twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തായിരുന്നു ഇവരുടെ ആദ്യത്തെ ജോലി, എത്രയായിരുന്നു ശബളം, അതെന്തു ചെയ്തു?

    By Aswathi
    |

    സെലിബ്രേറ്റികളുടെ കാര്യം പോകട്ടെ, എന്തായിരുന്നു നിങ്ങളുടെ ആദ്യത്തെ ജോലി, എത്രയായിരുന്നു അന്ന് കിട്ടിയ ശബളം, അതുകൊണ്ട് എന്താണ് ചെയ്തത്. അത്തരം ഓര്‍മകള്‍ ചിലര്‍ക്ക് കൗതുകമാണ്. സ്വന്തം കാര്യം ഒഴിച്ചു നിര്‍ത്തിയാല്‍ പിന്നെ ആളുകള്‍ക്ക് അറിയാന്‍ കൗതുകം പ്രശസ്തിയിലിരിക്കുന്ന സെലിബ്രേറ്റികളുടേതാവും.

    ബോളിവുഡിലെ ചില പ്രശസ്തരുടെ ആദ്യ ജോലി എന്തായിരുന്നു?, എത്രയായിരുന്നു അവര്‍ക്കന്ന് കിട്ടിയ ശബളം?, അത് കൊണ്ട് എന്താണ് അവരാദ്യം ചെയ്തത്...?? തുടര്‍ന്ന് വായിക്കൂ...

    അമിതാഭ് ബച്ചന്‍

    എന്തായിരുന്നു ഇവരുടെ ആദ്യത്തെ ജോലി, എത്രയായിരുന്നു ശബളം, അതെന്തു ചെയ്തു?

    ബിഗ് ബിയില്‍ നിന്നു തന്നെ തുടങ്ങാം. 1980 കളില്‍ കൊല്‍ക്കത്തയിലെ ഒരു ഷിപ്പിങ് കമ്പനിയില്‍ എക്‌സിക്യുട്ടീവായി ജോലി നോക്കുകയായിരുന്നു അമിതാഭ് ബച്ചന്‍. 500 രൂപയായിരുന്നത്രെ അന്ന് ബച്ചന്റെ മാസശബളം

    ഷാരൂഖ് ഖാന്‍

    എന്തായിരുന്നു ഇവരുടെ ആദ്യത്തെ ജോലി, എത്രയായിരുന്നു ശബളം, അതെന്തു ചെയ്തു?

    പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉസ്താദിന്റെ ഗസല്‍ പരിപാടി നടക്കുന്നിടത്ത്, അവിടെ വരുന്ന അതിഥികള്‍ക്ക് ഇരിപ്പിടം ഒരുക്കി കൊടുക്കുന്ന ജോലിയായിരുന്നത്രെ ഷാരൂഖ് ആദ്യം ചെയ്തത്. അന്ന് കിട്ടിയ ആദ്യ ശബളമായ 50 രൂപകൊണ്ട് താരം നേരെ പോയത് താജ്മഹല്‍ എന്ന സിനിമ കാണാനായിരുന്നു പോലും

    ഹൃത്വിക് റോഷന്‍

    എന്തായിരുന്നു ഇവരുടെ ആദ്യത്തെ ജോലി, എത്രയായിരുന്നു ശബളം, അതെന്തു ചെയ്തു?

    1980 ആശ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഹൃത്വിക് റോഷന്റെ തുടക്കം. അന്ന് സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഹൃത്വിക്കിന് ആദ്യം ലഭിച്ച ശബളം 100 രൂപയായിരുന്നു. അതുകൊണ്ട് കുറേ കളിപ്പാട്ടങ്ങള്‍ വാങ്ങി ആഘോഷമാക്കുകയായിരുന്നു ഹൃത്വിക്

    ആമീര്‍ ഖാന്‍

    എന്തായിരുന്നു ഇവരുടെ ആദ്യത്തെ ജോലി, എത്രയായിരുന്നു ശബളം, അതെന്തു ചെയ്തു?

    സ്‌കൂള്‍ കാലഘട്ടത്തിലെ മികച്ച ടെന്നീസ് കളിക്കാരനായിരുന്നു ആമീര്‍ ഖാന്‍. ടൂര്‍ണമെന്റ് കളിച്ചു ജയിക്കുന്ന തുക ആമീര്‍ അമ്മയെ ഏല്‍പ്പിയ്ക്കുമായിരുന്നു. പിന്നീട് സഹ സംവിധായകനായി ജോലി ആരംഭിച്ചപ്പോള്‍ മാസശംബളം 1000 രൂപയായിരുന്നു.

    അക്ഷയ് കുമാര്‍

    എന്തായിരുന്നു ഇവരുടെ ആദ്യത്തെ ജോലി, എത്രയായിരുന്നു ശബളം, അതെന്തു ചെയ്തു?

    ബാങ്കോക്കിലെ ഒരു റസ്‌റ്റോറന്റില്‍ ഷഫായും വെയിറ്ററായും ജോലി ചെയ്തിരുന്നത്രെ അക്ഷയ് കുമാര്‍. 1500 രൂപയാണത്രെ മാസം ലഭിച്ചിരുന്നത്

    സോനം കപൂര്‍

    എന്തായിരുന്നു ഇവരുടെ ആദ്യത്തെ ജോലി, എത്രയായിരുന്നു ശബളം, അതെന്തു ചെയ്തു?

    അനില്‍ കപൂറിന്റെ മകളാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ഒരു കാലത്ത് പോക്കറ്റ് മണിയ്ക്ക് വേണ്ടി സോനം വെയിറ്ററായി ജോലി നോക്കിയിട്ടുണ്ടത്രെ. 18 വയസ്സായപ്പോള്‍ സഹ സംവിധായികയായി. അന്ന് സോനത്തിന് ലഭിച്ചിരുന്നത് 3000 രൂപയാണത്രെ. കൈയ്യിലുള്ള കാശ് ലാഭിയ്ക്കുന്നതിന് വേണ്ടി സോനം തന്റെ യാത്ര മുംബൈ നഗരത്തിലെ ലോക്കല്‍ ട്രെയിനുകളിലാക്കി.

    English summary
    Feel that you get paid peanuts every month as an excuse for your salary? Well, believe it or not, here are six celebrities who can totally relate.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X