»   » നിവിന്‍ പോളി, ദുല്‍ഖര്‍ ചിത്രങ്ങള്‍ മാത്രമല്ല, അന്യഭാഷക്കാര്‍ നെഞ്ചിലേറ്റിയ മലയാള ചിത്രങ്ങള്‍

നിവിന്‍ പോളി, ദുല്‍ഖര്‍ ചിത്രങ്ങള്‍ മാത്രമല്ല, അന്യഭാഷക്കാര്‍ നെഞ്ചിലേറ്റിയ മലയാള ചിത്രങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

പഴയകാലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ മലയാള സിനിമയ്ക്ക് അന്യഭാഷക്കാര്‍ക്കിടയില്‍ ഡിമാന്റ് കൂടി വരുന്നുണ്ട്. പ്രധാനമായും ചെന്നൈ, ബാംഗ്ലൂര്‍ എന്നിവടങ്ങിളില്‍. അടുത്തിടെ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രമായ പ്രേമത്തിന് തമിഴകത്ത് വമ്പന്‍ വരവേല്‍പ്പായിരുന്നു. 300 ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ ഓടിയത്.

പ്രേമത്തിന് ശേഷം പുറത്തിറങ്ങിയ ചാര്‍ലി, ജേക്കബിന്റെ സ്വര്‍ഗരാജ്യം, കലി തുടങ്ങിയ ചിത്രങ്ങളെല്ലാം അന്യസംസ്ഥാന തിയേറ്ററുകളില്‍ നിന്ന് മികച്ച ബോക്‌സ് കളക്ഷനുകളും നേടി. മലയാള സിനിമയില്‍ മികച്ച ചിത്രങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും മറ്റ് ഭാഷകാര്‍ക്കിടയില്‍ ചിത്രങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നുള്ള തെളിവാണ് ഇതെല്ലാം. കാണൂ കേരളത്തിന് പുറത്ത് തരംഗമായി മാറിയ ആറ് മലയാള ചിത്രങ്ങള്‍.

നിവിന്‍ പോളി, ദുല്‍ഖര്‍ ചിത്രങ്ങള്‍ മാത്രമല്ല, അന്യഭാഷക്കാര്‍ നെഞ്ചിലേറ്റിയ മലയാള ചിത്രങ്ങള്‍

തുടര്‍ച്ചയായ പരാജയത്തിന് ശേഷം മമ്മൂട്ടി ശക്തമായ തിരിച്ച് വരവ് നടത്തിയത് ന്യൂഡല്‍ഹി എന്ന ചിത്രത്തിലൂടെയാണ്. കേരളത്തിലെ ബോക്‌സ് ഓഫീസുകളില്‍ പണം വാരിയ ചിത്രം തമിഴ്‌നാട്ടിലും സൂപ്പര്‍ഹിറ്റായിരുന്നു.

നിവിന്‍ പോളി, ദുല്‍ഖര്‍ ചിത്രങ്ങള്‍ മാത്രമല്ല, അന്യഭാഷക്കാര്‍ നെഞ്ചിലേറ്റിയ മലയാള ചിത്രങ്ങള്‍

മലയാളത്തിലെ പോലെ തന്നെ തമിഴകത്തും തരംഗമായ ചിത്രമാണ് ഒരു സിബിഐ ഡയറിക്കുറിപ്പ്. 365 ദിവസം വരെ ചിത്രം ചെന്നൈയിലെ തിയേറ്ററുകളിലെ ഓടിയിട്ടുണ്ട്.

നിവിന്‍ പോളി, ദുല്‍ഖര്‍ ചിത്രങ്ങള്‍ മാത്രമല്ല, അന്യഭാഷക്കാര്‍ നെഞ്ചിലേറ്റിയ മലയാള ചിത്രങ്ങള്‍

1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സാമ്രാജ്യം. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് തമിഴ്‌നാട്ടിലും ആന്ധ്രാ പ്രദേശിലും വമ്പന്‍ സ്വീകരണമായിരുന്നു.

നിവിന്‍ പോളി, ദുല്‍ഖര്‍ ചിത്രങ്ങള്‍ മാത്രമല്ല, അന്യഭാഷക്കാര്‍ നെഞ്ചിലേറ്റിയ മലയാള ചിത്രങ്ങള്‍

മലയാള സിനിമയില്‍ ഏറ്റവും വലിയ ബോക്‌സ് വലിയ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ദൃശ്യം. മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവടങ്ങളില്‍ നൂറ് ദിവസം ചിത്രം തിയേറ്ററുകള്‍ നിറഞ്ഞോടി.

നിവിന്‍ പോളി, ദുല്‍ഖര്‍ ചിത്രങ്ങള്‍ മാത്രമല്ല, അന്യഭാഷക്കാര്‍ നെഞ്ചിലേറ്റിയ മലയാള ചിത്രങ്ങള്‍

മലയാള സിനിമയില്‍ സൂപ്പര്‍ഹിറ്റായ ബാംഗ്ലൂര്‍ ഡേയ്‌സ് കേരളത്തിന് പുറത്തും തരംഗമായിരുന്നു. സബ്‌ടൈട്ടലോട് കൂടി കേരളത്തിന് പുറത്തിറങ്ങിയ ചിത്രം ബാംഗ്ലൂര്‍, ഹൈദരബാദ് എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഓടിയത്.

നിവിന്‍ പോളി, ദുല്‍ഖര്‍ ചിത്രങ്ങള്‍ മാത്രമല്ല, അന്യഭാഷക്കാര്‍ നെഞ്ചിലേറ്റിയ മലയാള ചിത്രങ്ങള്‍

കേരളത്തിന് പുറത്ത് പ്രേമം തരംഗമായത് തമിഴ്‌നാടും കര്‍ണാടകയിലുമായിരുന്നു. 300 ദിവസമാണ് ചിത്രം ചെന്നൈയിലെ തിയേറ്ററുകളില്‍ നിറഞ്ഞ സദസോടെ ഓടിയത്.

English summary
6 Malayalam Movies Which Won The Hearts Of The People Outside Kerala!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam