twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലരും കാഞ്ചനയും ടെസയും ജിസിയും മലയാള സിനിമയില്‍ കൊണ്ടുവന്ന മാറ്റം??

    By Aswini
    |

    മലയാള സിനിമ മാറ്റങ്ങളുടെ പാതയിലാണ്. അവിടെ എല്ലാവര്‍ക്കും അവസരമുണ്ട്. നടനെന്നോ നടിയെന്നോ ഉള്ള വേര്‍തിരിവില്ല. കഴിവിനാണ് പ്രധാന്യം. അതിന്റെ തെളിവാണ് സമീപകാലത്ത് മലയാള സിനിമ കണ്ട കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍.

    നായികമാരിലേക്കും സിനിമയുടെ പേരും ഉത്തരവാദിത്വവും മാറുന്നത് മാറ്റങ്ങളുടെ തുടക്കം തന്നെയാണ്. പാര്‍വ്വതിയുടെ സിനിമ, സായി പല്ലവിയുടെ സിനിമ, മഞ്ജു വാര്യരുടെ സിനിമ എന്നൊക്കെ ഇന്ന് മലയാള സിനിമ പറയാന്‍ തുടങ്ങിയിരിയ്ക്കുന്നു. സമീപകാലത്ത് മലയാള സിനിമയിലുണ്ടായ അത്തരം ആറ് കഥാപാത്രങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്

    ചാര്‍ലിയിലെ ടെസ്സ

    മലരും കാഞ്ചനയും ടെസയും ജിംസിയുമൊക്കെ ഇവര്‍ മലയാള സിനിമയില്‍ കൊണ്ടുവന്ന മാറ്റം??

    മലയാള സിനിമയില്‍ കണ്ട വ്യത്യസ്ഥമായ സ്ത്രീ കഥാപാത്രമാണ് ടെസ്സ. സിനിമയുടെ പേര് ചാര്‍ലി എന്നാണെങ്കിലും, ചാര്‍ലിയെ അന്വേഷിച്ചുകൊണ്ടുള്ള ടെസ്സയുടെ യാത്രയാണ് ചിത്രം. നൂലില്ലാത്ത പട്ടം പോലെ പാറുന്ന ഒരു സ്ത്രീ കഥാപാത്രം.

    കാഞ്ചനമാല

    മലരും കാഞ്ചനയും ടെസയും ജിംസിയുമൊക്കെ ഇവര്‍ മലയാള സിനിമയില്‍ കൊണ്ടുവന്ന മാറ്റം??

    തീര്‍ച്ചയായും ഈ സിനിമയുടെ വിജയത്തിന് കാരണം മൊയ്തീനും കാഞ്ചനമാലയും തന്നെയാണ്. ഇന്നും ജീവിച്ചിരിയ്ക്കുന്ന സത്യമാണ് കാഞ്ചനമാല. ആ ജീവിതത്തെ ഉള്‍ക്കൊണ്ട് കഥാപാത്രമായി അഭിനയിക്കാന്‍ പാര്‍വ്വതിയ്ക്ക് സാധിച്ചു. നായകനൊപ്പമോ അതിന് മുകളിലോ പ്രധാന്യമുണ്ട് നായികയ്ക്കും

    പ്രേമത്തിലെ മലര്‍

    മലരും കാഞ്ചനയും ടെസയും ജിംസിയുമൊക്കെ ഇവര്‍ മലയാള സിനിമയില്‍ കൊണ്ടുവന്ന മാറ്റം??

    സമീപകാലത്ത് ഇത്രയധികം ഹിറ്റായ ഒരു നായിക കഥാപാത്രം ഇല്ല എന്നു തന്നെ പറയാം. ഒരു പുതുമുഖ നായികയുടെ ആദ്യ രംഗത്തിന് കൈയ്യടി ലഭിയ്ക്കുന്നതും മലയാളത്തിലെ ആദ്യത്തെ സംഭവമാണ്. മലര്‍ മിസിന്റെ വേഷവും ഭാഷയും മുഖക്കുരു ഉള്ള സൗന്ദര്യവും തന്നെയാവാം പ്രേക്ഷകരെ ആകര്‍ഷിച്ചത്

    മഹേഷിന്റെ ജിംസി

    മലരും കാഞ്ചനയും ടെസയും ജിംസിയുമൊക്കെ ഇവര്‍ മലയാള സിനിമയില്‍ കൊണ്ടുവന്ന മാറ്റം??

    മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ രണ്ടാം പകുതിയ്ക്ക് ശേഷമാണ് ജിംസി എന്ന കഥാപാത്രം കഥയിലേക്ക് കടക്കുന്നത്. സാധാരണക്കാര്‍ക്ക് ബന്ധിപ്പിക്കാന്‍ കഴിയുന്ന ഒരു കഥാപാത്രം. യാതൊരു തരത്തിലുള്ള ആടയാഭരണങ്ങലും ആര്‍ഭാടങ്ങളുമുല്ലാതെയാണ് ജിംസി എത്തിയത്. അത് തന്നെയാവാം ആ കഥാപാത്രത്തിന്റെ വിജയവും

    ടു കണ്‍ട്രീസിലെ ലയ

    മലരും കാഞ്ചനയും ടെസയും ജിംസിയുമൊക്കെ ഇവര്‍ മലയാള സിനിമയില്‍ കൊണ്ടുവന്ന മാറ്റം??

    നായകനൊപ്പത്തിനൊപ്പം പ്രധാന്യമുള്ള വേഷമാണ് മംമ്ത മോഹന്‍ദാസ് ടു കണ്‍ട്രീസ് എന്ന ചിത്രത്തില്‍ അവതരിപ്പിച്ച ലയ എന്ന നായികയും. നായികമാര്‍ക്കും കോമഡിയാവാം, പക്വതയാവാം എന്നൊക്കെ ലയ കാണിച്ചു തരുന്നു. അതിനൊക്കെ അപ്പുറം മംമ്ത മോഹന്‍ദാസ് എന്ന അഭിനേത്രി. ക്യാന്‍സറിന് ചികിത്സിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് മംമ്ത ഈ ചിത്രത്തില്‍ അഭിനയിച്ചത്

    സു സു സുധിയും കല്യാണി

    മലരും കാഞ്ചനയും ടെസയും ജിംസിയുമൊക്കെ ഇവര്‍ മലയാള സിനിമയില്‍ കൊണ്ടുവന്ന മാറ്റം??

    നായകന് ഡയലോഗ് നല്‍കുന്ന കഥാപാത്രമാണ് സു സു സുധി വാത്മീകത്തിലെ കല്യാണി എന്ന നായിക. ഏതൊരു പുരുഷന് പിന്നിലും ഒരു സ്ത്രീയുണ്ട് എന്ന പ്രപഞ്ച സത്യത്തെ അടിവരയിട്ടുകൊണ്ട് വന്ന സിനിമ. ശിവദയുടെ കൈകളില്‍ ആ കഥാരപാത്രം ഭദ്രമായിരുന്നു.

    English summary
    There has been a visible change in the way film-makers and writers are etching out female characters in commercial films. Here we list 6 such well-etched female characters from recent Malayalam films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X