മാണിക്യന് കഞ്ഞി വേണോ എന്ന് ചോദിച്ചതിനേക്കാള്‍ വലിയ ഡയലോഗ് മഞ്ജു പറഞ്ഞിട്ടുണ്ട് ശ്രീകുമാര്‍!!

ഒടിയന്‍ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂസ് വന്നപ്പോള്‍ മഞ്ജു വാര്യര്‍ പ്രതികരിച്ചില്ല എന്നതാണ് ഇപ്പോള്‍ മലയാള സിനിമയിലെ അന്താരാഷ്ട്ര പ്രശ്‌നം. അല്ലാതെ വലിയ ബഡ്ജറ്റിലൊരുക്കിയ പടം എങ്ങും തൊടാതെ പൊട്ടിയോ, അമിത പ്രതീക്ഷ നല്‍കി പ്രേക്ഷകരെ പറ്റിച്ചോ എന്നതൊന്നുമല്ല! മഞ്ജു വാര്യര്‍ ആ പാപത്തിന്റേ പങ്ക് ഏറ്റില്ല എന്നത് മാത്രമാണ് പ്രശ്‌നം.

ഒടിയന് എന്ന ചിത്രം അട്ടര്‍ ഫ്‌ളോപ്പ് അല്ല. മാര്‍ക്കറ്റിങിലും ഡയറക്ടിങിലും സംഭവിച്ച പാകപ്പിഴയാണ് വിഷയം. ഒടിയനെക്കാള്‍ മോശം സിനിമകള്‍ ഇവിടെ ധാരാളം സംഭവിച്ചിട്ടുണ്ട്. പക്ഷെ ഒടിയന്‍ അമിതാവേശം നല്‍കി പ്രേക്ഷകരെ കൊതിപ്പിച്ചു പറ്റിച്ചു. ദേവാസുരത്തിന് നരംസിംഹത്തിലുണ്ടായ മകനാണ് ഒടിയന്‍ എന്നൊക്കെ പറഞ്ഞാല്‍ പ്രേക്ഷക പ്രതീക്ഷ എത്രത്തോളമായിരിക്കും എന്നൊന്ന് പറയാനുണ്ടോ.

ഒടിയന് തുടക്കം മുതല്‍ കിട്ടുന്ന അനാവശ്യ പബ്ലിസിറ്റിയാണ് തകര്‍ച്ചയുടെ ആഗാധം കൂട്ടിയത്. അല്ലാതെ മഞ്ജു വാര്യര്‍ സൈലന്റ് ആയതുകൊണ്ടല്ല. പ്രതികരിക്കേണ്ടിയിരുന്ന പല ഇടങ്ങളിലും മഞ്ജു മൗനം പാലിച്ചത് ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്. ഡബ്ലി സി സി യുടെ പേരില്‍ മലയാള സിനിമ രണ്ട് ദിശയിലേക്ക് പോകുന്നു എന്ന് തോന്നിയപ്പോഴും, ആ സംഘട തുടങ്ങി വച്ച മഞ്ജു വാര്യര്‍ ഉള്‍വലിയുകയായിരുന്നു. അപ്പോഴൊന്നും മിണ്ടാത്ത മഞ്ജു ഒടിയന്‍ പരാജയത്തില്‍ പ്രതികരിക്കുമെന്ന് തോന്നുണ്ടോ...

അല്ലെങ്കിലും ശ്രീകുമാര്‍ മേനോന്‍ എന്തിനാണ് മഞ്ജുവിനെ പഴിയ്ക്കുന്നത്. തുടക്കം മുതലേ ഇത് മോഹന്‍ലാലിന്റെ സിനിമയാണെന്ന് പറഞ്ഞല്ലേ ഹൈപ്പ് നല്‍കിയത്. മഞ്ജു വാര്യരെ കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജുവിന്റെ ഇതുവരെയുള്ള അഭിനയ ജീവിതത്തിലെ ഏറ്റവും കരുത്തുറ്റ വേഷമാണ് പ്രഭ എന്ന് പറയുകയും ചെയ്തു. ചിത്രം കണ്ടപ്പോഴല്ലേ മനസ്സിലായത് 'കുറച്ച് കഞ്ഞിയെടുക്കട്ടെ മാണിക്യാ' എന്ന് ചോദിക്കുന്നതാണ് ചിത്രത്തില്‍ ഈ കഥാപാത്രത്തിന്റെ പവര്‍ഫുള്‍ ഡയലോഗ് എന്ന്. അപ്പോള്‍ ഉണ്ണിമായയും, ഭദ്രയും നിരപമ രാജീവും സുജാതയുമൊന്നും ഒന്നുമല്ലേ....

ശ്രീകുമാര്‍ മേനോന്‍ ന്യൂസ്18 ന് നല്‍കിയ അഭിമുഖം കണ്ടാല്‍ മഞ്ജുവിന് കരിയര്‍ ഉണ്ടാക്കി കൊടുത്തത് അദ്ദേഹമാണെന്ന് തോന്നിപ്പോവും. മഞ്ജുവിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൊടുത്തതും പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നതുമൊക്കെ താനാണെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്. എന്നാല്‍ ശ്രീകുമാര്‍ മേനോന്‍ എന്ന പരസ്യ സംവിധായകന് മുന്നേ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് മഞ്ജു. നായകന്മാര്‍ അരങ്ങ് വാണിരുന്ന കാലത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് കാണിച്ചു തന്നു... കഞ്ഞി എടുക്കട്ടെ മാണിക്യാ എന്ന ഡയലോഗിനെക്കാള്‍ മാസ് ഡയലോഗ് മഞ്ജു സിനിമയില്‍ പറഞ്ഞിട്ടുമുണ്ട്. അങ്ങനെ മഞ്ജു അവിസ്മരണീയമാക്കിയ പകരം വയ്ക്കാനില്ലാത്ത അഞ്ച് കഥാപാത്രങ്ങളെ ഒന്ന് ഓര്‍മിപ്പിക്കാം..

ഉണ്ണിമായ (ആറാം തമ്പുരാന്‍)

ഉണ്ണിമായ (ആറാം തമ്പുരാന്‍)

രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മത്സരിച്ചഭിനയിക്കുകയായിരുന്നു മഞ്ജു വാര്യര്‍. ഇന്‍ട്രൊഡക്ഷന്‍ സീനില്‍ തന്നെയുള്ള ഉണ്ണിമായയുടെ ഡയലോഗ് ഇത്ര വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകര്‍ ഏറ്റുപിടിക്കുന്നുവെങ്കില്‍ അത് മഞ്ജു എന്ന അഭിനേത്രിയുടെ കഴിവാണ്

ഭദ്ര (കണ്ണെഴുതിപ്പൊട്ടും തൊട്ട്)

ഭദ്ര (കണ്ണെഴുതിപ്പൊട്ടും തൊട്ട്)

അച്ഛനെയും അമ്മയെയും കൊന്നവരോട് പ്രതികാരം ചെയ്യാന്‍ വരുന്ന പെണ്‍കുട്ടിയാണ് കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ ഭദ്ര. തിലകനെ പോലൊരു അഭിനേതാവിനെ വില്ലന്‍ സ്ഥാനത്ത് നിര്‍ത്തി മത്സരിച്ചഭിനയിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. അന്നത്തെ മഞ്ജുവിന്റെ പ്രായം കൂടെ പരിഗണിക്കണം.

ഭാനു (കന്മദം)

ഭാനു (കന്മദം)

കരങ്കല്‍ചൂളയില്‍ കരിങ്കല്ലിനോളം ഉറപ്പുള്ള പെണ്ണാണ് കന്മദത്തിലെ ഭാനു. ഏട്ടനെ കൊന്നയാളെ പ്രണയിക്കുന്ന ഭാനു പ്രേക്ഷക മനസ്സിലിപ്പോഴുമുണ്ട്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മേക്കപ്പ് ഇടാതെയാണ് മഞ്ജു അഭിനയിച്ചത്.

അഞ്ജലി (ഈ പുഴയും കടന്ന്)

അഞ്ജലി (ഈ പുഴയും കടന്ന്)

കുടുംബത്തെ സംരക്ഷിക്കുന്ന ഇളയവളാണ് ഈ പുഴയും കടന്ന് എന്ന കമല്‍ ചിത്രത്തിലെ അഞ്ജലി. തന്റെ മൂത്ത സഹോദരിമാര്‍ക്ക് ജീവിതം ഉണ്ടാക്കി കൊടുക്കുന്ന ഉത്തമയായ സഹോദരി. മഞ്ജുവിന് കേരള സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ചിത്രം നേടിക്കൊടുത്തു.

ദേവിക (പത്രം)

ദേവിക (പത്രം)

വിവാഹത്തിന് മുന്‍പ് മഞ്ജുവിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് പത്രം. രെഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം മഞ്ജുവിന് ഇടിവെട്ട് ഡയലോഗുകളുണ്ടായിരുന്നു ചിത്രത്തില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X