»   » തടി കുറച്ച് അധികം കൂടുതലാണെങ്കിലെന്താ, മോഹന്‍ലാലിന്റെ ഈ ലുക്കൊക്കെ കിടിലമല്ലേ.. നോക്കൂ..

തടി കുറച്ച് അധികം കൂടുതലാണെങ്കിലെന്താ, മോഹന്‍ലാലിന്റെ ഈ ലുക്കൊക്കെ കിടിലമല്ലേ.. നോക്കൂ..

Posted By: Rohini
Subscribe to Filmibeat Malayalam

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ തടി കുറയ്ക്കുന്നതിന് ആയുര്‍വേദ ചികിത്സ നടത്തി തിരിച്ചെത്തിയത് കഴിഞ്ഞ ദിവസമാണ്. ലാലിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയിലും മറ്റും വൈറലാകുകയും ചെയ്തു.

കിട്ടുമ്പോള്‍ വാരിവലിച്ച് തിന്നുന്നത് കൊണ്ടോ ഇങ്ങനെ, തടികുറയ്ക്കാന്‍ പെടാപ്പാടുപെടുന്ന നായികമാര്‍

ഗെറ്റപ്പില്‍ മാറ്റം വരുത്തുന്നില്ല എന്ന് പറഞ്ഞ് പലപ്പോഴും മോഹന്‍ലാല്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സ്ഥിരം സ്റ്റൈലില്‍ തന്നെയാണ് ലാല്‍ എത്തുന്നത് എന്നും കഥാപാത്രങ്ങളില്‍ മാത്രമേ മാറ്റമുള്ളൂ എന്നുമാണ് വിമര്‍ശകര്‍ പറഞ്ഞത്. എന്നാല്‍ കഥാപാത്രത്തിന് യോജിയ്ക്കുന്ന ലുക്ക് എന്നും ലാല്‍ നിലനിര്‍ത്തിയിട്ടുണ്ട് എന്നതാണ് വാസ്തവം. ഇവിടെയിതാ മോഹന്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തിയ ആറ് കഥാപാത്രങ്ങള്‍, നോക്കൂ...

മിസ്റ്റര്‍ ഫ്രോഡിലെ ശിവറാം

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈല്‍ കഥാപാത്രം ശ്രദ്ധേയമാണ്. നെഗറ്റീവ് ടച്ചുള്ള ശിവറാം എന്ന കഥാപാത്രത്തിന് യോജിയ്ക്കുന്ന ലുക്കായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്. സിനിമ പരാജയമായിരുന്നെങ്കിലും ലാലിന്റെ ലുക്ക് ആരാധകര്‍ ശ്രദ്ധിച്ചു.

ഗ്രാന്റ്മാസ്റ്ററിലെ ചന്ദ്രശേഖര്‍

മോഹന്‍ലാല്‍ ഏറ്റവുമാദ്യം സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ എത്തിയ ചിത്രമാണ് ഗ്രാന്റ്മാസ്റ്റര്‍. ഐപിഎസ് ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തിന് എന്തുകൊണ്ടും യോജിയ്ക്കുന്ന പെര്‍ഫക്ട് ലുക്കായിരുന്നു ചിത്രത്തില്‍. സിനിമ വിജയിച്ചതിന് ലാലിന്റെ ലുക്കിനും പങ്കുണ്ട്.

പെരുച്ചാഴിയിലെ ജഗന്നാഥന്‍

പെരുച്ചാഴിയിലെ മോഹന്‍ലാലിന്റെ ലുക്ക് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ജഗന്നാഥന്‍ എന്ന കഥാപാത്രത്തിന് മാസ് അനുഭവം നല്‍കുന്ന തരത്തിലുള്ള താടി ലുക്ക് തന്നെയാണ് ആകര്‍ഷണം. വളരെ സ്റ്റൈലിഷായ ലുക്കിലാണ് ലാല്‍ ചിത്രത്തില്‍ എത്തിയത്.

ജനത ഗാരേജിലെ സത്യം

സമീപകാലത്തിറങ്ങിയ മോഹന്‍ലാലിന്റെ ഏറ്റവും മികച്ച ലുക്കുകളില്‍ ഒന്നാണ് ജനത ഗാരേജിലെ സത്യം എന്ന കഥാപാത്രത്തിന്റേത്. അല്പം പ്രായമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ചത്. എന്നിട്ടും ആ കഥാപാത്രത്തിന്റെ മാസ് - ക്ലാസ് ലുക്ക് നിലനിര്‍ത്തിക്കൊണ്ടുള്ള ഗെറ്റപ്പായിരുന്നു ലാലിന്റേത്.

പുലിമുരുകനിലെ മുരുകന്‍

ബ്ലോക് ബസ്റ്റര്‍ ഹിറ്റായ പുലിമുരുകനിലെ മുരുകന്‍ ഗെറ്റപ്പും വ്യത്യസ്തമായിരുന്നു. കാട്ടിലെ വേട്ടക്കാരന്റെയും, സാധാരണക്കാരന്റെയും ലുക്കും വേണം, അതേ സമയം മാസായിരിക്കുകയും വേണം. മീശ പിരിച്ചുള്ള ആ വരവില്‍ തന്നെ ഇതെല്ലാം ഉണ്ടായിരുന്നു.

റണ്‍ ബേബി റണ്ണിലെ വേണു

പരിചയ സമ്പത്തുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെയും, ഒരു റൊമാന്റിക് ഹീറോയുടെയും ലുക്കാണ് റണ്‍ ബേബി റണ്ണിലെ വേണു എന്ന കഥാപാത്രത്തിന് വേണ്ടിയിരുന്നത്. തടിയല്‍പം കൂടുതലായിരുന്നെങ്കിലും യുവത്വത്തിന്റെ പ്രസരിപ്പോടെ ലാല്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചു.

English summary
Mohanlal did sport some real different looks for some of his movies f this decade, so far. Here, we take you through the best looks of the actor that really were stunning

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam