»   »  ആര് പറഞ്ഞു മോഹന്‍ലാല്‍ ഡ്യൂപ്പിനെ ഉപയോഗിക്കാറില്ല എന്ന്, ലാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ച 7 സിനിമകള്‍ ഇതാ

ആര് പറഞ്ഞു മോഹന്‍ലാല്‍ ഡ്യൂപ്പിനെ ഉപയോഗിക്കാറില്ല എന്ന്, ലാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ച 7 സിനിമകള്‍ ഇതാ

By: Rohini
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന ചിത്രത്തില്‍ 56 കാരനായ മോഹന്‍ലാല്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ സംഘട്ടന രംഗങ്ങള്‍ ചെയ്തത് ഏറെ പ്രശംസനീയമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മോഹന്‍ലാല്‍ പല സിനിമകളിലും ഡ്യൂപ്പിനെ ഉപയോഗിക്കാറില്ല.

മീശ പിരിക്കലാണോ മാസ് ഹീറോയുടെ ലക്ഷണം; മോഹന്‍ലാല്‍ മീശ പിരിച്ച ചിത്രങ്ങള്‍

ഡ്യൂപ്പായി എത്തുന്നവരും മനുഷ്യന്മാരല്ലേ എന്നാണ് ലാലിന്റെ ചോദ്യം. ഇത്തരത്തില്‍ ഡ്യൂപ്പിന്റെ സഹായം തേടാതെ അഭിനയിച്ചതിലൂടെ പലപ്പോഴും മോഹന്‍ലാല്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്.

മോഹന്‍ലാല്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ അഭിനയിച്ച സിനിമകള്‍ പോലെ തന്നെ, ഡ്യൂപ്പിനെ ഉപയോഗിച്ച് അഭിനയിച്ച സിനിമകളും ഉണ്ട്. ഇവിടെയിതാ അത്തരത്തില്‍ ഏഴ് ചിത്രങ്ങള്‍

തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍

കളരി അഭ്യാസിയായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ഒരു കളരി അഭ്യാസിയ്ക്കുള്ള എല്ലാ മെയ് വഴക്കത്തോടും കൂടി തന്നെയാണ് ലാല്‍ ചിത്രത്തിലെത്തിയത്. സഹതാരങ്ങള്‍ അസാധ്യമെന്ന് കരുതിയ പല രംഗത്തും മോഹന്‍ലാല്‍ ഡ്യൂപ്പില്ലാതെ തന്നെ ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രത്തില്‍ ലാലിന്റെ ഇന്‍ട്രോ സീനില്‍ പറന്ന് തലകുത്തിമറിഞ്ഞ് വടി എടുക്കുന്ന രംഗത്ത് അഭിനയിക്കാന്‍ ഡ്യൂപ്പിനെ വിളിച്ചു. ഡ്യൂപ്പാണ് ആ രംഗം ചെയ്തത്

യോദ്ധ

മലയാളത്തിലെ ഏറ്റവും മികച്ച ചില ആക്ഷന്‍ രംഗങ്ങളുള്ള ചിത്രമാണ് യോദ്ധ. മെയ് വഴക്കത്തോടെയാണ് ഈ ചിത്രത്തിലും സംഘട്ടന രംഗങ്ങളില്‍ മോഹന്‍ലാല്‍ എത്തുന്നത്. സംഘട്ടന രംഗങ്ങളുടെ പെര്‍ഫക്ഷന് വേണ്ടി നടന്‍ പ്രത്യേക പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ചില രംഗങ്ങള്‍ക്ക് ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ട്.

ശ്രദ്ധ

മോഹന്‍ലാലിനെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് ശ്രദ്ധ. ചിത്രത്തിന് തിയേറ്ററില്‍ ഏറെ കൈയ്യടി ലഭിച്ച രംഗമായിരുന്നു, ഏണിയില്‍ കുത്തി കുതിച്ചുയര്‍ന്ന് ഗ്ലാസ് തകര്‍ത്ത് കെട്ടിടത്തിന് അകത്ത് മോഹന്‍ലാല്‍ കയറുന്ന രംഗം. സാഹസികത ഏറെയുണ്ടായിരുന്ന ഈ രംഗത്ത് ഗ്ലാസ് പൊട്ടിയ്ക്കുന്ന ഭാഗം ചെയ്തത് മോഹന്‍ലാലും ഏണിയില്‍ കുത്തി കുതിച്ചുയരുന്ന രംഗം ചെയ്തത് ഡ്യൂപ്പുമാണ്.

മൂന്നാം മുറ

കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന ചിത്രത്തില്‍, ബന്ദികളാക്കിയവരെ രക്ഷിക്കാന്‍ കമാന്റോ ഓപ്പറേഷന് നേതൃത്വം നല്‍കുന്ന അലി ഇമ്രാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്നത്. സാഹസികമായ സംഘട്ടന രംഗമുള്ള ക്ലൈമാക്‌സില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടത്രെ.

മാന്ത്രികം

മോഹന്‍ലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമാണ് മാന്ത്രികം. ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ അമാനുഷികം എന്ന് വിശേഷിപ്പിയ്ക്കാവുന്ന ഒരു രംഗത്ത് ഡ്യൂപ്പിനെ ഉപഗോയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് ഇത് വ്യക്തമായി തിരിച്ചറിയാനും സാധിക്കുന്നതാണ്.

വിഷ്ണുലോകം

സൈക്കിള്‍ അഭ്യാസിയായ സര്‍ക്കസ്സുകാരനായിട്ടാണ് മോഹന്‍ലാല്‍ വിഷ്ണുലോകം എന്ന ചിത്രത്തിലെത്തിയത്. ഒരു പ്രൊഫഷണല്‍ സര്‍ക്കസ്സുകാരന് മാത്രം കഴിയാവുന്ന സംഘട്ടന രംഗങ്ങള്‍ പലതും ലാല്‍ തന്നെയാണ് ചെയ്തത്. എന്നാല്‍ ചില രംഗങ്ങളില്‍ ഡ്യൂപ്പിന്റെ സഹായം തേടി.

സ്പടികം

മോഹന്‍ലാലിന്റെ സാഹസികത നിറഞ്ഞ ഒരുപാട് അഭിനയമുഹൂര്‍ത്തങ്ങളുള്ള സിനിമയാണ് സ്പടികം. ചിത്രത്തില്‍ മുള നിലത്ത് കുത്തി കുതിച്ച് രണ്ടാം നിലയില്‍ എത്തുന്ന ഒരു രംഗത്ത് മോഹന്‍ലാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ തട്ടിന്‍പുറത്ത് നിന്ന് താഴോട്ട് ചാടുന്ന രംഗങ്ങളൊക്കെ ഡ്യൂപ്പിനെ ഉപയോഗിക്കാതെ തന്നെ മോഹന്‍ലാല്‍ അഭിനയിച്ചു തകര്‍ത്തതാണ്.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
7 films in which Mohanlal used dupes
Please Wait while comments are loading...

Malayalam Photos

Go to : More Photos