For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് ദൈവാനുഗ്രഹമാണ്, അല്ലാതെ എന്ത് പറയാനാണ്; ദേശീയ പുരസ്‌കാര നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് മാത്തുക്കുട്ടി

    |

    67-ാമത് ദേശീയ പുരസ്‌കാരത്തില്‍ തിളങ്ങിയ മലയാള സിനിമകള്‍ക്കിടയില്‍ അന്ന ബെന്‍ നായികയായിട്ടെത്തിയ ഹെലനും ഉണ്ട്. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഹെലനിലൂടെ രഞ്ജിത്തും മികച്ച നവാഗത സംവിധായകനുള്ള അംഗീകാരം മാത്തുക്കുട്ടി മാത്തുക്കുട്ടി സേവ്യറിനും ലഭിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി ലഭിച്ച പുരസ്‌കാര നേട്ടത്തിലുണ്ടായ സന്തോഷം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് സംവിധായകനിപ്പോള്‍.

    'ശരിക്കും ഇക്കാര്യത്തില്‍ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. അത്രത്തോളം മികച്ച ചിത്രങ്ങളാണ് മത്സരിക്കാന്‍ ഉണ്ടായിരുന്നത്. രഞ്ജിത്തേട്ടന് (രഞ്ജിത്ത് അമ്പാടി) പുരസ്‌കാരം കിട്ടിയതിന്റെ സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ് എന്റെ കാര്യം അറിഞ്ഞത്. ശരിക്കും ദൈവാനുഗ്രഹം എന്നല്ലാതെ എന്ത് പറയാന്‍. നവാഗത സംവിധായകന്‍ എന്ന പുരസ്‌കാരം എന്നെ സംബന്ധിച്ച് സ്വപ്‌നതുല്യമാണ്. മുന്നോട്ടുള്ള വഴിയില്‍ ശരിക്കും കരുത്താകുമെന്ന് ഉറപ്പാണെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തില്‍ മാത്തുക്കുട്ടി പറയുന്നു.

     mathukutty-

    2015 ലാണ് മാത്തുക്കുട്ടിയും ആല്‍ഫ്രഡ് കുര്യനും ചേര്‍ന്ന് സിനിമയ്ക്ക് വേണ്ടിയുള്ള കഥ ഒരുക്കിയത്. പല കഥകളും ഇരുവരുടെയും മനസിലൂടെ കയറി ഇറങ്ങിയെങ്കിലും ഒടുവില്‍ ഹെലന്റെ കഥ 20119 ല്‍ പൂര്‍ത്തിയാക്കി. കഥയിലെ തെറ്റ് തിരുത്താന്‍ വേണ്ടിയാണ് നടനും സംവിധായകനും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസന്റെ അടുത്ത് എത്തുന്നത്. കഥ ഇഷ്ടപ്പെട്ട വിനീത് അത് നിര്‍മ്മിക്കാമെന്ന സന്നദ്ധത അറിയിച്ചു. നടന്‍ അജു വര്‍ഗീസ് കൂടി ഉടമയായ ഫണ്‍ടാസ്റ്റിക് ഫിലിംസ് വിതരണം ഏറ്റെടുത്തു.

    ലേശം ഗ്ലാമറസായി ഫോട്ടോ എടുത്ത് പേർളി, വൈറലാവുന്ന ഹോട്ട് ചിത്രങ്ങൾ കാണാം

    അന്ന ബെന്നിനെ നായികയാക്കി, ലാല്‍, അജു വര്‍ഗീസ്, തുടങ്ങിയ താരങ്ങളെ മുന്‍നിര്‍ത്തി 2019 നവംബറില്‍ സിനിമ തിയറ്ററുകളില്‍ റിലീസിനെത്തി. മലയാളക്കര ഇന്നുവരെ കാണാത്ത തരത്തിലുള്ള കഥയും അവതരണവും കൂടി വന്നതോടെ വമ്പന്‍ ജനപ്രീതിയാണ് ലഭിച്ചത്. ദേശീയ പുരസ്‌കാരം കൂടി ലഭിച്ചതോടെ നവാഗതനെന്ന നിലയില്‍ മാത്തുക്കുട്ടിയ്ക്ക് വലിയൊരു അനുഗ്രഹമായിരിക്കുകയാണ്.

    English summary
    67th National Film Awards 2019: After Winning Award Mathukutty Xavier's First Response About Helen
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X