»   » മീശ പിരിക്കലാണോ മാസ് ഹീറോയുടെ ലക്ഷണം; മോഹന്‍ലാല്‍ മീശ പിരിച്ച ചിത്രങ്ങള്‍

മീശ പിരിക്കലാണോ മാസ് ഹീറോയുടെ ലക്ഷണം; മോഹന്‍ലാല്‍ മീശ പിരിച്ച ചിത്രങ്ങള്‍

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ മാസ് എന്റര്‍ടൈന്‍മെന്റ് എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും അതില്‍ ഒരു രംഗം ഒഴിച്ചു കൂടാന്‍ കഴിയാത്തതായിരിയ്ക്കും, മോഹന്‍ലാല്‍ മീശപിരിച്ച് വയ്ക്കുന്ന രംഗം. എത്ര ആവര്‍ത്തി കണ്ടാലും ലാല്‍ മീശ പിരിയ്ക്കുന്ന രംഗമെത്തുമ്പോള്‍ ആരാധകര്‍ കൈയ്യടിയ്ക്കാന്‍ തുടങ്ങും.

പുലിമുരുകന്റെ ഗംഭീര വിജയം മലയാളത്തെ പഠിപ്പിയ്ക്കുന്ന ആറ് പാഠങ്ങള്‍, നോക്കൂ...

ലാലിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയ രാജാവിന്റെ മകന്‍ മുതല്‍ പുലിമുരുകന്‍ വരെ അതിന് ഉദാഹരണമാണ്. ഇവിടെയിതാ മീശ പിരിക്കുന്ന രംഗമുള്ള മോഹന്‍ലാലിന്റെ ഏറ്റവും ഹിറ്റായ ആറ് ചിത്രങ്ങള്‍

രാജാവിന്റെ മകന്‍

മോഹന്‍ലാലിന്റെ മീശ പിരിക്കല്‍ രംഗം ശ്രദ്ധേയമാകുന്നത് രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ്. വിന്‍സന്റ് ഗോമസ് എന്ന അധോലോക നായകനായിട്ടാണ് ലാല്‍ ചിത്രത്തിലെത്തിയത്. ഇവിടെ ഒരു സൂപ്പര്‍സ്റ്റാര്‍ ജന്മം കൊണ്ടു.

ദേവാസുരം

മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രത്തെ നമുക്കെങ്ങനെ മറക്കാന്‍ കഴിയും. ഒരു ഗാനരംഗത്ത് മോഹന്‍ലാല്‍ മീശപിരിയ്ക്കുന്ന രംഗം ഏറെ കൈയ്യടി നേടിയതാണ്. ഒരു ലാല്‍ ആരാധകന് തീര്‍ച്ചയായും രോമാഞ്ചമുണ്ടാക്കുന്നതാണ് ഇത്തരം രംഗങ്ങള്‍.

സ്പടികം

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് സ്പടികത്തിലെ ആടുതോമ. ആട് തോമയായി മറ്റൊരു നടനെയും മലയാളി പ്രേക്ഷകര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയില്ല. കറുത്ത ഷര്‍ട്ടും റൈബന്‍ ഗ്ലാസ്സും വച്ചിട്ടുള്ള മോഹന്‍ലാലിന്റെ മീശ പിരിയ്ക്കല്‍ രംഗം മറക്കാന്‍ കഴിയുമോ

ആറാം തമ്പുരാന്‍

മോഹന്‍ലാലും ഷാജി കൈലാസും രഞ്ജിത്തും ഒന്നിയ്ക്കുന്ന ആദ്യത്തെ ചിത്രമാണ് ആറാം തമ്പുരാന്‍. ജഗന്നാഥന്‍ എന്ന മാസ് ഹീറോ ആയിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്.

നരസിംഹം

മലയാള സിനിമയിലെ മാസ്സ് ഹീറോ കഥാപാത്രങ്ങളില്‍ ഏറ്റവും മുകളിലാണ് നരസിംഹത്തിലെ ഇന്ദുചൂഡന്‍. ഒരു മാസ് ഹീറോ ട്രെന്റ് മലയാളത്തില്‍ ഉണ്ടായത് തന്നെ നരസിംഹത്തിന് ശേഷമാണെന്ന് പറയാം. ഹീറോയിസത്തിന്റെ സ്‌റ്റൈലാണ് മീശപിരിയ്ക്കല്‍ എന്ന് ലാല്‍ പറയാതെ പറയുന്നത് ഈ ചിത്രത്തിലൂടെയാണ്.

രാവണപ്രഭു

ദേവാസുരത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. മംഗലശ്ശേരി നീലകണ്ഠനായും കാര്‍ത്തികേയനായും ലാല്‍ എത്തി. രണ്ട് മാസ് ഹീറോ കഥാപാത്രങ്ങള്‍. ദേവാസുരത്തിന്റെ വിജയം ആവര്‍ത്തിയ്ക്കുകയായിരുന്നു രാവണപ്രഭു.

English summary
It is a special joy to watch Mohanlal twirl his moustache. Take a look at some of the blockbusters in which Mohanlal appeared with a twirled moustache.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam