്റിയിട്ടത്.

മമ്മൂട്ടിയെ പേടി, ദിലീപ് ചിത്രം മാറ്റിവച്ചു; കാവ്യയെ കെട്ടിയ ശേഷം ഒരു സിനിമ പോലുമില്ലേ ദിലീപ്?

രാജാവിന്റെ മകനും ദൃശ്യവും ഏകലവ്യവുമൊക്കെ മമ്മൂട്ടി നിരസിച്ച ചിത്രങ്ങളാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഈ ചിത്രങ്ങളൊക്കെ മമ്മൂട്ടി നിരസിച്ചത് എന്നറിയാമോ?, ഇവിടെയിതാ മമ്മൂട്ടി നിരസിച്ച അഞ്ച് ചിത്രങ്ങളും അതിന്റെ കാരണങ്ങളും

രാജാവിന്റെ മകന്‍

മമ്മൂട്ടിയും തമ്പി കണ്ണന്താനവും ഒരുമിച്ച ആ നേരം അല്പദൂരം എന്ന ചിത്രം എട്ടു നിലയില്‍ പൊട്ടി നില്‍ക്കുന്ന സമയത്താണ് രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയുമായി വീണ്ടും കണ്ണന്താനം മമ്മൂട്ടിയെ തേടിയെത്തുന്നത്. മമ്മൂട്ടി തന്റെ താത്പര്യക്കുറവ് മടി കൂടാതെ സംവിധായകനോട് പറഞ്ഞു. തുടര്‍ന്നാണ് തമ്പി കണ്ണന്താനം മോഹന്‍ലാലിനെ തേടിപ്പോയത്. ചിത്രം സൂപ്പര്‍ ഹിറ്റാകുകയും മോഹന്‍ലാല്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആകുകയും ചെയ്തു. മോഹന്‍ലാല്‍ അഭിനയ ജീവിതത്തില്‍ ആദ്യമായി ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങിയതും ഈ ചിത്രത്തിന് വേണ്ടിയാണ്.

ചാണക്യന്‍

ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സഹസംവിധായകന്‍ ടികെ രാജീവ് കുമാറിന്റെ ആദ്യ ചിത്രമാണ് ചാണക്യന്‍. 13 ചിത്രങ്ങളുടെ തിരക്കുമായി നില്‍ക്കുന്ന 1989 ലാണ് മമ്മൂട്ടിയെ കാണാന്‍ രാജീവ് എത്തിയത്. അന്നോളം പരിചിതമല്ലാത്ത ഒരു പ്രതികാര കഥയാണ് ചാണക്യന്‍ എന്നറിയാമായിരുന്നിട്ടും തിരക്കുകള്‍ കാരണം മമ്മൂട്ടിയ്ക്ക് ആ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മമ്മൂട്ടിയ്ക്ക് പകരം ഉലകനായകന്‍ കമല്‍ ഹസന്‍ ചിത്രത്തില്‍ നായകനായി എത്തി. കമലും തിലകനും ജയറാമും തകര്‍ത്തഭിനയിച്ച ചിത്രം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വിജയം കൈവരിച്ചു.

ദൃശ്യം

ദൃശ്യം എന്ന ചിത്രം മമ്മൂട്ടിയ്ക്ക് വേണ്ടിയാണ് താന്‍ എഴുതിയത് എന്ന് നേരത്തെ തന്നെ ജീത്തു ജോസഫ് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ഡേറ്റിന് വേണ്ടി എത്രനാള്‍ വേണമെങ്കിലും കാത്തിരിയ്ക്കാന്‍ ജീത്തു തയ്യാറായിരുന്നു. എന്നാല്‍ എന്നെ കാത്തിരുന്ന് സമയം കളയണ്ട എന്നും ഇതെത്രയും പെട്ടന്ന് തുടങ്ങണം എന്നുമാണ് മമ്മൂട്ടി പറഞ്ഞത്. സിനിമയുടെ കൂടെ ഞാനുണ്ടാവും എന്ന് പറഞ്ഞ മമ്മൂട്ടി തന്നെയാണ് വേഷം മോഹന്‍ലാലിന് കൊടുക്കാന്‍ നിര്‍ദ്ദേശിച്ചതും. 2014 ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി.

ഏകലവ്യന്‍

തലസ്ഥാനവും സ്ഥലത്തെ പ്രധാന പയ്യന്‍സുമെല്ലാം തിയേറ്ററുകളില്‍ തകര്‍ത്തോടുന്ന സമയത്താണ് ഏകലവ്യനായ മാധവന്‍ ഐപിഎസ്സിന്റെ വേഷവുമായി രണ്‍ജി പണിക്കരും ഷാജി കൈലാസും മെഗാസ്റ്റാറിനെ കാണാനെത്തുന്നത്. ഒത്തിരി പൊലീസ് വേഷങ്ങള്‍ ചെയ്ത മമ്മൂട്ടിയ്ക്ക് മാധവന്‍ ഐപിഎസ്സില്‍ വിശ്വാസമില്ലായിരുന്നു. സുരേഷ് ഗോപിയുടെ പേര് നിര്‍ദ്ദേശിച്ച് മമ്മൂട്ടി പിന്മാറി. ഒടുവില്‍ മമ്മൂട്ടിയ്ക്ക് കരുതിയ വേഷത്തില്‍ സുരേഷ് ഗോപിയും, സുരേഷ് ഗോപിയ്ക്ക് കരുതിയ വേഷത്തില്‍ സിദ്ദിഖും എത്തിയ ചിത്രം മികച്ച വിജയം നേടി. 1993 ല്‍ റിലീസ് ചെയ്ത ചിത്രം സുരേഷ് ഗോപി - രണ്‍ജി പണിക്കര്‍ - ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ ജാതകം മാറ്റിയെഴുതി.

വ്യൂഹം

മെല്‍ഗിബ്‌സണും ഡാനി ഗ്ലോവറും അഭിനയിച്ച ലെതല്‍ വെപ്പണ്‍ എന്ന ഇഗ്ലീഷ് ചിത്രത്തിന്റെ വീഡിയോ കാസറ്റുമായിട്ടാണ് സംഗീത് ശിവനും രചയിതാവ് സാബ് ജോണും മമ്മൂട്ടിയെ തേടി വന്നത്. റീമേക്ക് ചിത്രങ്ങളോട് ഒട്ടും താത്പര്യം പ്രകടിപ്പിയ്ക്കാത്ത മമ്മൂട്ടി തൊട്ടുമുന്‍പത്തെ വര്‍ഷം എസ് എന്‍ സ്വാമിയുടെ പിന്‍ബലത്തിലായിരുന്നു ദ ഡേ ഓഫ് ജാക്കല്‍ എന്ന ചിത്രത്തിന്റെ റീമേക്കായ ആഗസ്റ്റ് 1 ന് സമ്മതം മൂളിയത്. ചിത്രം വന്‍ വിജയവുമായി. എന്നാല്‍ വ്യൂഹം എന്ന ചിത്രത്തിന് വേണ്ടി സമീപിച്ചപ്പോള്‍ മമ്മൂട്ടിയ്ക്ക് താത്പര്യമുണ്ടായില്ല. അതോടെ രഘുവരനെ നായകനാക്കി വ്യൂഹം ഒരുക്കുകയും, മമ്മൂട്ടിയെ പോലും അമ്പരിപ്പിച്ചുകൊണ്ട് ചിത്രം വിജയം നേടുകയും ചെയ്തു.

English summary
5 Superhit Movies Truned Down By Mammootty - Reason Here

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam