twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാതി വഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു! എന്ന് നിന്റെ മൊയ്തീനെ കുറിച്ച് ആർഎസ് വിമൽ

    |

    അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രമായ എന്ന് നിന്റെ മൊയ്തീൻ റിലീസ് ചെയ്തിട്ട് ഇന്ന് അഞ്ച് വർഷം പൂർത്തിയായിരിക്കുകയാണ്. 2015 ഫെബ്രുവരി 19 ആയിരുന്നു കാഞ്ചനമാലയും മൊയ്തീനും പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രവേശിക്കുന്നത്. മൊയ്തീനായി പൃഥ്വിരാജും കാഞ്ചനമാലയായി പാർവതിയും തകർത്ത് അഭിനയിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇന്നും കാഞ്ചമാല മൊയ്തീൻ പ്രണയം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

    prthiviraj

    കഞ്ചനമാല മൊയ്തീൻ പ്രണയം മലയാളി പ്രേക്ഷകർ ഏറ്റെടുത്തിട്ട് അഞ്ച് വർഷം തികയുന്ന വേളയിയിൽ ചിത്രത്തെ കുറിച്ചുള്ള സംവിധായകൻ ആർഎസ് വിമലിന്റെ വാക്കുകൾ വൈറലാവുകയാണ്. പാതിവഴിയിൽ നിലച്ചു പോകേണ്ട സിനിമയായിരുന്നു എന്നാണ് സംവിധായകന്‍ എന്ന് നിന്റെ മൊയ്തീനെ കുറിച്ച് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആ രഹസ്യം പരസ്യമാക്കിയത്. "അഞ്ച് വര്‍ഷങ്ങള്‍... എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം...! അല്ലെങ്കില്‍ പാതി വഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു... ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി"- ആർഎസ് വിമൽ ഫേസ്ബുക്കിൽ കുറിച്ചു.

    ഒരുപാട് താരങ്ങളുടെ കരിയർ മാറ്റി മറിച്ച ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീൻ. പൃഥ്വിരാജും പാർവതിയും കാഞ്ചനയും മൊയ്തീനുമായി അരങ്ങ് തകർത്തപ്പോൾ അപ്പു എന്ന കഥാപാത്രത്തിലൂടെ ടൊവിനോയും മലയാള സിനിമയിൽ തന്റെ കരിയർ ഉറപ്പിക്കുകയായിരുന്നു. പാർവതിക്കും പൃഥ്വിരാജിനുമൊപ്പം ചിത്രത്തിൽ ടൊവിനോയും ലെനയും, ബാലയുമൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു . വൻ താരനിര അണിനിരന്ന ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീൻ.

    സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റഫീഖ് അഹമ്മദിന്റേയും മുഹമ്മജ് ണക്ബൂലിന്റേയും വരികൾക്ക് സംഗീതം പകർന്നത്.
    എം.ജയചന്ദ്രനും രമേഷ് നാരായണനുമാണ്. പശ്ചാത്തലസംഗീതം ഗോപി സുന്ദറുമായിരുന്നു ചിട്ടപ്പെടുത്തിയത്. മൾട്ടിസ്റ്റാർ ചിത്രം പോലെ മലയാളി പ്രേക്ഷകരുടെ പ്രിയ ഗായകരാണ് ചിത്രത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്. യേശുദാസ്, പി. ജയചന്ദ്രൻ, ശ്രേയാ ഘോഷാൽ, വിജയ് യേശുദാസ് ,സുജാത മോഹൻ,സിതാര , ശില്പ രാജ്, തുടങ്ങിയവരുടെ ഗാനങ്ങൾ ഇന്നും പ്രേക്ഷകർ പാടി നടക്കുന്നുണ്ട്.

    Recommended Video

    മൊയ്തീന്‍ ചിത്രീകരണത്തിനിടയില്‍ പൃഥ്വിയുടെ വീഡിയോ കണ്ടാൽ ചിരിച്ച് ചാവും | filmibeat Malayalam

    മികച്ച പ്രേക്ഷക നിരൂപക അഭിപ്രായം മത്രമല്ല മികച്ച പുരസ്കാരങ്ങളും ചിത്രത്തെ തേടി എത്തിയിരുന്നു. 2015 ലെ മികച്ച നടിക്കുള്ള പുരസ്കാരം അടക്കം ഏഴു സംസ്ഥാന പുരസ്‌കാരങ്ങളായിരുന്നു ചിത്രം സ്വന്തമാക്കിയത്. കൂടാതെ ആ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ എം ജയചന്ദ്രന് ലഭിച്ചിരുന്നു.

    Read more about: prithviraj
    English summary
    5 years of Prithviraj Starrer Ennu Ninte Moideen: Director R S Vimal Recall Hard Times
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X