വിജയിയ്ക്ക് നിര്‍ബന്ധിച്ച് കൊടുത്ത വേഷമാണോ ഇത്, പുലിയ്ക്ക് തിരിച്ചടിയായത് എന്ത്?
ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് പുലി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഫാന്റസി ചിത്രങ്ങള്‍ ചെയിതിട്ടുള്ള ചിമ്പു ദേവന്റെ പുലി തിയേറ്ററുകളില്‍ എത്തുമ്പോള്‍ കേള്‍ക്കുന്നത് അത്ര നല്ല പ്രതികരണമല്ല. അതിന് കാരണവുമുണ്ട്.
പ്രതീക്ഷകള്‍ ഏറെയായിരുന്നു വിജയിയുടെ പുലിയ്ക്ക്. ഇളയദളപതി വിജയിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം കൂടിയായിരിക്കും പുലി എന്ന് വരെ തമിഴകം പറഞ്ഞിരുന്നു. പക്ഷേ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ പ്രതീക്ഷകള്‍ തകിടം മറയുന്ന അവസ്ഥയാണ്. യഥാര്‍ത്ഥത്തില്‍ വിജയ് യിടെ പുലിയ്ക്ക് സംഭവിച്ചതെന്താണ്?

വിജയിയ്ക്ക് നിര്‍ബന്ധിച്ച് കൊടുത്ത വേഷമാണോ ഇത്, പുലിയ്ക്ക് തിരിച്ചടിയായത് എന്ത്?
വിജയ് ആദ്യമായി ഒരു ഫാന്റസി വേഷമണിയുന്ന ചിത്രമാണ് പുലി. വിജയ് ചിത്രങ്ങളില്‍ പതിവ് കാണുന്ന പഞ്ച് ഡയലോഗുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ കാര്യമായി അതൊന്നും വര്‍ക്കൗട്ട് ആയില്ലന്നതാണ് വാസ്തവം. പ്രേക്ഷകര്‍ ഒരിക്കലും വിജയ് യില്‍ നിന്ന് പ്രതീക്ഷിച്ചിരുന്ന ഒരു സ്റ്റൈലേ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വിജയിയേക്കാള്‍ മികവുറ്റ അഭിനയമായിരുന്നു ശ്രീദേവിയും കിച്ചാ സുദ്ദീപും കാഴ്ച വച്ചത്.

വിജയിയ്ക്ക് നിര്‍ബന്ധിച്ച് കൊടുത്ത വേഷമാണോ ഇത്, പുലിയ്ക്ക് തിരിച്ചടിയായത് എന്ത്?
ഇംസൈ അരസെന്‍ 35ാം പുലികേശ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ചിമ്പു ദേവന്‍ ചെയ്തിട്ടുണ്ടെങ്കിലും, പിന്നീട് ചെയിതിട്ടുള്ള സിനിമകള്‍ക്ക് കാര്യമായ വിജയവും ഉണ്ടായിട്ടില്ല. ഒരു ബിഗ് ബജറ്റില്‍ ഒരുക്കിയ ചിമ്പുവിന്റെ പുലിയ്ക്ക് സംഭവിച്ചതും അങ്ങനെ തന്നെയായിരുന്നു.

വിജയിയ്ക്ക് നിര്‍ബന്ധിച്ച് കൊടുത്ത വേഷമാണോ ഇത്, പുലിയ്ക്ക് തിരിച്ചടിയായത് എന്ത്?
തമാശകള്‍ ഉണ്ടായിരുന്നുവെങ്കിലും, അവയൊന്നും സന്ദര്‍ഭത്തിന് അനുസരിച്ച് എത്തിയില്ല എന്നത് ചിത്രത്തിന്റെ ഒരു നെഗറ്റീവായിരുന്നു.

വിജയിയ്ക്ക് നിര്‍ബന്ധിച്ച് കൊടുത്ത വേഷമാണോ ഇത്, പുലിയ്ക്ക് തിരിച്ചടിയായത് എന്ത്?
വ്യക്തമായ തിരക്കഥ ഇല്ലായിരുന്നുവെന്നതും പുലിയുടെ ഒരു നെഗറ്റീവാണ്. തിരക്കഥയില്‍ വീഴ്ച പറ്റിയത് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്.

വിജയിയ്ക്ക് നിര്‍ബന്ധിച്ച് കൊടുത്ത വേഷമാണോ ഇത്, പുലിയ്ക്ക് തിരിച്ചടിയായത് എന്ത്?
അധികമായാല്‍ അമൃതും വിഷമാണന്നല്ലേ? ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പുലിയുടെ വിഷ്വല്‍ ഇഫ്കട്‌സിനെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഗ്രാഫിക്‌സ് അമിതമായി ഉപയോഗിച്ച് വൃത്തിക്കേടാക്കിയെന്നതാണ്.

വിജയിയ്ക്ക് നിര്‍ബന്ധിച്ച് കൊടുത്ത വേഷമാണോ ഇത്, പുലിയ്ക്ക് തിരിച്ചടിയായത് എന്ത്?
പുലി പുറത്തിറങ്ങുന്നതിന് മുമ്പ് എസ് എസ് രാജമൗലിയുടെ ബാഹുബലിയെ കടത്തിവെട്ടുമോ എന്ന് ഏറെ ചര്‍ച്ചകള്‍ ഉണ്ടായി. എന്നാല്‍ അതിനെതിരെ ചിത്രത്തിന്റെ സംവിധായകനും രംഗത്ത് വന്നിരുന്നു. ബാഹുബലിയും പുലിയും രണ്ടും രണ്ട് തരത്തിലുള്ള സിനിമയാണെന്നാണ് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നത്. പക്ഷേ ബാഹുബലിയുടെ അരികേ പുലിയ്ക്ക് എത്താന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

Click it and Unblock the Notifications