»   » മോഹന്‍ലാലിന്റെ പുലിമുരുകനോളം വരില്ല, പക്ഷേ പഠിക്കാനുള്ളത് ഈ കൊച്ചു ഫഹദ് ചിത്രത്തില്‍ നിന്ന്!!

മോഹന്‍ലാലിന്റെ പുലിമുരുകനോളം വരില്ല, പക്ഷേ പഠിക്കാനുള്ളത് ഈ കൊച്ചു ഫഹദ് ചിത്രത്തില്‍ നിന്ന്!!

By: സാൻവിയ
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് ഇപ്പോള്‍ മോളിവുഡിലെ ചര്‍ച്ച. ബിഗ് ബജറ്റ് ചിത്രങ്ങള്‍ മലയാള സിനിമ ഇന്‍ഡസ്ട്രിയെ കീഴടക്കുമ്പോള്‍ ചെറിയ ബജറ്റില്‍ ഒതുങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയുടെയും ബോക്‌സോഫീസ് വിജയത്തില്‍ അമ്പരന്ന് പോകുകയാണ്.

മികച്ച പ്രതികരണത്തോടൊപ്പം ഏറ്റവും നല്ല കളക്ഷനാണ് തൊണ്ടിമുതലിനും ലഭിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തൊണ്ടിമുതലും ദൃക്‌സാക്ഷിയും ദിലീഷ് പോത്തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് അറിയുന്നത്.

ദിലീഷ് പോത്തന്‍-ഫഹദ് കൂട്ടുക്കെട്ടിലെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ ഈ വിജയത്തില്‍ നിന്ന് മലയാള സിനിമയ്ക്ക് ഒത്തിരി പഠിക്കാനുണ്ട്. പ്രേക്ഷകര്‍ സ്വീകരിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷികളില്‍ നിന്നും ചില കാര്യങ്ങള്‍ തുടര്‍ന്ന് വായിക്കാം...

റിയലിസ്റ്റിക് മൂവീസ്

റിയലിസ്റ്റിക്കായിട്ടുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്ന വിശ്വാസം മലയാള സിനിമയ്ക്കുണ്ട്. എന്നാല്‍ ദിലീഷ് പോത്തന്റെ രണ്ടു ചിത്രങ്ങളില്‍ നിന്നും പ്രേക്ഷകരുടെ റിയല്‍ ടേസ്റ്റ് മനസിലാകും. തൊണ്ടി മുതലും ദൃക്‌സാക്ഷിയും പുറത്തിറങ്ങിയതോടെ മലയാള സിനിമയിലെ ആ വിശ്വാസം പാടെ ഇല്ലാതാക്കി. റിയലിസ്റ്റിക് ചിത്രമെന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഇപ്പോള്‍ ബ്ലോക്ക് ബസ്റ്റര്‍ എന്ന ടാഗോടെയാണ് ബോക്‌സോഫീസില്‍ കുതിക്കുന്നത്.

ചെറിയ തീമിലെ ബ്രില്ല്യന്റ് വര്‍ക്ക്

ചെറിയൊരു തീമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റേത്. എന്നാല്‍ ചെറിയ തീമിലെ സംവിധായകന്റെ ബ്രില്ല്യന്റ് വര്‍ക്കാണ് പ്രേക്ഷകരെ ആകര്‍ഷിച്ച മറ്റൊരു ഘടകം. വലിയ തീമും ട്വിസ്റ്റുകളും മാത്രമല്ല മലയാള സിനിമയെ വിജയത്തിലെത്തിക്കുന്നതെന്ന് തൊണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന ചിത്രത്തില്‍ നിന്ന് മനസിലാക്കാം. പുതിയ സ്റ്റോറികളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.

തിരക്കഥ

തൊണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന ചിത്രത്തില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച മറ്റൊന്ന് ചിത്രത്തിന്റെ തിരക്കഥ തന്നെയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും വളരെ റിയലിസ്റ്റിക്കായി കൊണ്ടുവരാന്‍ സംവിധായകന്‍ ദിലീഷ് പോത്തന് കഴിഞ്ഞിട്ടുണ്ട്.

നായകനും നായികയും

മലയാള സിനിമ എപ്പോഴും നായികയ്ക്കും നായികയ്ക്കുമാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ നായകനും നായികയ്ക്കും വലിയ ഹൈപ്പ് നല്‍കിയിരുന്നില്ല. അതുപോലെ തന്നെ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമാണ് നല്‍കിയിരുന്നത്.

English summary
Thondimuthalum Driksakshiyum Effect: 5 Things To Learn From The Success Of The Movie!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam