»   » നിവിന്‍ പോളിയുടെ കുതിച്ചു ചാട്ടം; നൂറ് ദിവസങ്ങളില്‍ കൂടുതലോടിയ ആറ് ചിത്രങ്ങള്‍

നിവിന്‍ പോളിയുടെ കുതിച്ചു ചാട്ടം; നൂറ് ദിവസങ്ങളില്‍ കൂടുതലോടിയ ആറ് ചിത്രങ്ങള്‍

Written By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഇപ്പോഴൊരു നടനും ലഭിയ്ക്കാത്ത വിജയമാണ് നിവിന്‍ പോളിയ്ക്ക് ലഭിച്ചു കൊണ്ടിരിയ്ക്കുന്നത്. മറ്റ് യുവതാരങ്ങളുടെ സിനിമ വിജയിക്കുന്നില്ല എന്നല്ല... പക്ഷെ നിവിനെ പോലെ തുടര്‍ച്ചയായ വിജയങ്ങളും, വിജയിച്ചാല്‍ തന്നെ നൂറ് ദിവസത്തില്‍ കൂടുതല്‍ തിയേറ്ററില്‍ നില്‍ക്കുന്ന ചിത്രങ്ങളും കുറവാണ്.

നിവിന്‍ ഭാഗ്യ നടന്‍ തന്നെ, ദേ മൂന്നാമത്തെ ചിത്രവും നൂറ് ദിവസം പിന്നിട്ടു!!

നിവിന്റെ സിനിമകള്‍ കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും നൂറ് ദിവസവും ഇരുന്നൂറ് ദിവസവും പിന്നിടും. സമീപകാലത്ത് റിലീസ് ചെയ്ത മൂന്ന് ചിത്രങ്ങള്‍ നൂറും ഇരുന്നൂറും പിന്നിട്ടു. നൂറ് ദിവസത്തില്‍ കൂടുതല്‍ ഓടിയ നിവിന്‍ പോളിയുടെ ആറ് ചിത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്, നോക്കാം

നിവിന്‍ പോളിയുടെ കുതിച്ചു ചാട്ടം; നൂറ് ദിവസങ്ങളില്‍ കൂടുതലോടിയ ആറ് ചിത്രങ്ങള്‍

നിവിന്‍ പോളിയും എബ്രിഡ് ഷൈനും രണ്ടാം തവണ ഒന്നിച്ച ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ആദ്യത്തെ മൂന്ന് ദിവസം ചിത്രത്തിന് മോശം പ്രതികരണം വന്നതോടെ അണിയറപ്രവര്‍ത്തകര്‍ക്ക് നിരാശയായി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഗതി മാറി. ചിത്രം നൂറ് ദിവസത്തിലധികം തിയേറ്ററുകളില്‍ നിന്നു

നിവിന്‍ പോളിയുടെ കുതിച്ചു ചാട്ടം; നൂറ് ദിവസങ്ങളില്‍ കൂടുതലോടിയ ആറ് ചിത്രങ്ങള്‍

നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. തമിഴ്‌നാട്ടിലെ ഒരു തിയേറ്ററില്‍ 250 ല്‍ കൂടുതല്‍ ദിവസം ചിത്രം പ്രദര്‍ശിപ്പിയ്ക്കുകയുണ്ടായി. സെന്‍സര്‍ ബോര്‍ഡിന്റെ വാട്ടര്‍മാര്‍ക്കോടുകൂടെയുള്ള ചിത്രത്തിന്റെ വ്യാജ പ്രിന്റിറങ്ങിയത് കേരളത്തിലെ പ്രദര്‍ശനത്തെയും കലക്ഷനെയും കാര്യമായി ബാധിച്ചു

നിവിന്‍ പോളിയുടെ കുതിച്ചു ചാട്ടം; നൂറ് ദിവസങ്ങളില്‍ കൂടുതലോടിയ ആറ് ചിത്രങ്ങള്‍

ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ സാമൂഹ്യ പ്രശ്‌നമാണ് ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ പറഞ്ഞത്. വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രവും മികച്ച വിജയം നേടി. എറണാകുളം പോലുള്ള ചില സ്ഥലങ്ങളില്‍ ചിത്രം നൂറ് ദിവസത്തില്‍ കൂടുതല്‍ ഓടി

നിവിന്‍ പോളിയുടെ കുതിച്ചു ചാട്ടം; നൂറ് ദിവസങ്ങളില്‍ കൂടുതലോടിയ ആറ് ചിത്രങ്ങള്‍

നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍. ഫഹദ് ഫാസില്‍, നസ്‌റിയ നസീം തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തില്‍ നിന്നും കേരളത്തിന് പുറത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

നിവിന്‍ പോളിയുടെ കുതിച്ചു ചാട്ടം; നൂറ് ദിവസങ്ങളില്‍ കൂടുതലോടിയ ആറ് ചിത്രങ്ങള്‍

നിവിന്റെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് ചിത്രം തട്ടത്തിന്‍ മറയത്താണ്. ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായര് ചെക്കന്റെ കഥ കേരളക്കര ഏറ്റെടുക്കുകയായിരുന്നു. 2012 ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കൂടതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു തട്ടത്തിന്‍ മറയത്ത്

നിവിന്‍ പോളിയുടെ കുതിച്ചു ചാട്ടം; നൂറ് ദിവസങ്ങളില്‍ കൂടുതലോടിയ ആറ് ചിത്രങ്ങള്‍

ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രവും തിയേറ്ററുകളില്‍ നൂറ് ദിവസം പിന്നിട്ടു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ണമായും കുടുംബത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിയ്ക്കുന്നത്.

English summary
Here, we list 6films of Nivin Pauly, which did complete a century in the theatres. Go through the slides to know more about the films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam