»   » ഈ പുരസ്‌കാരം മോഹന്‍ലാലിന് കിട്ടേണ്ടത് ഇപ്പോഴായിരുന്നുല്ല, കൊടുക്കേണ്ടപ്പോള്‍ കൊടുത്തിട്ടില്ല..!!

ഈ പുരസ്‌കാരം മോഹന്‍ലാലിന് കിട്ടേണ്ടത് ഇപ്പോഴായിരുന്നുല്ല, കൊടുക്കേണ്ടപ്പോള്‍ കൊടുത്തിട്ടില്ല..!!

Posted By: Rohini
Subscribe to Filmibeat Malayalam

ദേശീയ ചലച്ചിത്രമേളയില്‍ ഏഴ് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാളത്തിനെ തേടിയെത്തിയത്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സുരഭി ലക്ഷ്മി സ്വന്തമാക്കിയപ്പോള്‍ മികച്ച തിരക്കഥാകൃത്തായി ശ്യാം പുഷ്‌കരനെയും, മികച്ച സൗണ്ട് ഡിസൈനറായി ജയദേവന്‍ ചക്കാടത്തിനെയും മികച്ച ബാലതാരമായി മാസ്റ്റര്‍ ആദിഷ് പ്രവീണിനെയും തിരഞ്ഞെടുത്തു. മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാള സിനിമ. ഇതിന് പുറമെ മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു.

അവരൊന്നും കടുത്തപ്പോ കുഴപ്പമില്ല; സുഹൃത്തിന് പുരസ്‌കാരം നല്‍കിയതിന് വിചിത്രമായ മറുപടിയുമായി പ്രിയന്‍

എന്നാല്‍ വിനായകനെ ഉള്‍പ്പടെയുള്ള അഭിനേതാക്കളെ മാറ്റി നിര്‍ത്തി പുലിമുരുകന്‍ പോലൊരു സിനിമയെ പരിഗണിച്ച് മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്‌കാരം നല്‍കിയതിനെ പ്രേക്ഷകര്‍ വിമര്‍ശിച്ചു. വ്യാപകമായ പ്രതിഷേധങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കഴിഞ്ഞു. പ്രിയദര്‍ശന്‍ ജൂറി അംഗമായതിനാലാണ് ലാലിന് ഈ പുരസ്‌കാരം ലഭിച്ചതെന്നാണ് ആരോപണം. ഈ പുരസ്‌കാരത്തിന് ലാല്‍ ഒട്ടും യോഗ്യനല്ലെന്ന് പറയുന്നവരാണ് ഭൂരിഭാഗവും

അബദ്ധം പറ്റി, ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ സംഭവിച്ചത് ഇതായിരുന്നു!!

അപ്പോഴാണ് ലാലിന് നിഷേധിക്കപ്പെട്ട ദേശീയ പുരസ്‌കാരങ്ങളെ കുറിച്ച് ചിന്തിക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ അര്‍ഹിച്ചപ്പോള്‍ ആ പുരസ്‌കാരം ലഭിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയ അന്ന് ഇല്ലാത്തതിനാല്‍ ഇന്ന് രോക്ഷം കൊള്ളുന്നവര്‍ക്ക് ജൂറിയെ വിമര്‍ശിക്കാനോ ലാലിന് വേണ്ടി വാദിക്കാനോ കഴിഞ്ഞിരുന്നില്ല. അങ്ങനെ അഞ്ച് തവണ ദേശീയ പുരസ്‌കാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയ മോഹന്‍ലാലിന്റെ കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

സദയം (1992)

സദയം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല എന്ന് ഇന്നും ഉറക്കെ പറയാന്‍ കഴിയും. എന്തെന്നാല്‍ മോഹന്‍ലാലിന്റെ മികച്ച കഥാപാത്രത്തെ കുറിച്ച് പറയുന്നവര്‍ പോലും സദയത്തിലെ സത്യാനന്ദന്റെ പേര് പറഞ്ഞുകേട്ടിട്ടില്ല. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയം ലാലിന്റെ കരിയറിലെ ഏറ്റവും മികച്ചതാണ്.

കലാപാനി (1996)

തരംതാഴ്ത്തപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും വേദന കലാപാനിക്കാണ്. മോഹന്‍ലാല്‍ എന്ന അഭിനേതാവിനല്ലാതെ മറ്റാര്‍ക്കും കലാപാനിയിലെ ഗോവര്‍ദ്ദനാകാന്‍ കഴിയില്ല. വികാരഭരിതമായ രംഗങ്ങളും ഹാസ്യ രംഗങ്ങളും പവര്‍ഫുള്‍ രംഗങ്ങളും അത്രയേറെ യഥാര്‍ത്ഥമായി മറ്റൊരു നടനും സ്‌ക്രീനിലെത്തിക്കാന്‍ കഴിയില്ല.

ഇരുവര്‍ (1997)

ലോക സിനിമാ പ്രേമികള്‍ സാക്ഷിയാണ് ഇരുവര്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ മാന്ത്രികാഭിനയത്തിന്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ അനന്ദന്‍ എന്ന കഥാപാത്രത്തിന്റെ എല്ലാ അവസ്ഥകളിലൂടെയും ലാല്‍ കടന്നുപോയി. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ദേശീയ തലത്തില്‍ ഒരു അംഗീകാരം പോലും ലാലിന് ഈ സിനിമയുടെ പേരില്‍ ലഭിച്ചിട്ടില്ല.

തന്മാത്ര (2005)

തന്മാത്ര എന്ന ചിത്രത്തിലെ രമേശ് എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അഭിനയിച്ച് അവിസ്മരണീയമാക്കിയതിനെ കുറിച്ച് പറഞ്ഞ് വര്‍ണിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ അത് സിനിമയാണെന്ന് പോലും കാഴ്ച്ചക്കാര്‍ മറന്ന ഘട്ടമുണ്ടായിരുന്നു. എന്നാല്‍ ആ വര്‍ഷത്തെ ദേശീയപുരസ്‌കാരം ബ്ലാക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചനാണ് ലഭിച്ചത്.

പ്രണയം (2011)

ഇപ്പോള്‍ പുലിമുരുകന് വേണ്ടി ലാലിന് ദേശീയ പുരസ്‌കാരം ലഭിയ്ക്കുന്നു എന്ന് പറയുമ്പോള്‍, പ്രണയം എന്ന ചിത്രത്തിലെ അഭിനയത്തിന് ഒരു ദേശീയ പരമാര്‍ശം പോലും ഉണ്ടായിട്ടില്ല എന്നത് നിര്‍ഭാഗ്യകരമാണ്. എന്തുകൊണ്ടാണ് ലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിയ്ക്കുന്നത് എന്നതിന് ഉത്തരമായിരുന്നു പ്രണയം എന്ന ചിത്രത്തിലെ അച്യുത മേനോന്‍.

English summary
5 Times When Mohanlal Truly Deserved The National Film Award!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam