twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഹുബലിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന കാര്യം അതാണ്! വെളിപ്പെടുത്തി തമന്ന

    By Prashant V R
    |

    സിനിമാ പ്രേമികള്‍ക്ക് ഒന്നടങ്കം ദൃശ്യവിസ്മയം സമ്മാനിച്ച ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം ഇന്ത്യന്‍ സിനിമയ്ക്ക് ഒന്നടങ്കം അഭിമാനമായി മാറി. ബാഹുബലി സീരിസിലെ ആദ്യ ഭാഗം 2015ലായിരുന്നു പുറത്തിറങ്ങിയിരുന്നത്. ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് ബാഹുബലി ആദ്യ ഭാഗം പുറത്തിറങ്ങിയിരുന്നത്.

    ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം അതില്‍ അഭിനയിച്ച എല്ല താരങ്ങളുടെയും കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. തെലുങ്കിലെ ഒരു സാധാരണ നടനില്‍ നിന്നും പ്രഭാസിനെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറാക്കിയതും ബാഹുബലിയായിരുന്നു. ബാഹുബലിയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ലോകമെമ്പാടുമായി പ്രഭാസിന് ആരാധകര്‍ കൂടിയത്.

    പ്രഭാസിന്റെ കരിയറിലെ

    പ്രഭാസിന്റെ കരിയറിലെ എറ്റവും മികച്ച വേഷം തന്നെയാണ് എഎസ് രാജമൗലി നടന് സമ്മാനിച്ചത്. പ്രഭാസിനൊപ്പം തന്നെ റാണ ദഗുബതി, തമന്ന ഭാട്ടിയ, അനുഷ്‌ക ഷെട്ടി, രമ്യാ കൃഷ്ണന്‍, സത്യരാജ് തുടങ്ങിയവരും ആദ്യ ഭാഗത്തില്‍ തിളങ്ങിയിരുന്നു. ബാഹുബലിയുടെ ആദ്യ ഭാഗം പുറത്തിറങ്ങി ഇന്നേക്ക് അഞ്ച് വര്‍ഷം തികയുകയാണ്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.

    Recommended Video

    2.0 Vs Baahubali | Public Talk | filmibeat Malayalam
    ബാഹുബലി റിലീസിന് മുന്‍പുളള

    ബാഹുബലി റിലീസിന് മുന്‍പുളള മണിക്കൂറുകളെക്കുറിച്ച് നിര്‍മ്മാതാവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് ഇതേസമയം ഞങ്ങള്‍ കടന്നുപോയ അവസ്ഥ എന്തെന്ന് വളരെ ചുരുക്കം പേര്‍ക്കേ അറിയൂ. ബാഹുബലി എന്റെ ജീവിതത്തിലെ എറ്റവും കാഠിന്യമേറിയ ദിവസമെന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും. പക്ഷേ അതിജീവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു നിര്‍മ്മാതാവ് കുറിച്ചത്.

    ബാഹുബലിയെക്കുറിച്ചുളള

    ബാഹുബലിയെക്കുറിച്ചുളള അനുഭവങ്ങളും ചിത്രം പുറത്തിറങ്ങിയ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും നടി തമന്ന ഭാട്ടിയയും മനസുതുറന്നിരുന്നു. ബ്രഹ്മാണ്ഡ ചിത്രത്തില്‍ അവന്തിക എന്ന കഥാപാത്രമായിട്ടാണ് നടി എത്തിയിരുന്നത്. ചിത്രത്തില്‍ ശക്തയായ ഒരു സ്ത്രീ കഥാപാത്രമാണ് നടി അവതരിപ്പിച്ചിരുന്നത്. ബാഹുബലിയിലെ തമന്നയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിക്കുകയും ചെയ്തിരുന്നു.

    ബാഹുബലിയെക്കുറിച്ച് പറയുമ്പോള്‍

    ബാഹുബലിയെക്കുറിച്ച് പറയുമ്പോള്‍ തനിക്ക് ആദ്യം ഓര്‍മ്മ വരുന്നത് ലുക്ക് ടെസ്റ്റ് നടത്തിയതാണ് എന്ന് തമന്ന പറയുന്നു. മുന്‍പൊരിക്കലും ചെയ്യാത്ത വിധമായിരുന്നു അന്ന് ബാഹുബലിക്ക് വേണ്ടി ലുക്ക് ടെസ്റ്റ് നടത്തിയത്.
    ചിത്രത്തിലെ തന്റെ ആദ്യ സീനും ആക്ഷന്‍ രംഗങ്ങളും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നും നടി പറഞ്ഞു.

    ബാഹുബലിയുടെ വിജയത്തിന്

    ബാഹുബലിയുടെ വിജയത്തിന് ശേഷം തനിക്ക് ഏത് കഥാപാത്രവും ചെയ്യാമെന്ന ആത്മവിശ്വാസം കിട്ടിയതായും നടി പറഞ്ഞു. മറ്റ് വേറിട്ട കഥാപാത്രങ്ങളും പരീക്ഷിക്കാന്‍ ഇത് തന്നെ പ്രോത്സാഹിപ്പിച്ചതായും നടി കൂട്ടിച്ചേര്‍ക്കുന്നു. ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ വലിയ പ്രാധാന്യമുളള വേഷത്തില്‍ തമന്ന എത്തിയപ്പോള്‍ രണ്ടാം ഭാഗത്തില്‍ ശരിക്കും അനുഷ്‌കാ ഷെട്ടിയാണ് നായികാ വേഷത്തില്‍ തിളങ്ങിയത്.

    Read more about: baahubali
    English summary
    5 years of Baahubali The Beginning: Tamanna Recall The Experience After The Movie Release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X