»   » സൂപ്പര്‍സ്റ്റാറുകളെ രണ്ടായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ പ്രേക്ഷകര്‍ അത്ഭുതപ്പെട്ടു, ഏറ്റവും മികച്ചത്

സൂപ്പര്‍സ്റ്റാറുകളെ രണ്ടായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ പ്രേക്ഷകര്‍ അത്ഭുതപ്പെട്ടു, ഏറ്റവും മികച്ചത്

Posted By: Sanviya
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാറുകള്‍ ഇരട്ട വേഷങ്ങളില്‍ എത്തിയ ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് താത്പര്യമാണ്. മമ്മൂട്ടിയാണ് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഇരട്ട വേഷങ്ങള്‍ അവതരിപ്പിച്ച നടന്‍.

പത്ത് ചിത്രങ്ങളില്‍ മമ്മൂട്ടി ഇരട്ട വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. സിബി മലയില്‍ സംവിധാനം ചെയ്ത പരമ്പരയിലാണ് മമ്മൂട്ടി ആദ്യമായി ഡബിളായി എത്തിയത്. മമ്മൂട്ടിയുടെ ഇരട്ട വേഷങ്ങളിലെ ഏറ്റവും മികച്ചതായി സിനിമാ ലോകം വിശേഷിപ്പിക്കുന്നതില്‍ ഒന്ന് പരമ്പരായാണ്.

പരമ്പര മുതല്‍ ബാല്യകാലസഖി വരെ, മമ്മൂട്ടി മല്ലയുദ്ധം നടത്തി വിജയിച്ച ചിത്രങ്ങള്‍!!

എന്നാല്‍ മമ്മൂട്ടിയെ പോലെ മോഹന്‍ലാലും മലയാള സിനിമയില്‍ ഇരട്ട വേഷങ്ങള്‍ ചെയ്ത് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും മികച്ച ഇരട്ട വേഷങ്ങള്‍ ഈ ചിത്രങ്ങളിലേതാണ്. ഏതൊക്കെയാണെന്ന് നോക്കാം.

അച്ഛനും മകനും

അച്ഛന്റെയും മകന്റെയും വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഒരിടവേളയെടുത്ത് മമ്മൂട്ടി ഇരട്ട വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് വിനയനാണ്. 2000ത്തിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് ഒട്ടേറെ പുരസ്‌കാരങ്ങളും മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്.

നീലകണ്ഠനും കാര്‍ത്തികേയനും

രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2001 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രാവണപ്രഭു. 1993-ല്‍ പുറത്തിറങ്ങിയ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു ചിത്രം. അച്ഛന്റെയും മകന്റെയും വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തിന് മികച്ച അഭിപ്രായമായിരുന്നു.

കുഞ്ഞിക്കൂനനായി ദിലീപ്

ശശി ശങ്കര്‍ സംവിധാനം ചെയ്ത കുഞ്ഞിക്കൂനനിലെ ദിലീപിന്റെ ഇരട്ട വേഷം ഏറെ പ്രശംസ പിടിച്ച് പറ്റിയതാണ്. കുഞ്ഞന്‍, കാര്‍ത്തിക് എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് ദിലീപ് അവതരിപ്പിച്ചത്.

പാലേരിമാണിക്യം

മമ്മൂട്ടി ഇരട്ട വേഷത്തിലല്ല, മമ്മൂട്ടി മൂന്ന് വ്യത്യസ്ത വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു പാലേരി മാണിക്യം. 2009-ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് രഞ്ജിത്താണ്.

പരമ്പര

1990 ല്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് പരമ്പര. ആദ്യമായി മമ്മൂട്ടി ഇരട്ട വേഷത്തില്‍ എത്തിയ ചിത്രം കൂടിയാണിത്.

രഞ്ജിത്തിന്റെ തിരക്കഥയില്‍

നരേന്ദ്രന്‍, കൃഷ്ണന്‍ ഉണ്ണി എന്നീ വേഷങ്ങളാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്.

English summary
6 Best Dual Roles By Actors In Malayalam Films!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X