twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിന്റെ ബത്‌ലഹേമും മമ്മൂട്ടിയുടെ നരസിംഹവും മഞ്ജുവിന്റെ പാവാടയും ആകുമ്പോള്‍

    By Aswini
    |

    ചില അതിഥി വേഷങ്ങള്‍ അപ്രതീക്ഷിതമായി എത്തി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. മുന്‍നിര താരങ്ങള്‍ അതിഥി താരമായി എത്തുകയും പിന്നീട് സിനിമയുടെ ക്രഡിറ്റ് മുഴുവനായി കൊണ്ടു പോയതിനും പ്രേക്ഷകര്‍, നമ്മള്‍ സാക്ഷികളാണ്.

    സമ്മര്‍ ഇന്‍ ബദ്‌ലേഹേമിലെ മോഹന്‍ലാലും നരസിംഹത്തിലെ മമ്മൂട്ടിയും ഏറ്റവും വലിയ ഉദാഹരണം. അത്തരത്തിലുള്ള ആറ് അതിഥി വേഷങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

    പാവാടയിലെ മഞ്ജു വാര്യര്‍

    ലാലിന്റെ ബത്‌ലഹേമും മമ്മൂട്ടിയുടെ നരസിംഹവും മഞ്ജുവിന്റെ പാവാടയും ആകുമ്പോള്‍

    കഥയുടെ രണ്ടാം പകുതി മുതല്‍ മഞ്ജുവിന്റെ റോളിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഏറ്റവും ഒടുവിലാണ് എന്‍ട്രി നല്‍കിയത്. ഒട്ടും പ്രതീക്ഷിക്കാത്ത ആ ഒരു വേഷം സിനിമയുടെ മുഴുവന്‍ ക്രഡിറ്റും കൊണ്ടുപോയി.

    അമിതാഭ് ബച്ചന്‍

    ലാലിന്റെ ബത്‌ലഹേമും മമ്മൂട്ടിയുടെ നരസിംഹവും മഞ്ജുവിന്റെ പാവാടയും ആകുമ്പോള്‍

    കാണ്ഡഹാര്‍ എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചന്‍ അതിഥി വേഷത്തിലെത്തിയത്. ഒരു അതിഥി വേഷം എന്നതിനപ്പുറമുള്ള പ്രാധാന്യം ഈ വേഷത്തിനുണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ വളരെ പ്രധാന്യത്തോടെയാണ് ഒരുക്കിയത്

    മോഹന്‍ലാല്‍

    ലാലിന്റെ ബത്‌ലഹേമും മമ്മൂട്ടിയുടെ നരസിംഹവും മഞ്ജുവിന്റെ പാവാടയും ആകുമ്പോള്‍

    സംശയമില്ല, സമ്മര്‍ ഇന്‍ ബത്‌ലേഹേം തന്നെ. ക്ലൈമാകിസില്‍ ഒരു അഞ്ച് മിനിട്ട് മാത്രം എത്തുന്ന മോഹന്‍ലാലാണ് ചിത്രത്തില്‍ അതുവരെ നിറഞ്ഞു നിന്ന ജയറാമിനെയും സുരേഷ് ഗോപിയെയുമൊക്കെ കടത്തിവെട്ടുന്നത്. മൃദുലമായ സംഭാഷണ രീതിയും ഏറെ ആകര്‍ഷണമായി

    മമ്മൂട്ടി

    ലാലിന്റെ ബത്‌ലഹേമും മമ്മൂട്ടിയുടെ നരസിംഹവും മഞ്ജുവിന്റെ പാവാടയും ആകുമ്പോള്‍

    മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച വിജയമായാണ് നരംസിഹത്തെ കാണുന്നത്. കോടതിയില്‍ ഇന്ദുചൂഢന്റെ അച്ഛനെ രക്ഷിക്കാന്‍ എത്തുന്ന അഡ്വ. നന്ദഗോപാല്‍ മാരാര്‍ എന്ന കഥാപാത്രമായി എത്തിയ മമ്മൂട്ടി സിനിമയുടെ ക്രഡിറ്റേറ്റെടുത്തു.

    ഭാവന മുല്ലയില്‍

    ലാലിന്റെ ബത്‌ലഹേമും മമ്മൂട്ടിയുടെ നരസിംഹവും മഞ്ജുവിന്റെ പാവാടയും ആകുമ്പോള്‍

    മുല്ല എന്ന ചിത്രത്തിലാണ് പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് ഭാവന എത്തുന്നത്. മകളെ നഷ്ടപ്പെട്ടതോടെ മാനസിക നിലതെറ്റിയ അമ്മയുടെ വേഷത്തില്‍ ചിത്രത്തില്‍ എത്തുന്ന ഭാവന ഒരു നിമിഷം പ്രേക്ഷകരെയും ആകാംക്ഷയുടെ മുനയില്‍ നിര്‍ത്തി

    റിമി ടോമി

    ലാലിന്റെ ബത്‌ലഹേമും മമ്മൂട്ടിയുടെ നരസിംഹവും മഞ്ജുവിന്റെ പാവാടയും ആകുമ്പോള്‍

    കുഞ്ഞിരാമായണത്തിലെ റിമി ടോണിയുടെ അതിഥി വേഷവും സര്‍പ്രൈസിങ് ആയിരുന്നു. കഥയുടെ തുടക്കം മുതല്‍ കഥാപാത്രത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഒടുവിലാണ് റിമി രംഗപ്രവേശനം ചെയ്യുന്നത്.

    English summary
    When we hear that our favourite star is coming in a guest role in a film, it is bound to raise the expectations. Banking on that, our filmmakers try to rope in stars of the industry to appear in cameo roles or special appearances.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X