»   » ആര് പറഞ്ഞു ദുല്‍ഖറിപ്പോഴും സേഫ്‌സോണില്‍ നിന്ന് കളിക്കുകയാണെന്ന്, ദാ നോക്കൂ

ആര് പറഞ്ഞു ദുല്‍ഖറിപ്പോഴും സേഫ്‌സോണില്‍ നിന്ന് കളിക്കുകയാണെന്ന്, ദാ നോക്കൂ

Written By:
Subscribe to Filmibeat Malayalam

വാപ്പച്ചി ഉണ്ടാക്കിയെടുത്ത സ്റ്റാര്‍ഡത്തിന്റെ നിഴലില്‍ നിന്നുകൊണ്ടാണ് ഇപ്പോഴും ദുല്‍ഖര്‍ സല്‍മാന്‍ വിജയങ്ങള്‍ നേടുന്നതെന്നാണ് വിമര്‍ശകരുടെ വാദം. സേഫ് സോണില്‍നിന്ന് കളിക്കുന്ന ദുല്‍ഖറിന് ഇപ്പോഴും വെല്ലുവിളി ഉള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ധൈര്യമില്ലെന്ന് ചിലര്‍ പറയുന്നു.

യൂത്തിനെ ആകര്‍ഷിച്ച ദുല്‍ഖറിന്റെ അഞ്ച് കിടിലന്‍ ലുക്കുകള്‍

എന്നാല്‍ സമീപകാലത്തെ ചില ചിത്രങ്ങളിലൂടെ ദുല്‍ഖര്‍ വിമര്‍ശകരുടെ വായടപ്പിയ്ക്കുന്നതാണ് കണ്ടത്. രഞ്ജിത്തിന്റെ ഞാന്‍ എന്ന ചിത്രത്തില്‍ തുടങ്ങി രാജീവ് രവിയുടെ കമ്മട്ടിപ്പാടം വരെ എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ദുല്‍ഖര്‍ ശ്രദ്ധിച്ചു. ഇതാ അത്തരത്തില്‍ ആറ് വ്യത്യസ്ത കഥാപാത്രങ്ങള്‍

ആര് പറഞ്ഞു ദുല്‍ഖറിപ്പോഴും സേഫ്‌സോണില്‍ നിന്ന് കളിക്കുകയാണെന്ന്, ദാ നോക്കൂ

ലുക്കിലും അഭിനയത്തിലുമെല്ലാം ദുല്‍ഖര്‍ ഒരു പുതുവഴി തിരയുകയായിരുന്നു ചാര്‍ലി എന്ന ചിത്രത്തിലൂടെ. വീട്ടില്‍ പ്രശ്‌നമുണ്ടാക്കി ഓടുന്ന ചെറുപ്പക്കാരന്‍ എന്ന ഇമേജില്‍ നിന്ന് ദുല്‍ഖറിനെ രക്ഷിക്കാന്‍ ചാര്‍ലി എന്ന ചിത്രത്തിന് സാധിച്ചു. ആ വ്യത്യസ്തമായ അഭിനയമാണ് ദുല്‍ഖറിന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തത്

ആര് പറഞ്ഞു ദുല്‍ഖറിപ്പോഴും സേഫ്‌സോണില്‍ നിന്ന് കളിക്കുകയാണെന്ന്, ദാ നോക്കൂ

ദുല്‍ഖര്‍ എന്ന നടന്റെ പക്വതയാണ് കമ്മട്ടിപ്പാടത്തിലെ കൃഷ്ണനില്‍ കാണാന്‍ സാധിച്ചത്. കഥാപാത്രത്തിന്റെ ജീവിത ഘട്ടങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ദുല്‍ഖര്‍ ഓരോ ഘട്ടത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇമോഷന്‍ രംഗങ്ങളൊക്കെ മിതത്വത്തോടെ കൈകാര്യം ചെയ്തു. വെല്ലുവിളി നിറഞ്ഞ കഥാപാത്രം തന്നെയായിരുന്നു കൃഷ്ണന്‍

ആര് പറഞ്ഞു ദുല്‍ഖറിപ്പോഴും സേഫ്‌സോണില്‍ നിന്ന് കളിക്കുകയാണെന്ന്, ദാ നോക്കൂ

ചാര്‍ലി എന്ന ചിത്രത്തിലെ പറവയെ പോലുള്ള കഥാപാത്രത്തിന് ശേഷം ദുല്‍ഖര്‍ തിരഞ്ഞെടുത്തത് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു വേഷമാണ് കലിയിലേത്. ഓവര്‍ ആക്ടിങിന് ഒരുപാട് സാധ്യതകളുള്ള കഥാപാത്രമായിരുന്നു സിദ്ധാര്‍ത്ഥ്. എന്നാല്‍ കഥാപാത്രത്തിന്റെ അളവുകോല്‍ തിരിച്ചറിഞ്ഞ് ദുല്‍ഖര്‍ അഭിനയിച്ചു.

ആര് പറഞ്ഞു ദുല്‍ഖറിപ്പോഴും സേഫ്‌സോണില്‍ നിന്ന് കളിക്കുകയാണെന്ന്, ദാ നോക്കൂ

വാപ്പച്ചി വെട്ടിയ വഴികളിലൂടെയല്ല, വാപ്പച്ചിയുടെ മകനായി തന്നെ മറ്റൊരു പാത സ്വീകരിക്കുകയാണ് താന്‍ എന്ന് തെളിയിക്കുതയായിരുന്നു ഞാന്‍ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍. തന്നെ കെട്ടിപിണഞ്ഞു കിടന്നിരുന്ന വീട്ടിലെ പയ്യന്‍ ഇമേജും, റൊമാന്‍സ് ഹീറോ എന്ന വിളിപ്പേരുമെല്ലാം ദുല്‍ഖര്‍ കെടിഎന്‍ കൊട്ടൂരിലൂടെ പിഴിതെറിഞ്ഞു

ആര് പറഞ്ഞു ദുല്‍ഖറിപ്പോഴും സേഫ്‌സോണില്‍ നിന്ന് കളിക്കുകയാണെന്ന്, ദാ നോക്കൂ

ചിത്രത്തില്‍ നിവിന്‍ പോളി പറയുന്നത് പോലെ നാടോടികള്‍ക്ക് ഒരു ന്യൂ ജനറേഷന്‍ സ്‌റ്റൈല്‍ കൊടുത്ത കഥാപാത്രമാണ് അര്‍ജ്ജുന്‍. തന്റേതല്ലാത്ത തെറ്റുകൊണ്ട് നേരിടേണ്ടി വന്ന അപമാനവും ചീത്തപ്പേരും കാരണം ജീവിതത്തെ മടുപ്പോടെ കാണുന്ന അര്‍ജ്ജുന്‍. അയാളെ ജീവിതത്തിന്റെ നിറങ്ങളിലേക്ക് കൂട്ടികൊണ്ടുവരുന്ന സാഹചര്യങ്ങള്‍. ദുല്‍ഖറിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു ഈ വേഷം

ആര് പറഞ്ഞു ദുല്‍ഖറിപ്പോഴും സേഫ്‌സോണില്‍ നിന്ന് കളിക്കുകയാണെന്ന്, ദാ നോക്കൂ

വാസ്തവത്തില്‍ ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നില്ല. തന്റെ തന്നെ തലമുറയുടെ പ്രതിനിധിയായിട്ടാണ് ദുല്‍ഖര്‍ എബിസിഡി എന്ന ചിത്രത്തില്‍ എത്തിയത്. വെല്ലുവിളി അധികം ഇല്ലാത്ത കഥാപാത്രമാണെങ്കിലും ദുല്‍ഖറിന്റെ വ്യത്യസ്ത കഥാപാത്രങ്ങളില്‍ ഒന്നാണ് ജോണ്‍ ഐസക്ക് എന്ന് തീര്‍ച്ചയായും പറയാം.

English summary
Here we list 6 roles essayed by Dulquer Salmaan which definitely prove his versatility and flexibility as an actor

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam