»   » ജയസൂര്യ പ്രേക്ഷകരെ ഞെട്ടിച്ച അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകള്‍ ഇതാ

ജയസൂര്യ പ്രേക്ഷകരെ ഞെട്ടിച്ച അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകള്‍ ഇതാ

Posted By: Rohini
Subscribe to Filmibeat Malayalam

ലുക്കാ ചുപ്പിയിലെയും സു സു സുധി വാത്മീകത്തിലെയും ജയസൂര്യയുടെ മാറ്റം ദേശീയ ജൂറിയെ തന്നെ അത്ഭുതപ്പെടുത്തിയിരിയ്ക്കുന്നു. കഥാപാത്രങ്ങലായി മാറുമ്പോള്‍ ജയസൂര്യയുടെ ഗെറ്റപ്പിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്.

ലുക്കാ ചുപ്പിയിലെ ആളാണോ വാത്മീകത്തില്‍ അഭിനയിച്ചത്, ജൂറിയുടെ സംശയത്തിന് ജയസൂര്യയുടെ മറുപടി?

സു സു സുധി വാത്മീകത്തിന് ശേഷം ഇപ്പോള്‍ വീണ്ടും ജയസൂര്യ രഞ്ജിത്ത് ശങ്കറുമായി കൈകോര്‍ക്കുന്ന പുതിയ ചിത്രമാണ് പ്രേതം. ഈ ചിത്രത്തില്‍ ഏത് ഗെറ്റിപ്പലാണ് ജയസൂര്യ എത്തുക എന്നറിയില്ല. ഇവിടെയിതാ ജയസൂര്യ പ്രേക്ഷകരെ ഞെട്ടിച്ച അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകള്‍.

ജയസൂര്യ പ്രേക്ഷകരെ ഞെട്ടിച്ച അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകള്‍ ഇതാ

ജയസൂര്യയുടെ ഏറ്റവും ജനപ്രിയ കഥാപാത്രമാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലെ ഷാജി പപ്പന്‍. ജയസൂര്യയുടെ ലുക്കില്‍ നിന്ന് സിനിമയുടെ ഒട്ട്‌ലൈന്‍ പ്രേക്ഷകര്‍ക്ക് പിടികിട്ടുമായിരുന്നു. വീരപ്പന്‍ മീശയില്‍ തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയസൂര്യ ചിത്രത്തിലെത്തിയത്.

ജയസൂര്യ പ്രേക്ഷകരെ ഞെട്ടിച്ച അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകള്‍ ഇതാ

കൂളിങ് ഗ്ലാസും, വെല്‍വറ്റിന്റെ തൊപ്പിയും കഥാപാത്രത്തിന്റെ ഇരുണ്ട മുഖം കാണിക്കുന്ന കറുപ്പ് വസ്ത്രവും.. ജയസൂര്യ അങ്കൂര്‍ റാവുത്തറായി ശരിക്കും പ്രേക്ഷകരെ ഞെട്ടിച്ചു. നടന്റെ അഭിനയ ജീവിതത്തിലെ മികച്ചതില്‍ ഏറ്റവും മികച്ച വേഷമാണ് അങ്കൂര്‍ റാവുത്തര്‍ എന്ന് പറയാം

ജയസൂര്യ പ്രേക്ഷകരെ ഞെട്ടിച്ച അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകള്‍ ഇതാ

ആദ്യമായി ജയസൂര്യ കട്ടി താടിയും വച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് കോക്ടെയില്‍ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിന് വേണ്ടി കാര്യമായ മേക്കോവറും നടന്‍ നടത്തിയിരുന്നു

ജയസൂര്യ പ്രേക്ഷകരെ ഞെട്ടിച്ച അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകള്‍ ഇതാ

അധികമാരും കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ജയസൂര്യ ചിത്രമാണ് ശങ്കരനും മോഹനനും. ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പുകളില്‍ ജയസൂര്യ എത്തുന്നുണ്ട്.

ജയസൂര്യ പ്രേക്ഷകരെ ഞെട്ടിച്ച അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകള്‍ ഇതാ

ജയസൂര്യ ശരിക്കും ഞെട്ടിച്ചത് അപ്പോത്തിക്കരിയിലാണ്. ശരീരികമായുള്ള ജയസൂര്യയുടെ മാറ്റം നടന്റെ ആത്മാര്‍ത്ഥതയും സമര്‍പ്പണവുമാണ്. ചിത്രത്തിലെ ഒരു പ്രധാന രംഗത്തിന് വേണ്ടി തല മൊട്ടയടിയ്ക്കുകയും ചെയ്തു.

English summary
Here are 5 such occasions when Jayasurya impressed us with change in looks.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam