twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ഒരു അത്ഭുതം തന്നെയാണ്! ഇക്കയെ കുറിച്ച് ആരുമറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്! ചിലതിങ്ങനെയാണ്

    |

    മലയാളത്തിന്റെ മെഗാസ്റ്റാറിന് സെപ്റ്റംബര്‍ ഏഴിന് ഒരു വയസ് കൂടിയിരിക്കുകയാണ്. പ്രിയ താരത്തിന്റെ പിറന്നാള്‍ വിപുലമായി തന്നെ ആരാധകര്‍ ആഘോഷിച്ചിരുന്നു. മമ്മൂട്ടിയ്ക്കുള്ള പിറന്നാള്‍ ആശംസകള്‍ സോഷ്യല്‍ മീഡിയ നിറഞ്ഞ് കവിഞ്ഞിരുന്നു. ഇത്തവണ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് മമ്മൂട്ടി പിറന്നാള്‍ ആഘോഷിച്ചിരുന്നത്.

    സോഷ്യല്‍ മീഡിയ കിംഗ് മമ്മൂക്ക തന്നെ! ലാലേട്ടനെ തകര്‍ത്ത് പിറന്നാളിന് പുതിയ റെക്കോര്‍ഡുമായി മമ്മൂട്ടിസോഷ്യല്‍ മീഡിയ കിംഗ് മമ്മൂക്ക തന്നെ! ലാലേട്ടനെ തകര്‍ത്ത് പിറന്നാളിന് പുതിയ റെക്കോര്‍ഡുമായി മമ്മൂട്ടി

    പിറന്നാള്‍ ദിനത്തില്‍ ഒരു വമ്പന്‍ പ്രോജക്ടിന്റെ പ്രഖ്യാപനമുണ്ടാവുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇത്തവണ അത്തരമൊരു നീക്കം ഉണ്ടായിരുന്നില്ല. ജന്മദിനത്തിനോടനുബന്ധിച്ച് മമ്മൂട്ടിയെ കുറിച്ച് ഒരുപാടുകള്‍ കാര്യങ്ങള്‍ ആരാധകര്‍ പറഞ്ഞിരുന്നെങ്കിലും ഇനിയും ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്..

    തെലുങ്കില്‍ മാത്രമല്ല മമ്മൂക്ക വിസ്മയം! തമിഴിലെ ഹിറ്റ് സിനിമയിലൂടെ വില്ലനായി ഇക്കയുടെ മാസ്!!തെലുങ്കില്‍ മാത്രമല്ല മമ്മൂക്ക വിസ്മയം! തമിഴിലെ ഹിറ്റ് സിനിമയിലൂടെ വില്ലനായി ഇക്കയുടെ മാസ്!!

    മമ്മൂട്ടി

    മമ്മൂട്ടി

    1979 മമ്മൂട്ടി സിനിമയിലേക്ക് എത്തുന്നത്. മുഹമ്മദ് കുട്ടി ഇസ്മായില്‍ പനിപ്പറമ്പില്‍ എന്നതാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. 1980 കളില്‍ മലയാള സിനിമയില്‍ സജീവമായതോടെ മമ്മൂട്ടി ശ്രദ്ധേയനായി. അഭിഭാഷകനായി യേഗ്യത നേടിയ മമ്മൂട്ടി രണ്ട് വര്‍ഷത്തോളം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി ചെയ്തതിന് ശേഷമാണ് സിനിമയില്‍ വേരുറപ്പിച്ചത്.

    പുരസ്‌കാരങ്ങള്‍

    പുരസ്‌കാരങ്ങള്‍

    മൂന്ന് പതിറ്റാണ്ടുകളായി സിനിമയില്‍ സജീവമായിരിക്കുന്ന മമ്മൂട്ടിയെ തേടി നിരവധി പുരസ്‌കാരങ്ങളെത്തിയിരുന്നു. അതില്‍ മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അഞ്ച് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടിയെ തേടി എത്തിയിരുന്നു. 12 തവണ ഫിലിം ഫെയര്‍ തെന്നിന്ത്യന്‍ പുരസ്‌കാരം കരസ്ഥമാക്കാനും മമ്മൂട്ടിയ്ക്ക് കഴിഞ്ഞിരുന്നു. 1998 ല്‍ ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 2010 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നല്‍കിയും ആദരിച്ചിരുന്നു.

    മലയാളത്തിന്റെ മെഗാസ്റ്റാര്‍

    മലയാളത്തിന്റെ മെഗാസ്റ്റാര്‍

    മലയാള സിനിമയിലെ മെഗാസ്റ്റാറാണ് മമ്മൂട്ടി. പ്രായം 67 ആയെങ്കിലും ഇന്നും നായക നടനാണ് മമ്മൂട്ടി. മലയാളത്തിലെ ഏറ്റവും പ്രായമുള്ള നായകനും മമ്മൂട്ടി തന്നെയാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഗ്ലാമറ് കൂടുന്ന അസുഖം മമ്മൂട്ടിയ്ക്കുണ്ട്. ഇന്നും മുപ്പതുകാരനായി അഭിനയിക്കാന്‍ മമ്മൂട്ടിക്ക് കഴിയുമെന്നുള്ളതാണ് പ്രത്യേകത.

    ഡബ്ബിംഗ്

    ഡബ്ബിംഗ്

    സിനിമയുടെ കാര്യത്തിലും ഡബ്ബിംഗിന്റെ കാര്യത്തിലും പിടിവാശികളുള്ള താരമാണ് മമ്മൂട്ടി. എല്ലാ സിനിമകളിലും തന്നെ മമ്മൂട്ടി സ്വയമാണ് ഡബ്ബ് ചെയ്യുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ രണ്ട് സിനിമകള്‍ നടന്‍ ശ്രീനിവാസന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. വിലക്കാനുണ്ട് സ്വപ്‌നങ്ങള്‍, വിധിച്ചതും കൊതിച്ചതും എന്നീ സിനിമകളിലായിരുന്നു മമ്മൂട്ടിയ്ക്ക് ശ്രീനിവാസന്‍ ശബ്ദം പകര്‍ന്നത്.

    ഇരട്ട വേഷങ്ങളിലും റെക്കോര്‍ഡ്

    ഇരട്ട വേഷങ്ങളിലും റെക്കോര്‍ഡ്

    ഏറ്റവുമധികം ഇരട്ട വേഷങ്ങളിലഭിനയിച്ച് മറ്റൊരു റെക്കോര്‍ഡ് കൂടി മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. പതിനാറോളം ഇരട്ട വേഷങ്ങളാണ് മമ്മൂട്ടി അനശ്വരമാക്കിയിരിക്കുന്നത്. അതില്‍ പാലേരി മാണിക്യം എന്ന ചിത്രത്തില്‍ മൂന്ന് വേഷങ്ങളിലും അഭിനയിച്ചിരുന്നു. എന്നാല്‍ പ്രേം നസീറിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ഇനിയും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. 39 ഓളം സിനിമകളിലാണ് പ്രേം നസീര്‍ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

    രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍

    രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍

    മോഹന്‍ലാലും മമ്മൂട്ടിയുമാണ് മലയാളത്തിന്റെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍. സ്‌ക്രീനുള്ളിലും പുറത്തും ഒരുപോലെ സൗഹൃദം സൂക്ഷിക്കുന്നവാരണ് ഇരുവരും. അമ്പതിലധികം സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ചിരുന്നു. അതില്‍ പതിനാലോളം സിനിമകള്‍ ഐവി ശശിയുടെ സംവിധാനത്തിലെത്തിയതായിരുന്നു. അതില്‍ രസകരമായ കാര്യം ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച പടയോട്ടം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അച്ഛന്‍ വേഷത്തിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്.

    വാഹനങ്ങളോടുള്ള പ്രേമം

    വാഹനങ്ങളോടുള്ള പ്രേമം

    സിനിമയെ പോലെ മമ്മൂട്ടി സ്‌നേഹിക്കുന്ന മറ്റൊന്ന് വാഹനങ്ങളാണ്. 369 എന്ന നമ്പറിലാണ് അദ്ദേഹം വാഹനങ്ങള്‍ സ്വന്തമാക്കിയിരുന്നത്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാമെങ്കിലും എന്ത് കൊണ്ടാണ് മമ്മൂട്ടി 369 എന്ന നമ്പര്‍ തിരഞ്ഞെടുത്തതെന്ന് ആര്‍ക്കും അറിയുകയുണ്ടാവില്ല.
    മുന്‍പ് മമ്മൂട്ടിയുടെ ബ്രീഫ്‌കേസിന്റെ ലോക്ക് കോഡ് 369 ആയിരുന്നു.3 എന്ന നമ്പറിന്റെ മള്‍ട്ടിപ്പിളായതിനാല്‍ അതിലൊരു കൗതുകം തോന്നിയതിനാല്‍ വാഹനത്തിന്റെ നമ്പറായി തിരഞ്ഞെടുക്കുകയായിരുന്നു.

    English summary
    7 lesser known facts we bet you didn't know about the Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X